Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസ്കൂള്‍ ഗെയിംസ് ഗ്രൂപ്...

സ്കൂള്‍ ഗെയിംസ് ഗ്രൂപ് രണ്ട് മത്സരങ്ങള്‍ക്ക്  തുടക്കം

text_fields
bookmark_border


തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ ഗെയിംസിന്‍െറ ഗ്രൂപ് രണ്ട് മത്സരങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കം. ആദ്യദിവസം അണ്ടര്‍ 17 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരങ്ങളാണ് നടന്നത്. രാത്രി നടന്ന പെണ്‍കുട്ടികളുടെ ബാസ്കറ്റ്ബാളില്‍ കോഴിക്കോടിനെ തിരുവനന്തപുരം തോല്‍പിച്ചു (സ്കോര്‍ 60-44). ആണ്‍കുട്ടികളുടെ ബാസ്കറ്റ് ബാള്‍ ഫൈനലില്‍ ബുധനാഴ്ച കണ്ണൂര്‍ കോട്ടയത്തെ നേരിടും. ടേബിള്‍ ടെന്നിസില്‍ എറണാകുളത്തെ പരാജയപ്പെടുത്തി വയനാട് ചാമ്പ്യന്മാരായി.(സ്കോര്‍ 3-0). ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാടിനെ 5-3ന് തകര്‍ത്ത് കോഴിക്കോട് ജേതാക്കളായി. പെണ്‍കുട്ടികളുടെ ഹോക്കിയില്‍ തിരുവനന്തപുരവും തൃശൂരും ഫൈനലില്‍ പ്രവേശിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറവും തൃശൂരുമാണ് ഫൈനലിലത്തെിയത്. ഫൈനല്‍ ബുധനാഴ്ച നടക്കും. 

ആണ്‍കുട്ടികളുടെ ജൂഡോയില്‍ സായൂജ് സാജന്‍ -തൃശൂര്‍ (25 കിലോക്ക് താഴെ), അര്‍ജുന്‍ എം.എസ് -എറണാകുളം (30 കിലോക്ക് താഴെ), പി. നവീന്‍ദാസ് -കണ്ണൂര്‍ (35 കിലോക്ക് താഴെ) ഇമാനുവല്‍ സെബാസ്റ്റ്യന്‍ -ആലപ്പുഴ (40 കിലോക്ക് താഴെ), കെ.എസ്. ഗോകുല്‍ -എറണാകുളം (45 കിലോക്ക് താഴെ), അഖില്‍ വി. ദിലീപ് -ഇടുക്കി (50 കിലോക്ക് താഴെ) അമല്‍ വി. ദിലീപ് -ഇടുക്കി (55 കിലോക്ക് മുകളില്‍) എന്നിവര്‍ സ്വര്‍ണംനേടി. വി.എസ്. ശിവകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school games
News Summary - school games
Next Story