പൊന്നുപോലൊരു വെള്ളി
text_fieldsകോഴിക്കോട്: അത്ലറ്റിക് ട്രാക്കിലേക്ക് വൈകിയെത്തിയതാണെങ്കിലും നേട്ടങ്ങളെല്ലാം സ്വന്തമാക്കി കുതിക്കുകയാണ് ജിൻസൺ ജോൺസൻ എന്ന കോഴിക്കോട്ടുകാരൻ. ചക്കിട്ടപാറയെന്ന മലയോര ഗ്രാമത്തിൽനിന്ന് ഏഷ്യൻ ഗെയിംസിൽ 800 മീറ്ററിലെ വെള്ളിമെഡൽ തിളക്കത്തിലേക്ക് ജിൻസൺ പാദമൂന്നിയപ്പോൾ ഏതൊരു മലയാളിക്കും അഭിമാനിക്കാം. ലോങ്ജംപിൽ വി. നീനയുടെ വെള്ളിക്കു പിന്നാലെയാണ് കോഴിക്കോേട്ടക്ക് മറ്റൊരു മെഡൽ എത്തിയത്. ചക്കിട്ടപാറ എൽ.പി സ്കൂളിൽ പഠിക്കുേമ്പാൾ ഒാടാനിറങ്ങിയ ഇൗ താരം പിന്നീട് നാട്ടിൽ ക്രിക്കറ്റും കളിച്ച് നടക്കുകയായിരുന്നു. കുളത്തുവയൽ സെൻറ് ജോർജ് സ്കൂളിൽ പ്ലസ് വണിന് പഠിക്കുേമ്പാഴാണ് വീണ്ടും ട്രാക്കിലേക്ക് തിരിഞ്ഞത്. ചക്കിട്ടപാറ ഗ്രാമീൺ സ്പോർട്സ് അക്കാദമിയിലെ പരിശീലകൻ കെ.എം. പീറ്ററിെൻറ ദീർഘവീക്ഷണമാണ് ഇന്ത്യക്ക് ഇൗ ദീർഘദൂര അത്ലറ്റിനെ കിട്ടാൻ കാരണം. വിനയവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ആർമിയിലെയും ഇന്ത്യൻ ക്യാമ്പിലെയും പ്രഗല്ഭ കോച്ചുമാരുടെ ശിക്ഷണവും മൃദുഭാഷിയായ ജിൻസനെ ഏഷ്യൻ നിലവാരത്തിേലക്കുയർത്തി.
ഏഷ്യൻ ഗെയിംസിനുമുമ്പ് ഭൂട്ടാനിലെ തിമ്പുവിൽ ആർ.എസ്. ഭാട്യക്ക് കീഴിൽ പരിശീലനത്തിലായിരുന്ന ജിൻസന് ഇൗ സീസണിലെ ഫോം അതേപോലെ നിലനിർത്താനായി എന്നതാണ് മറ്റൊരു പ്രേത്യകത. ഗുവാഹതിയിൽ നടന്ന ദേശീയ ഇൻറർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ സാക്ഷാൽ ശ്രീറാം സിങ്ങിെൻറ പേരിലുണ്ടായിരുന്ന 42 വർഷം പഴക്കമുള്ള ദേശീയ റെക്കോഡും തകർത്താണ് ഇൗ 27കാരൻ ഏഷ്യൻ ഗെയിംസിന് ഒരുങ്ങിയത്. ‘ഇൗ ചെറുപ്പക്കാരൻ ഏഷ്യൻ ഗെയിംസിലും മെഡൽ നേടും’ എന്നായിരുന്നു തെൻറ റെേക്കാഡ് തകർത്ത ജിൻസന് ശ്രീറാം സിങ്ങിെൻറ അന്നത്തെ പ്രതികരണം. 800 മീറ്ററിൽ മാത്രമല്ല 1500ലും ജിൻസെൻറ പേരിലാണ് ദേശീയ റെക്കോഡ്. പ്രതീക്ഷകളുടെ ഭാരവുമായി ഏഷ്യൻ ഗെയിംസിൽ ട്രാക്കിലിറങ്ങിയ ജിൻസെൻറ ചക്കിട്ടപാറ കുളച്ചൽ വീട്ടിൽ ബന്ധുക്കളും നാട്ടുകാരുമെത്തി.
സ്വർണം നഷ്ടമായെങ്കിലും പിതാവ് ജോൺസണും മാതാവ് ഷൈലജയുമുൾപ്പെടെയുള്ളവർക്ക് ഇത് ആഹ്ലാദിക്കാനുള്ള അവസരം തന്നെയായിരുന്നു. ഇനി 1500 മീറ്ററിലും മെഡൽ സ്വന്തമാക്കി ഇരട്ടപ്പതക്കവുമായി ജിൻസൻ തിരിച്ചുവരാൻ കാത്തിരിക്കുകയാണ് ഇൗ ഗ്രാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.