ഓർമകളിൽ നൊമ്പരമായി അഫീൽ
text_fieldsകണ്ണൂർ: കായികകൗമാരത്തിെൻറ കളിമുറ്റം നിറയെ പ്ലസ് വൺ വിദ്യാർഥി അഫീൽ ജോൺസെൻ റ നൊമ്പരമുണർത്തുന്ന ഓർമകളാണ്. അതുകൊണ്ടുതന്നെ സുരക്ഷയിൽ വിട്ടുവീഴ്ച ഒട്ടു മില്ല. കാരണം, പാലായിൽ സംസ്ഥാന അമച്വർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് ദാരുണാന്ത്യം ഏറ്റുവാങ്ങിയ അഫീലിെൻറ വിധി ആവർത്തിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ (സ്പോർട്സ്) ചാക്കോ ജോസഫ് പറഞ്ഞു.
ഹാമർ, ഡിസ്കസ് േത്രാ തുടങ്ങിയ ഇനങ്ങൾക്ക് പ്രത്യേകം പ്രത്യേകം വലക്കൂടുകൾ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, വലക്കൂടുകൾ അന്താരാഷ്ട്ര നിലവാരത്തിലുള്ളവയുമാണ്. ത്രോ ഇനങ്ങളിലെ മത്സരം ഒന്നിച്ച് നടത്തില്ല. േത്രാ ഇനങ്ങളിലെ മത്സരം നടക്കുേമ്പാൾ ട്രാക്കിൽ മത്സരം താൽക്കാലികമായി നിർത്തിവെക്കും. ട്രാക്കിലും ഫീൽഡിലും ഇറങ്ങുന്നതിന് മാധ്യമപ്രവർത്തകൾക്ക് ഉൾപ്പെടെ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വളൻറിയർമാർക്കും ഒഫീഷ്യലുകൾക്കും ഇതുസംബന്ധിച്ച് പ്രത്യേകം ജാഗ്രതാ നിർദേശങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.