ശ്രീശങ്കർ ഒരുങ്ങുന്നു; ദോഹയിൽ പൊന്നണിയാൻ
text_fieldsപാലക്കാട്: ഇന്ത്യൻ അത്ലറ്റിക്സിലെ പുതിയ താരോദയമായ ലോങ് ജംപർ എം. ശ്രീശങ്കർ അടുത് തവർഷം ദോഹയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് കച്ചമുറുക്കുന്നു. ലോക ചാമ്പ്യൻഷിപ്പി ന് യോഗ്യത നേടുന്ന രാജ്യത്തെ ആദ്യ പുരുഷ താരമാണ് ശ്രീശങ്കർ. ശ്രീശങ്കറിന് പുറമെ, 400 മീ. ഓട ്ടത്തിൽ അഞ്ജലി ദേവിയും യോഗ്യത നേടിയിട്ടുണ്ട്. 2019 സെപ്റ്റംബർ ഏഴുമുതലാണ് ലോക അത്ലറ്റ ിക് ലോക ചാമ്പ്യൻഷിപ് ആരംഭിക്കുന്നത്.
ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ഭുവനേശ്വറിലെ നാഷനൽ ഓപൺ മീറ്റിലെ ദേശീയ റെക്കോഡ് പ്രകടനമാണ് (8.20 മീ) 19കാരനായ ശ്രീശങ്കറിന് ദോഹയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. 8.17 മീറ്ററാണ് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യത മാർക്ക്. ഏഷ്യൻ ഗെയിംസിൽ 7.95 മീറ്റർ ചാടി ആറാമതാണ് ശ്രീശങ്കർ ഫിനിഷ് ചെയ്തത്.
ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക എന്നത് ഏതൊരു താരത്തിെൻറയും സ്വപ്നമാണെന്ന് ശ്രീശങ്കർ ‘മാധ്യമ’ത്തോട് പറഞ്ഞു.
പാലക്കാട് മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിലാണ് ശ്രീശങ്കർ ഇപ്പോൾ പരിശീലനം നടത്തുന്നത്. വൈകീട്ട് മൂന്ന് മണിക്കൂറാണ് പരിശീലനം. വിക്ടോറിയ കോളജിലെ ബി.എസ്സി ഒന്നാം വർഷ വിദ്യാർഥിയാണ് ശ്രീശങ്കർ. താരത്തിെൻറ പഠന ആവശ്യം മുൻനിർത്തി പിതാവ് എസ്. മുരളിയെ പരിശീലകനായി ഇന്ത്യൻ അത്ലറ്റിക് അസോസിയേഷൻ അംഗീകരിച്ചിട്ടുണ്ട്. ലോക ചാമ്പ്യൻഷിപ്പിനായി വിദേശത്തേക്ക് പരിശീലനത്തിന് പോകാൻ കഴിയുമെന്നാണ് പ്രത്യാശയെന്ന് പരിശീലകനും പിതാവുമായ എസ്. മുരളി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.