കായിക നിരീക്ഷകർക്ക് ഉത്തരവാദിത്തമേറെ, പ്രതിഫലവും
text_fieldsകോഴിക്കോട്: കേന്ദ്ര സർക്കാർ കഴിഞ്ഞ മാർച്ചിൽ നിയമിച്ച കായിക നിരീക്ഷകർക്ക് ഉത്തരവാദിത്തങ്ങളും പ്രതിഫലവുമേറെ. ഇവർ ‘വെറും നിരീക്ഷകരല്ലെന്ന്’ രേഖകൾ വ്യക്തമാക്കുന്നു. 12 പ്രമുഖ മുൻ താരങ്ങളെയാണ് അഞ്ച് മാസം മുമ്പ് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം ദേശീയ നിരീക്ഷകരായി നിയമിച്ചത്. കഴിഞ്ഞ മാർച്ച് ഒന്നിനാണ് ഉത്തരവിറക്കിയത്. നിരീക്ഷകർക്ക് കനത്ത ഉത്തരവാദിത്തങ്ങളാണുള്ളത്. 75,000 രൂപ വരെ മാസം പ്രതിഫലമുണ്ട്. അർഹമായ സന്ദർഭങ്ങളിൽ കൂടുതൽ പ്രതിഫലം അനുവദിക്കാം. കായിക മന്ത്രിയുടെ അനുമതി വേണമെന്ന് മാത്രം. താൽക്കാലികമായി പ്രവർത്തിക്കുകയാണെങ്കിൽ ജോലിക്കനുസരിച്ച് 5000 രൂപ ദിനംപ്രതി ലഭിക്കും. സർക്കാർ ഒാഫിസർ തസ്തികയിലുള്ളവർക്ക് ലഭിക്കുന്ന യാത്ര, ദിനബത്തകളും ലഭിക്കും.
രണ്ട് വർഷമാണ് ദേശീയ നിരീക്ഷകരുടെ നിയമന കാലാവധി. രണ്ട് വർഷം കൂടി കാലാവധി നീട്ടാം. എന്നാൽ സാധാരണനിലയിൽ നാല് വർഷത്തിൽ കൂടുതൽ നിരീക്ഷക സ്ഥാനത്തിരിക്കാനാവില്ല. കൃത്യമായ അറിയിപ്പ് പോലുമില്ലാതെ നിരീക്ഷകരെ മാറ്റാൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ട്. അഭിനവ് ബിന്ദ്ര ( ഷൂട്ടിങ്), പി.ടി. ഉഷ, അഞ്ജു ബോബി േജാർജ് (അത്ലറ്റിക്സ്), സഞ്ജീവ് കുമാർ സിങ് ( അെമ്പയ്ത്ത്), അപർണ പോപട്ട് ( ബാഡ്മിൻറൺ), എം.സി. മേരിേകാം, അഖിൽ കുമാർ (ബോക്സിങ്), ജഗ്ബീർ സിങ് (ഹോക്കി), സോദേവ് ദേവ്വർമൻ(ടെന്നിസ്), കർണം മല്ലേശ്വരി (ഭാരദ്വഹനം), സുശീൽ കുമാർ (ഗുസ്തി), െഎ.എം. വിജയൻ (ഫുട്ബാൾ), ഖസാൻ സിങ് (നീന്തൽ), കമലേഷ് മേത്ത (ടേബ്ൾ ടെന്നിസ്) എന്നിവരാണ് ദേശീയ കായിക നിരീക്ഷകർ.
സ്വന്തമായി അക്കാദമി നടത്തുന്നത് നിരീക്ഷകനാകാനുള്ള അയോഗ്യതയല്ല. എന്നാൽ താൻ പരിശീലിപ്പിക്കുന്ന താരത്തെ തിരഞ്ഞെടുക്കുന്ന അവസരത്തിൽ അത്തരം നടപടിക്രമങ്ങളിൽനിന്ന് നിരീക്ഷകൻ/നിരീക്ഷക വിട്ടുനിൽക്കണെമന്നാണ് ചട്ടം. കഴിഞ്ഞ വർഷം മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സർക്കാർ നിരീക്ഷകർ എന്നായിരുന്നു ഇവരുടെ പേര്. ഇൗ വർഷം പുതിയ ഉത്തരവിലൂടെ ദേശീയ നിരീക്ഷകൻ എന്ന് മാറ്റുകയായിരുന്നു. 35നും 70നും ഇടയിൽ പ്രായമുള്ളവരെയാണ് നിരീക്ഷക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മുൻ ഉത്തരവിൽ 40നും 70നും ഇടയിലായിരുന്നു പ്രായപരിധി. എന്നാൽ ചില പ്രമുഖരെ ഉൾപ്പെടുത്താൻ പിന്നീട് പ്രായത്തിൽ ഇളവ് അനുവദിക്കുകയായിരുന്നു. അഞ്ച് വർഷം മുമ്പ് സജീവ കായികരംഗം ഉപേക്ഷിച്ച വ്യക്തിയാകണെമന്ന ചട്ടവും പിന്നീട് മാറ്റുകയായിരുന്നു. നിലവിൽ മൂന്ന് വർഷം മുമ്പ് വിരമിച്ചവർക്ക് നിരീക്ഷകരാകാം. ആദ്യ ഉത്തരവിൽ പ്രതിഫലവും കുറവായിരുന്നു.
പ്രധാന ചുമതലകൾ:
- സ്വതന്ത്രവും സുതാര്യവുമായ ടീം സെലക്ഷൻ ഉറപ്പുവരുത്തുന്നതിൽ കേന്ദ്ര സർക്കാറിെൻറ കണ്ണും കാതുമായി പ്രവർത്തിക്കുക
- സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനങ്ങൾ മൂന്ന് ദിവസത്തിനകം സർക്കാറിനെ അറിയിക്കണം
- ദേശീയ കോച്ചിങ് ക്യാമ്പുകൾ സന്ദർശിച്ച് അവിടത്തെ സൗകര്യങ്ങളും ശാസ്ത്രീയമായ പിൻബലങ്ങളും ആരോഗ്യരക്ഷക്കുള്ള സൗകര്യങ്ങളുമുണ്ടോയെന്ന് ഉറപ്പു വരുത്തണം
- കോച്ചുമാരുടെയും ക്യാമ്പ് അംഗങ്ങളുടെയും പ്രവർത്തനങ്ങൾ വിശകലനം ചെയ്യൽ
- താരങ്ങളുടെ പരാതികൾ കേൾക്കലും കേന്ദ്ര കായിക മന്ത്രാലയത്തിന് പരാതി കൈമാറലും.
കോടതിയലക്ഷ്യ ഹരജി ഡിവിഷൻ ബെഞ്ചിന്
െകാച്ചി: കോടതി ഉത്തരവുണ്ടായിട്ടും ലോക മീറ്റിൽ പെങ്കടുപ്പിക്കാൻ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ ശ്രമം നടത്തിയില്ലെന്നാരോപിച്ച് മലയാളിതാരം പി.യു. ചിത്ര നൽകിയ ഹരജി ഹൈകോടതി സിംഗിൾ ബെഞ്ച് ഡിവിഷൻ ബെഞ്ചിെൻറ പരിഗണനക്ക് വിട്ടു. ഫെഡറേഷൻ കോടതിയലക്ഷ്യം നടത്തിയ സാഹചര്യത്തിൽ സെക്രട്ടറിയെ വിളിച്ചുവരുത്തണമെന്ന് ചിത്രയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ ഇതിനുള്ള അധികാരം സിംഗിൾ ബെഞ്ചിനില്ലെന്നും ഹരജി ഡിവിഷൻ ബെഞ്ചിന് വിടുന്നതായും ഉത്തരവിടുകയായിരുന്നു.
െചാവ്വാഴ്ച ഹരജി പരിഗണിക്കവേ, സത്യവാങ്മൂലം സമർപ്പിക്കാനുള്ള കോടതി ഉത്തരവ് പാലിക്കാതെയാണ് അത്ലറ്റിക് ഫെഡറേഷെൻറ അഭിഭാഷകൻ കോടതിയിലെത്തിയത്. ലോക മീറ്റിൽ ചിത്രയെ ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്നും പേര് രജിസ്റ്റർ ചെയ്യാനുള്ള കട്ട് ഒാഫ് ഡേറ്റെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടിയ ജൂലൈ 24നുശേഷവും സ്റ്റീപ്പിൾ ചേസ് മത്സരത്തിലേക്ക് സുധാ സിങ്ങിനെ ഉൾപ്പെടുത്താൻ കഴിഞ്ഞതെങ്ങനെയെന്നും വിശദീകരിച്ച് സത്യവാങ്മൂലം നൽകാൻ തിങ്കളാഴ്ച കോടതി നിർദേശിച്ചിരുന്നു. ഫെഡറേഷൻ ഭാരവാഹികൾ ലോക മീറ്റുമായി ബന്ധപ്പെട്ട് ലണ്ടനിലാണെന്നും 14നുശേഷം മാത്രമേ തിരിച്ചെത്തൂവെന്നും അഭിഭാഷകൻ വ്യക്തമാക്കി. സത്യവാങ്മൂലം നൽകാൻ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, ഫെഡറേഷേൻറത് ബോധപൂർവമായ കോടതിയലക്ഷ്യമാണെന്ന് ചിത്രയുടെ അഭിഭാഷകൻ വാദിച്ചതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിന് വിട്ട് ഉത്തരവുണ്ടായത്. കോടതിയലക്ഷ്യ ഹരജികൾ സിംഗിൾ ബെഞ്ചിെൻറ പരിഗണനക്കെത്തുേമ്പാൾ പ്രാഥമിക വാദം കേട്ടശേഷം പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം ബോധ്യപ്പെട്ടാൽ ഡിവിഷൻ ബെഞ്ചിന് വിടുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.