നോര്‍ത് സോണ്‍ സ്കൂള്‍ ഗെയിംസിന് തുടക്കം
text_fieldsകണ്ണൂര്‍: വടക്കന്‍ മേഖലാ സ്കൂള്‍ ഗെയിംസിന് കണ്ണൂരില്‍ തുടക്കമായി. ആദ്യദിനം ബാസ്കറ്റ് ബാള്‍, ഖോ-ഖോ, കബഡി, ക്രിക്കറ്റ്, ടെന്നിസ് തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. മത്സരങ്ങള്‍ 17ന് സമാപിക്കും. കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ഉള്‍പ്പെടെ വിവിധ ഗ്രൗണ്ടുകളിലായാണ് മത്സരങ്ങള്‍. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ജയപാലന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനതലത്തിലേക്ക് യോഗ്യതനേടിയവര്‍:
ബാസ്കറ്റ് ബാള്‍ ജൂനിയര്‍ ഗേള്‍സ്: കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, ഖോ-ഖോ ജൂനിയര്‍ ബോയ്സ്: പാലക്കാട്, കോഴിക്കോട്, മലപ്പുറം
ഖോ-ഖോ ജൂനിയര്‍ ഗേള്‍സ്: പാലക്കാട്, മലപ്പുറം, തൃശൂര്‍. കബഡി ജൂനിയര്‍ ബോയ്സ്: പാലക്കാട്, കാസര്‍കോട്, മലപ്പുറം. കബഡി ജൂനിയര്‍ ഗേള്‍സ്: തൃശൂര്‍, കാസര്‍കോട്, പാലക്കാട്. ക്രിക്കറ്റ് ജൂനിയര്‍ ബോയ്സ്: തൃശൂര്‍, കണ്ണൂര്‍, വയനാട്. ടെന്നിസ് ജൂനിയര്‍ ബോയ്സ്: പാലക്കാട്, കോഴിക്കോട്, തൃശൂര്‍. ടെന്നിസ് ജൂനിയര്‍ ഗേള്‍സ്: പാലക്കാട്, കാസര്‍കോട്, കോഴിക്കോട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.