സ്കൂള്‍ കായികമേള: പാലക്കാടിന് കിരീടം; മാർ ബേസിൽ ഒന്നാമത്
text_fieldsകണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായിേകാത്സവത്തില് എറണാകുളത്തിെൻറ കുതിപ്പിന് തടയിട ്ട് പാലക്കാട് കിരീടം തിരിച്ചുപിടിച്ചു. 18 സ്വര്‍ണവും 26 വെള്ളിയും 16 വെങ്കലവുമടക്കം 201.33 പോയ ൻറ് നേടിയാണ് രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം പാലക്കാട് ഓവറോള്‍ ജേതാക്കളായത്. മാങ ്ങാട്ടുപറമ്പിലെ സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ നടന്ന കായികോത്സവത്തില്‍ എറ ണാകുളം കോതമംഗലം മാര്‍ബേസിലാണ് സ്കൂളുകളിലെ ജേതാക്കള്‍.
എട്ടു സ്വര്‍ണവും ആറു വീതം വെള്ളിയും വെങ്കലവുമടക്കം 63.33 പോയൻറ് നേടിയാണ് കഴിഞ്ഞവര്‍ഷത്തെ മൂന്നാം സ്ഥാനക്കാരാ യ മാര്‍ബേസില്‍ ചാമ്പ്യന്‍ സ്കൂളായത്. 2012ലും 2017ലും പാലക്കാട് ജേതാക്കളായിരുന്നു. നിലവിലെ ജ േതാക്കളായിരുന്ന എറണാകുളത്തിന് 21 സ്വര്‍ണവും 14 വെള്ളിയും 11 വെങ്കലവുമടക്കം 157.33 പോയൻറാണുള്ളത്. കഴിഞ്ഞതവണ നാലാം സ്ഥാനത്തായിരുന്ന കോഴിക്കോട് 123.33 പോയൻറുമായി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. സ്കൂളുകളില്‍ പാലക്കാട് കുമരംപുത്തൂര്‍ കല്ലടി സ്കൂളാണ് രണ്ടാമത്. നാലു സ്വര്‍ണവും 11 വെള്ളിയും ഏഴു വെങ്കലവുമടക്കം 58.33 പോയൻറാണ് കല്ലടിക്ക്. കോഴിേക്കാട് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് എച്ച്.എസ്.എസാണ് മൂന്നാമത്.
അലക്സ് ജോസ്ഫ് (സീനിയര്‍ ആണ്), ആന്‍സി സോജന് (സീനിയര്‍ പെണ്), എസ്. അക്ഷയ് (ജൂനിയര്‍ ആണ്), കെ.പി. സനിക (ജൂനിയര്‍ പെണ്), വാങ്മയൂം മുകാറാം (സബ്ജൂനിയര് ആണ്), ശാരിക സുനില്‍ കുമാര്‍ (സബ്ജൂനിയര് പെണ്) എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാര്. ആന്‍സി സോജന് മൂന്നിനങ്ങളില്‍ റെക്കോഡോടെ സ്വര്‍ണം നേടി.
ആകെ 16 റെക്കോഡുകളാണ് കുറിച്ചത്. അവസാനദിനം മൂന്നു പുതിയ റെേക്കാഡുകള്‍ പിറന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജംപില്‍ തിരുവനന്തപുരം സായുടെ ആകാശ് എം. വര്‍ഗീസ്, സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിലെ ആന്‍സി സോജന്, ഹാമര്‍ത്രോയില്‍ എറണാകുളം മാതിരപ്പള്ളി സ്കൂളിലെ കെസിയ മറിയം ബെന്നി എന്നിവരാണ് പുതുതായി റെക്കോഡിട്ടത്.
ഇരുന്നൂറിൽ ആവേശപ്പോര്
കണ്ണൂർ: ട്രാക്കിൽ ആേവശം പകർന്ന് 200 മീറ്റർ മത്സരങ്ങൾ. പാലക്കാടും തിരുവനന്തപുരവും കോഴിക്കോടും കരുത്തോടെ പൊരുതിയ സ്പ്രിൻറ് പോരാട്ടങ്ങളിൽ സീനിയർ െപൺകുട്ടികളുടെ വിഭാഗത്തിൽ ആൻസി സോജൻ പുതിയ റെക്കോഡും കുറിച്ചു. 24.53 സെക്കൻഡിലായിരുന്നു ആൻസിയുടെ കുതിപ്പ്. സീനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ ആണ്‍കുട്ടികളില്‍ സായ് താരം അഖില്‍ ബാബു 22.46 സെക്കന്‍ഡില്‍ സ്വര്‍ണവും തൃശൂര്‍ കോണ്‍കോര്‍ഡ് ഇംഗ്ലീഷ് സ്കൂളിലെ മുഹമ്മദ് സജീവ് വെള്ളിയും നേടി. പാലക്കാട് കുമരംപുത്തൂരിെൻറ മുഹമ്മദ് ഷനൂബിനാണ് വെങ്കലം.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് മാത്തൂരിെൻറ കെ. അഭിജിത്തിനാണ് (22.66) സ്വർണം. അഭിജിത്ത് 400 മീറ്ററില്‍ വെള്ളി നേടിയിരുന്നു. മലപ്പുറം ഐഡിയലിലെ മുഹമ്മദ് ഷാന്‍ വെള്ളിയും പാലക്കാട് ചിറ്റിലാഞ്ചേരിയുടെ മുഹമ്മദ് ഫസല്‍ വെങ്കലവും നേടി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ പൂഞ്ഞാൾ എസ്.എം.വി സ്കൂളിലെ സാന്ദ്രമോള്‍ സാബു 25.58 സെക്കന്‍ഡില്‍ സ്വര്ണനേട്ടത്തിനുടമയായി. 100 മീറ്ററിലും സാന്ദ്ര സ്വർണം സ്വന്തമാക്കിയിരുന്നു. കൊല്ലം സായിയുടെ നയനാജോസ് 26.77 സെക്കന്‍ഡില്‍ വെള്ളിയും കോഴിക്കോട് പുല്ലൂരാംപാറയുടെ സാനിയ ട്രീസ ടോമി 26.79 സെക്കന്‍ഡില്‍ വെങ്കലവും നേടി.
സബ് ജൂനിയര്‍ ആൺ വിഭാഗത്തില്‍ തിരുവനന്തപുരം ശ്രീ അയ്യങ്കാളി സ്കൂളിലെ എം.കെ. വിഷ്ണു സ്വർണം സ്വന്തമാക്കി. ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിെല ജേതാവ് ശാരിക സുനില്‍കുമാര്‍ 200 മീറ്ററിലും ആധിപത്യം പുലർത്തി (26.75). പാലക്കാട് കാണിക്കമാതാ സ്കൂളിലെ ജി. താര വെള്ളിയും കോഴിക്കോട് സെൻറ് ജോസഫ്സ് പുല്ലൂരാംപാറയുടെ ജെ.എസ്. നിവേദ്യ വെങ്കലവും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.