അയ്യോ ചൂട്, പരിക്ക്
text_fieldsകണ്ണൂർ: സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ആദ്യദിനം ട്രാക്കിൽ കുഴഞ്ഞും ഇടറിയും വീണത് 30ലേ റെ അത്ലറ്റുകൾ. സിന്തറ്റിക് ട്രാക്കിലെ പരിചയമില്ലായ്മയും കനത്തചൂടുമാണ് താരങ്ങ ൾക്ക് വിനയായത്. മാങ്ങാട്ടുപറമ്പിലെ ട്രാക്കിന് മുകളിൽ രാവിലെ എട്ടു മുതൽ സൂര്യൻ കനത്ത ‘ചൂടി’ലായിരുന്നു. ഹീറ്റ്സും ഫൈനലുമടക്കം ഓട്ടത്തിൽ പങ്കെടുത്തവരാണ് പരിക്കേറ്റവരിൽ ഏറെയും. ചൂടിൽ കുഴഞ്ഞുവീണവരും പേശീവലിവ് അനുഭവപ്പെട്ടവരുമുണ്ട്. കാൽമുട്ടിന് പരിക്കേറ്റ കുട്ടിയെ വിദഗ്ധ ചികിത്സക്കായി മാറ്റി.
അസാധാരണമായാണ് ഇത്രയും പേർക്ക് പരിക്കേൽക്കുന്നത്. രാവിലെ 10.30ഓടെ 20 താരങ്ങളെയാണ് ഡോക്ടർമാർ പരിചരിച്ചത്. മൺട്രാക്കിൽ പരിശീലിക്കുന്ന താരങ്ങളിൽ പലർക്കും സിന്തറ്റിക് ട്രാക്കിൽ പരിചയക്കുറവുണ്ട്. ഫിനിഷിങ് സമയത്ത് ശ്വാസംപിടിച്ചുള്ള ഓട്ടത്തിനായി പ്രത്യേക പരിശീലനം നേടാത്ത കുട്ടികൾക്കും ശാരീരികാസ്വാസ്ഥ്യമുണ്ടാകുന്നു.
അലോപ്പതി, ആയുർവേദം, ഹോമിയോ വിഭാഗങ്ങളിൽനിന്നുള്ള സർക്കാർ ഡോക്ടർമാരാണ് പരിചരണത്തിനുള്ളത്. സ്പോർട്സ് ആയുർവേദയുമായാണ് ആയുർവേദ ഡോക്ടർമാർ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.