ഹൈകോടതി വിധി മാനിക്കണമെന്ന് കേന്ദ്രമന്ത്രി; ചിത്രക്ക് വൈൽഡ് കാർഡ് നൽകണം
text_fieldsലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചിത്രയെ പെങ്കടുപ്പിക്കാൻ കഴിയില്ലെന്ന് കേരള ഹൈകോടതിയെ അറിയിക്കുമെന്ന് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ അറിയിച്ചിരുന്നു. തങ്ങളുടെ വാദം കേൾക്കാതെയാണ് ഹൈകോടതി വിധി പുറപ്പെടുവിച്ചതെന്നാണ് ഫെഡറേഷൻ നിലപാട്.
ആഗ്സ്റ്റ് നാലിനാണ് ലണ്ടനിൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കമാവുന്നത്. ഇതിൽ പെങ്കടുക്കുന്നതിനുള്ള ഇന്ത്യൻ ടീം നേരത്തെ യാത്ര തിരിച്ചിരുന്നു. ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തിയതിയും അവസാനിച്ചിരുന്നു. എന്നാൽ ചിത്രയെ ചാമ്പ്യൻഷിപ്പിൽ പെങ്കടുപ്പിക്കണമെന്ന ഇടക്കാല ഹൈകോടതി വിധിയാണ് താരത്തിന് വീണ്ടും പ്രതീക്ഷ നൽകിയത്. അത്ലറ്റിക് ഫെഡറേഷെൻറ ശക്തമായ ഇടപെടലിലൂടെ മാത്രമേ ചിത്രക്ക് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാൻ അവസരം ലഭിക്കുമായിരുന്നുള്ളു. എന്നാൽ അതിന് വേണ്ടി ഒരു ശ്രമവും നടത്താനാവില്ലെന്ന നിലപാടിലാണ് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.