ഹോക്കിയിൽ സ്വർണം തേടി
text_fieldsഏഷ്യൻ ഗെയിംസ് ഹോക്കിയിൽ നിർഭാഗ്യം എന്നും ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. 1958 ടോക്യോ ഗെയിംസിലാണ് ആദ്യമായി ഫീൽഡ് ഹോക്കി ഉൾപ്പെടുത്തുന്നത്. പുരുഷന്മാർക്ക് മാത്രമുള്ള മത്സരത്തിൽ അന്ന് ഫൈനൽ വരെയെത്തിയെങ്കിലും ചിരവൈരികളായ പാകിസ്താന് മുന്നിൽ വീണു. തൊട്ടടുത്ത തവണയും പാകിസ്താനുമുന്നിൽ തോൽക്കാൻ തന്നെയായിരുന്നു വിധി. എന്നാൽ, 1966ൽ ഇന്ത്യ തിരിച്ചടിച്ചു. പാകിസ്താനെ 1-0ത്തിന് കീഴടക്കി ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം. പിന്നീട് തുടർച്ചയായ നാലുതവണയും ഫൈനലിൽ പാകിസ്താനു മുന്നിൽ തോറ്റു. നാലു തവണയാണ് ചരിത്രത്തിൽ ഇതുവരെ ഇന്ത്യ സ്വർണം ചൂടിയത്. 1966, ’98, 2014 വർഷങ്ങളിൽ പുരുഷന്മാരും 1982ൽ വനിത ടീമും.
നിലവിലെ ചാമ്പ്യന്മാർ
സർദാർ സിങ്ങിെൻറ നേതൃത്വത്തിലായിരുന്നു കഴിഞ്ഞവർഷം പുരുഷസംഘം ചരിത്രം രചിച്ചത്. പൂൾ ‘ബി’യിൽ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിയ ഇന്ത്യ, ദക്ഷിണ കൊറിയയെ തോൽപിച്ച് ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ് ഘട്ടത്തിൽ ഇന്ത്യയെ തോൽപിച്ച പാകിസ്താനായിരുന്നു ഫൈനലിൽ എതിരാളി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ അയൽക്കാരെ ഷൂട്ടൗട്ടിൽ 4-2ന് തോൽപിച്ചാണ് സുവർണ ജേതാക്കളാവുന്നത്. എന്നാൽ, വനിതകളിൽ സെമിഫൈനൽ മത്സരത്തിൽ 3-1ന് തോറ്റു. മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ 2-1ന് ജപ്പാനെ തോൽപിച്ച് വെങ്കല മെഡൽ സ്വന്തമാക്കി.
സുവർണ പ്രതീക്ഷയോടെ
കഴിഞ്ഞവർഷം നേടിയ സ്വർണം നിലനിർത്തുമെന്ന പ്രതീക്ഷേയാടെയാണ് മൻപ്രീതിെൻറ നേതൃത്വത്തിലുള്ള പുരുഷ ടീം ജകാർത്തയിലേക്ക് പറക്കുന്നത്. മലയാളി താരം പി.ആർ. ശ്രീജേഷ് അടക്കമുള്ള താരങ്ങൾ കഠിന പരിശീലനത്തിലാണ്. കഴിഞ്ഞമാസം അവസാനിച്ച ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ റണ്ണേഴ്സ് അപ്പുകളായിരുന്നു. കരുത്തരായ ആസ്ട്രേലിയക്കെതിരെ 1-1ന് സമനിലയിലായതിനുശേഷം ഷൂട്ടൗട്ടിലായിരുന്നു തോൽവി.
‘‘സ്വർണത്തിൽ കുറഞ്ഞ ലക്ഷ്യമൊന്നും ഞങ്ങൾക്കില്ല. ചാമ്പ്യൻസ് ട്രോഫിയിൽ റണ്ണേഴ്സ് അപ്പുകളാവാനായത് ആത്മവിശ്വസം നൽകുന്നു. 2020 ഒളിമ്പിക്സിന് ഏഷ്യൻ ചാമ്പ്യന്മാർക്ക് നേരിട്ട് യോഗ്യത ലഭിക്കുമെന്നതിനാൽ ജേതാക്കളാവാനുറച്ചാണ് ഒരുങ്ങുന്നത്. കോച്ച് ഹരീന്ദ്ര സിങ്ങ് സ്വർണം നേടാൻ ഞങ്ങളെ തയാറാക്കിയിരിക്കുന്നു’’ -ക്യാപ്റ്റൻ മൻപ്രീത് പറഞ്ഞു.
പൂൾ ‘എ’യിലാണ് ടീം ഇന്ത്യ. ദക്ഷിണ കൊറിയ, ജപ്പാൻ, ശ്രീലങ്ക, ഹോേങ്കാങ്, ഇന്തോനേഷ്യ രാജ്യങ്ങളാണ് ഇൗ ഗ്രൂപ്പിലുള്ളത്. 20ന് ആതിഥേയർക്കെതിരെയാണ് പുരുഷ ടീമിെൻറ ആദ്യ മത്സരം. കഴിഞ്ഞതവണ നേടിയ വെങ്കലം ഇത്തവണ സ്വർണമാക്കാൻ വനിത ടീമും ഒരുങ്ങിക്കഴിഞ്ഞു. പൂൾ ‘ബി’യിൽ ദക്ഷിണ കൊറിയ, തായ്ലൻഡ്, കസാഖ്സ്താൻ, ഇന്തോനേഷ്യ എന്നിവർക്കൊപ്പമാണ് വനിത ടീം. പുരുഷ ടീമിനെപ്പോലെ ആതിഥേയർക്കെതിരെയാണ് വനിത ടീമിെൻറയും ആദ്യ മത്സരം.
പുരുഷ ടീം:
പി.ആർ. ശ്രീജേഷ്, ക്രിഷൻ ബി. പതക്, സുരാജ് കർക്കേര, ഹർമൻപ്രീത് സിങ്, വരുൺ കുമാർ, ബരീന്ദ്ര ലകാര, സുരേന്ദ്ര കുമാർ, രുപീന്ദർ പാൽ സിങ്, അമിത് രോഹിദാസ്, കൊതജിത് സിങ്, ജർമാൻപ്രീത് സിങ്, മൻപ്രീത് സിങ്, ചിങ്ലൻസേന സിങ്, സിമാൻജീത് സിങ്, സർദാർ സിങ്, വിവേക് സാഗർ, നിൽകന്ത ശർമ, സുമിത്, എസ്.വി. സുനിൽ, മൻദീപ് സിങ്, അക്ഷദീപ് സിങ്, ലളിത് കുമാർ, ദിൽ പ്രീത് സിങ്, സുമിത് കുമാർ, ശിലാനന്ത് ലകാര.
നീരജ് ചോപ്ര പതാകയേന്തും
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിലെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്നത് ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിനൊരുക്കിയ യാത്രയയപ്പ് പരിപാടിയിൽ െഎ.ഒ.എ(ഇന്ത്യൻ ഒളിമ്പിക്സ് അസോ) പ്രസിഡൻറ് നരീന്ദർ ബത്രയാണ് പതാക വാഹകനെ പ്രഖ്യാപിച്ചത്. ഇൗയിടെ നടന്ന കോമൺവെൽത്ത് ഗെയിംസിലും സാഫ് ഗെയിംസിലും സ്വർണം നേടിയ നീരജ് ചോപ്ര, ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ്.
ജകാർത്തയിലേക്ക് 800 അംഗ സംഘം; യാത്രയയപ്പു നൽകി
ന്യൂഡൽഹി: സെപ്റ്റംബർ രണ്ടിന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘം യാത്രതിരിച്ചു. 800 പേരടങ്ങുന്ന ജംബോ സംഘമാണ് മലേഷ്യയിലേക്ക് യാത്ര തിരിച്ചത്. 572 അത്ലറ്റുകളാണ് ടീമിലുള്ളത്. 36 ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ മത്സരിക്കും. ഗെയിംസിനുള്ള ഇന്ത്യൻ ടീമിന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ യാത്രയയപ്പ് നൽകി.
ചടങ്ങിൽ കായികമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് താരങ്ങളുമായി സംവദിച്ചു. ‘‘ഇന്ത്യയെ പ്രതിനിധാനംചെയ്ത് അന്താരാഷ്ട്ര ഗെയിംസിൽ മത്സരിക്കാൻ പോകുന്നത് വലിയ കാര്യമാണ്. നിങ്ങളുണ്ടാക്കുന്ന നേട്ടങ്ങളിലൂടെയാണ് ഇന്ത്യ പ്രസിദ്ധമാവുന്നത്. 100 കോടി ജനങ്ങളാണ് മെഡൽ നേടുന്നത് കാണാൻ കാത്തിരിക്കുന്നത്. വലിയ ചുമതലകളാണ് നിങ്ങൾക്കുള്ളത്. അത്ലറ്റുകളായാലും ഒഫീഷ്യലുകളായാലും ഒാരോരുത്തരും ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നവരാവുക’’ -കായികമന്ത്രി പറഞ്ഞു. െഎ.ഒ.എ പ്രസിഡൻഡ് നരീന്ദർ ബത്ര, ജനറൽ സെക്രട്ടറി രാജീവ് മെഹ്ത തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു. 2014ൽ 541 കായികതാരങ്ങളുൾപ്പെട്ട സംഘത്തെയാണ് ഇന്ത്യ അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.