സംസ്ഥാന ജൂനിയർ അത്ലറ്റിക്സ്:ആദ്യദിനം റെക്കോഡ് മഴ
text_fieldsതിരുവനന്തപുരം: ആർത്തിരമ്പിയ മഴയെ വെല്ലുവിളിച്ച് യുവ കായികകേരളം കുതിച്ചപ്പോൾ ഏഴ് മീറ്റ് റെക്കോഡുകൾ പഴങ്കഥയായ സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിെൻറ ആദ്യദിനത്തിൽ തിരുവനന്തപുരം മുന്നിൽ. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആരംഭിച്ച 61ാമത് സംസ്ഥാന ജൂനിയർ മീറ്റിെൻറ ആദ്യദിനത്തിൽ കടുത്ത വെല്ലുവിളി ഉയർത്തി മഴപെയ്തെങ്കിലും കൃത്യസമയം പാലിക്കാൻ സംഘാടകർ തീരുമാനിച്ചതോടെ മഴയെ വെല്ലുവിളിച്ച് യുവതാരങ്ങൾ ട്രാക്കിലും ഫീൽഡിലും മിന്നുന്ന പ്രകടനങ്ങൾ പുറത്തെടുത്തു. 132 പോയൻറുമായി തിരുവനന്തപുരമാണ് മുന്നിൽ. 123 പോയൻറുമായി പാലക്കാടും 118 േപായൻറുമായി എറണാകുളവും തൊട്ടുപിന്നിലുണ്ട്. 1700ഒാളം പേരാണ് ശനിയാഴ്ച വരെ നീളുന്ന മീറ്റിൽ പെങ്കടുക്കുന്നത്.
അണ്ടർ 16 പെൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ തൃശൂരിെൻറ പി.എ. അതുല്യ, 2000 മീറ്ററിൽ പാലക്കാടിെൻറ സി. ചാന്ദിനി, അണ്ടർ 18ൽ പെൺകുട്ടികളുടെ ലോങ്ജംപിൽ തൃശൂരിെൻറ ആൻസി സോജനും പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചു. അണ്ടർ 16 ആൺകുട്ടികളുടെ 2000 മീറ്ററിൽ തിരുവനന്തപുരത്തിെൻറ സൽമാൻ ഫറൂഖ്, അണ്ടർ 18 ആൺ 1500 മീറ്ററിൽ എറണാകുളത്തിെൻറ ആദർശ് ഗോപി, ഡിസ്കസ്ത്രോയിൽ എറണാകുളത്തിെൻറ അലക്സ് പി. തങ്കച്ചൻ, അണ്ടർ 20 1500 മീറ്ററിൽ തിരുവനന്തപുരത്തിെൻറ അഭിനന്ദ് സുന്ദരേശൻ എന്നിവരാണ് പുതിയ റെക്കോഡിട്ടത്.
ഡിസ്കസ്ത്രോയിൽ 36.51 മീറ്റർ എറിഞ്ഞ് പി.എ. അതുല്യ പുതിയ റെക്കോഡിട്ടു. പാലക്കാടിെൻറ ഇ. നിഷയുടെ 32.65 മീറ്ററിെൻറ റെക്കോഡാണ് അതുല്യ ഭേദിച്ചത്. 2000 മീറ്ററിൽ ഇടുക്കിയുടെ സാന്ദ്ര എസ്. നായരുടെ പേരിലുണ്ടായിരുന്ന 6.55 മിനിറ്റിെൻറ റെക്കോഡാണ് 6.52 മിനിറ്റിെൻറ പുതിയ സമയംകൊണ്ട് ചാന്ദിനി പഴങ്കഥയാക്കിയത്. ലോങ്ജംപിൽ 1999ൽ പത്തനംതിട്ടയുടെ നിഷ േജാൺ സ്ഥാപിച്ച 5.84 മീറ്ററിെൻറ റെക്കോഡ് 17 വർഷത്തിന് ശേഷം 5.86 മീറ്റിെൻറ പുതിയദൂരം കൊണ്ട് ആൻസി സോജൻ തിരുത്തി. ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ 2010ൽ എറണാകുളത്തിെൻറ മുഹമ്മദ് ഇജാസ് സ്ഥാപിച്ച 46.28 മീറ്ററിെൻറ റെക്കോഡാണ് 53.82 മീറ്റർ എറിഞ്ഞ് അലക്സ് പി. തങ്കച്ചൻ ഭേദിച്ചത്. 1500 മീറ്ററിൽ ട്വിങ്കിൾ ടോമിയുടെ പേരിലുണ്ടായിരുന്ന 4.10 മിനിറ്റിെൻറ റെക്കോഡ് 3.59 മിനിറ്റിലെത്തി അഭിനന്ദ് സുന്ദരേശൻ പഴങ്കഥയാക്കി. 2000 മീറ്ററിൽ 5.52 മിനിറ്റിൽ ഒാടിയെത്തി സൽമാൻ ഫറൂഖ് പുതിയ റെക്കോഡിട്ടു. 2015ൽ പാലക്കാടിെൻറ ശ്രീരാഗ് സ്ഥാപിച്ച 5.56 മിനിറ്റിെൻറ റെേക്കാഡാണ് ഭേദിക്കപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.