സ്വര്‍ണവും വെള്ളിയും കൂട്ടുകൂടി
text_fieldsകണ്ണൂര്‍: ഒരുമിച്ച് പരിശീലിക്കുന്ന കൂട്ടുകാരികള്‍ സംസ്ഥാന സ്കൂള്‍ കായികോത്സവത്ത ില് പെണ്‍കുട്ടികളുടെ 400 മീറ്റിലെ സ്വര്‍ണവും വെള്ളിയും കൊണ്ടുപോയി. ഈ കൂട്ടുകാരികളെല ്ലാം ഒളിമ്പ്യന്മാരുടെ ശിഷ്യകളാണെന്നതും ഒറ്റലാപ്പ് പോരാട്ടങ്ങളുടെ ഫലത്തിന് മാറ്റു കൂട്ടുന്നു. സബ്ജൂനിയറിലും ജൂനിയറിലും പി.ടി. ഉഷയുടെയും സീനിയറില്‍ മേഴ്സിക്കുട്ടെൻറയും ശിഷ്യകളാണ് ആദ്യ രണ്ടുസ്ഥാനങ്ങള്‍ ൈകയടക്കിയത്. മൂന്നു വര്‍ഷം മുമ്പ് കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ മൂന്നിനങ്ങളിലും സ്വര്‍ണം നേടിയശേഷം ഉഷ സ്കൂളിലെ താരങ്ങളുടെ വമ്പന്‍ തിരിച്ചുവരവിനും മാങ്ങാട്ടുപറമ്പ് സിന്തറ്റിക് ട്രാക്ക് സാക്ഷിയായി.
സബ്ജൂനിയര് പെണ്‍കുട്ടികളില്‍ ഉഷ സ്കൂളില്‍ പരിശീലിക്കുന്ന ശാരിക സുനില്‍കുമാര്‍ പുത്തന്‍ റെക്കോഡോടെയാണ് 400 മീറ്റില്‍ ഓടിെയത്തിയത്. 59.55 സെക്കന്‍ഡിലായിരുന്നു ശാരികയുടെ കുതിപ്പ്. 2015ല്‍ പാലക്കാടിെൻറ സി. ചിത്ര കുറിച്ച 59.60 സെക്കന്‍ഡാണ് ശാരിക തിരുത്തിയത്. ആലുവ സ്വദേശിയായ ശാരിക രണ്ടു വര്‍ഷം മുമ്പാണ് ഉഷ സ്കൂളിെലത്തിയത്. പൂവമ്പായി എ.എം.എച്ച്.എസ്.എസില്‍ പഠിക്കുന്ന ശാരിക 200 മീറ്റിലും മത്സരിക്കുന്നുണ്ട്. ശാരികക്കൊപ്പം പരിശീലിക്കുന്ന മയൂഖ വിനോദ് പൂവമ്പായി എ.എം.എച്ച്.എസ്.എസ് വിദ്യാര്‍ഥിനിയാണ്. 1:00:33 സെക്കന്‍ഡിലായിരുന്നു മയൂഖ രണ്ടാമതായത്. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയാണ്.
ജൂനിയറിലും ഉഷയുടെ കുട്ടികള്‍ തമ്മിലായിരുന്നു പോര്. പ്രതിഭ വര്‍ഗീസിനായിരുന്നു സ്വര്‍ണം (57.06 സെ.). എല്‍ഗ തോമസ് 57.64 സെക്കന്‍ഡില്‍ രണ്ടാമതായി. ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ് വിദ്യാര്‍ഥിനിയായ പ്രതിഭ വയനാട് പുല്പള്ളിയില്നിന്നാണ് ഉഷ സ്കൂളിെലത്തിയത്. പൂവമ്പായി എ.എം.എച്ച്.എസ്.എസിലാണ് എല്‍ഗ തോമസ് പഠിക്കുന്നത്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതായ തിരുവനന്തപുരം ജി.വി. രാജ സ്കൂളിലെ അക്ഷയ്യുടെ നേട്ടത്തിനും ഒരവകാശം പി.ടി. ഉഷക്കുണ്ട്. രണ്ടുവര്‍ഷം മുമ്പുവരെ ഉഷ സ്കൂളിലെ കുട്ടികള്‍ക്കൊപ്പം അക്ഷയ് പരിശീലനം നടത്തിയിരുന്നു. സീനിയര്‍ പെണ്‍കുട്ടികളില്‍ മേഴ്സിക്കുട്ടന്‍ അക്കാദമിയിലെ ഗൗരി നന്ദനയും എ.എസ്. സാന്ദ്രയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിെലത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.