ദു:ഖം ഉള്ളിലൊതുക്കി ടിജി പറന്നു, കിരീട പോരാട്ടത്തിന്
text_fieldsപത്തനംതിട്ട: ഭര്‍തൃപിതാവിന്‍െറ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞതും ദു$ഖം ഉള്ളിലൊതുക്കി ടിജി ചെന്നൈക്ക് പറന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന ആഗ്രഹം മനസ്സിലൊതുക്കിയാണ് കേരളത്തിനുവേണ്ടി കളിക്കളത്തിലിറങ്ങാന്‍ ടിജി രാജു പുറപ്പെട്ടത്. ദേശീയ സീനിയര്‍ വനിത വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ നയിക്കുന്ന ടിജി, അപ്പച്ചന്‍െറ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതും കളിക്കളത്തില്‍നിന്നാണ്. ചെന്നൈയില്‍ വെള്ളിയാഴ്ചയാണ് ഫൈനല്‍. റെയില്‍വേ ആണ് എതിരാളികള്‍.
ടിജിയുടെ ഭര്‍ത്താവ് അന്തര്‍ദേശീയ വോളി താരം ഷാംജി കെ. തോമസിന്‍െറ പിതാവ് കെ.ടി. തോമസ് കഴിഞ്ഞ ദിവസമാണ് നിര്യാതനായത്. വ്യാഴാഴ്ച ഉച്ചയോടെ മേക്കൊഴൂര്‍ ട്രിനിറ്റി മാര്‍ത്തോമ പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം. ചടങ്ങുകള്‍ കഴിഞ്ഞതും ടിജി കൊച്ചിവഴി ചെന്നൈയിലേക്കു പോയി. ഭര്‍ത്താവ് ഷാംജിയും ഒപ്പം പോകേണ്ടതായിരുന്നുവെങ്കിലും മാറി നില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ടിജി മാത്രമാണ് പോയത്. ദേശീയ കിരീടവുമായി മടങ്ങി വരൂ എന്ന പ്രാര്‍ഥനയോടെ കുടുംബാംഗങ്ങള്‍ ടിജിയെ യാത്രയയച്ചു. കെ.എസ്.ഇ.ബി താരങ്ങളാണ് ഇരുവരും ഷാംജിയും ഷിജിയും.
ജീവിതത്തില്‍ ഇത്തരമൊരു സാഹചര്യം ആദ്യമാണെന്ന് ടിജി പറഞ്ഞു. ദു$ഖം നിലനില്‍ക്കുന്ന അന്തരീക്ഷത്തില്‍ കുടുംബാംഗങ്ങളെ വിട്ട് പോകേണ്ടി വന്നിട്ടില്ല. അപ്പച്ചന്‍ കുറച്ചു നാളായി സുഖമില്ലാതെ കിടക്കുകയായിരുന്നു. എങ്കിലും ഇത്ര വേഗം പോകുമെന്ന് പ്രതീക്ഷിച്ചില്ല. മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് വന്നതിനാല്‍ ക്വാര്‍ട്ടര്‍, സെമി മത്സരങ്ങളില്‍ കളിക്കാനായില്ല. മഹാരാഷ്ട്രയെ പരാജയപ്പെടുത്തി കേരളം ഫൈനലില്‍ എത്തുമെന്ന് ഉറപ്പുണ്ടായിരുന്നു. വൈസ് ക്യാപ്റ്റന്‍ രേഷ്മയുടെ നേതൃത്വത്തിലാണ് കേരളം വിജയം നേടിയത്. ഫൈനലില്‍ വിജയിക്കാന്‍ വീട്ടുകാരുടെയും നാടിന്‍െറയും പ്രാര്‍ഥനയുണ്ടാകുമെന്ന് ടിജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.