ദീർഘകാലം ഒാർക്കാം; ഇൗ മധ്യദൂര നേട്ടം
text_fieldsകോഴിക്കോട്: ദീർഘകാലത്തേക്ക് മലയാളക്കരക്കും രാജ്യത്തിനും ഒാർത്തുവെക്കാവുന്ന മധുരനിമിഷം സമ്മാനിച്ചാണ് ജിൻസൺ ജോൺസൺ എന്ന മധ്യദൂര ഒാട്ടക്കാരൻ ഏഷ്യൻ ഗെയിംസിലെ ട്രാക്കിൽനിന്ന് മടങ്ങുന്നത്. 27കാരെൻറ 1500 മീറ്ററിലെ സ്വർണം ജിൻസണിെൻറ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അത്രമേൽ പ്രതീക്ഷിച്ചതായിരുന്നു. കഴിഞ്ഞദിവസം 800 മീറ്ററിൽ ഖത്തർ താരങ്ങളുടെ ‘കുരുക്കിൽ’പെട്ടാണ് സ്വർണമെഡൽ നഷ്ടപ്പെട്ടതെങ്കിൽ ഇത്തവണ കാര്യമായ എതിരാളികളില്ലാതെ താരം മുന്നേറി.
അന്നത്തെ മത്സരത്തിന് ജിൻസൺ അൽപം ടെൻഷനിലായിരുന്നു. 1500ന് ഇറങ്ങിയത് തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നെന്ന് അമ്മ ശൈലജ പറഞ്ഞു. ‘‘800 മീറ്ററിന് തലേന്ന് അവന് ചെറിയ ടെൻഷൻ കാരണം നാലുമണിക്കൂർ മാത്രമാണ് ഉറങ്ങാനായത്. എന്നാൽ, 1500 മീറ്ററിലെ മത്സരത്തലേന്ന് ടെൻഷനില്ലായിരുന്നു. ശരിക്കും ഉറങ്ങിയെന്ന് ഫോൺ വിളിച്ചപ്പോൾ പറഞ്ഞു’’ - ചക്കിട്ടപ്പാറ കുളച്ചൽ വീട്ടിലെ വിജയാഹ്ലാദത്തിനിടെ ജിൻസണിെൻറ അമ്മ പറഞ്ഞു.
വ്യാഴാഴ്ച രാവിലെയും വൈകീട്ട് മത്സരത്തിന് മുമ്പും ഇൗ താരം വീട്ടിലേക്ക് വിളിച്ച് അനുഗ്രഹം തേടിയിരുന്നു. 800 മീറ്ററിൽ വെള്ളിയായിപ്പോയതിൽ ചെറിയ സങ്കടം തോന്നിയതായി അച്ഛൻ ജോൺസൻ പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ മകെൻറ സ്വർണക്കുതിപ്പ് തെൻറ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് ജോൺസണ് സമ്മാനിച്ചത്. ഇൗ നേട്ടം ചക്കിട്ടപ്പാറയും കോഴിക്കോടും കേരളവും പിന്നിട്ട് ഇന്ത്യ മുഴുവൻ അഭിമാനത്തോടെ നെഞ്ചിേലറ്റുമെന്ന് പറയുേമ്പാൾ സന്തോഷക്കണ്ണീരാണ് ഇൗ അച്ഛന്.
കുളച്ചൽ വീട്ടിൽ തിങ്ങിക്കൂടിയ ബന്ധുക്കൾക്കും അയൽവാസികൾക്കുമൊപ്പം യഥാർഥ ‘സൂപ്പർസ്റ്റാർ’ ആയി മറ്റൊരാൾ കൂടിയുണ്ടായിരുന്നു. ജിൻസണെ ട്രാക്കിൽനിന്ന് കെണ്ടടുത്ത െക.എം പീറ്റർ. ചക്കിട്ടപ്പാറ ഗ്രാമീൺ സ്പോർട്സ് അക്കാദമിയുെട അമരക്കാരനായ പീറ്ററുടെ കണ്ണിൽപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ ഇൗ പ്രതിഭയെ കായിക ഇന്ത്യക്ക് ലഭിക്കില്ലായിരുന്നു. ആഫ്രിക്കൻ താരങ്ങളുടെ ശാരീരികഘടനയുള്ള ജിൻസണ് മധ്യ, ദീർഘദൂര ഒാട്ടത്തിൽ തിളങ്ങാനാകുെമന്ന് ഇൗ പരിശീലകൻ അന്നേ പറഞ്ഞിരുന്നു. കഠിനാധ്വാനം ചെയ്യാനുള്ള താൽപര്യവും സൽസ്വഭാവവുമാണ് ജിൻസണിെൻറ ഉയർച്ചക്ക് കാരണമായി പീറ്റർ പറയുന്നത്. 1500 മീറ്ററിൽ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ മത്സരപരിചയം ലഭിച്ചാൽ ജിൻസണ് ടോക്യോ ഒളിമ്പിക്സിൽ മെഡലുറപ്പാണെന്നും പീറ്റർ പ്രവചിക്കുന്നു.
സ്വർണവും വെള്ളിയും മെഡലുകളണിഞ്ഞ് തിരിച്ചുവരാനൊരുങ്ങുന്ന ഒാമനപുത്രനായി കാത്തിരിക്കുകയാണ് ഇൗ നാട്. മികച്ച കായിക താരത്തിന് രാജ്യം സമ്മാനിക്കുന്ന അർജുന അവാർഡും ഇക്കൊല്ലം ജിൻസണ് സ്വന്തമാകുെമന്നുമാണ് ഉറച്ച പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.