സ്കൂൾ കായികമേള: നന്ദന ശിവദാസിന് റെക്കോർഡോടെ സ്വർണം; സനികക്ക് ഇരട്ട നേട്ടം
text_fieldsകണ്ണൂർ: സംസ്ഥാന സ്കൂൾ കായികോത്സവത്തിെൻറ ആദ്യദിനം മാങ്ങാട്ടുപറമ്പ് സർവകലാ ശാല സിന്തറ്റിക് ട്രാക്കിനെ തീപിടിപ്പിച്ചവർ ഇന്നലെയും സ്വർണനേട്ടത്തിലേക്ക് കത്തി ക്കയറി. ഫൈനൽ നടന്ന1500 മീറ്ററിലെ നാല് വിഭാഗങ്ങളിൽ മൂന്നിലും സ്വർണം കൊയ്തത് 3000 മീറ്ററിെ ല ജേതാക്കൾ.
സീനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് കല്ലടി സ്കൂളിലെ സി. ചാന്ദ്നി യും ജൂനിയര്‍ വിഭാഗത്തില്‍ കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എച്ച്.എസ്.എസിലെ കെ.പി. സനികയും ജൂനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് പട്ടഞ്ചേരി ജി.എച്ച്.എസിലെ ജെ. റിജോയുമാണ് സ്വർണനേട്ടം ആവർത്തിച്ചത്. സീനിയര്‍ ആണ്‍കുട്ടികളുടെ 1500ല്‍ എറണാകുളം മാതിരപ്പിള്ളി ഗവ. എച്ച്.എസ്.എസിലെ എസ്. സുജീഷും സ്വർണം സ്വന്തമാക്കി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 4:38.49 മിനിറ്റിൽ ഫിനിഷിങ് ലൈൻ തൊട്ടാണ് സി. ചാന്ദ്നി സ്വര്‍ണം നേടിയത്. 3000 മീറ്ററിലെന്നപോലെ തിരുവനന്തപുരം സായിയുടെ മിന്നു പി. റോയക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പ്രിസ്കില ഡാനിയേലിനാണ് വെങ്കലം. അവസാനദിനമായ ഇന്ന് 800 മീറ്ററിലും മത്സരിക്കുന്ന ചാന്ദ്നി ട്രിപ്പ്ൾ തികക്കാനുള്ള പുറപ്പാടിലാണ്.
അപ്രതീക്ഷിത സ്വർണനേട്ടവുമായാണ് സീനിയർ ആൺകുട്ടികളുടെ 1500 മീറ്റർ വിഭാഗത്തിൽ എസ്. സുജീഷ് താരമായത്. ഈ അധ്യയന വർഷത്തോടെ സ്കൂളിനോട് വിടപറയുന്ന സുജീഷ് ആദ്യമായാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ പെങ്കടുക്കുന്നത്.
4:00.93 മിനിറ്റിലാണ് സുജീഷ് ഫിനിഷിങ് ലൈൻ തൊട്ടത്. മാര്ബേസിലിെൻറ അഭിഷേക് മാത്യു വെള്ളിയും ആതിഥേയരായ എളയാവൂര് സി.എച്ച്.എം എയർസെക്കൻഡറി സ്കൂളിലെ വിഷ്ണു ബിജു വെങ്കലവും നേടി. പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗത്തിൽ കെ.പി. സനിക 4:46.49 മിനിറ്റിലാണ് ഒന്നാമതായി ഫിനിഷ് ചെയ്തത്. കോട്ടയം പൂഞ്ഞാര്‍ എം.വി.എച്ച്.എസ്.എസിലെ ദേവിക ബെന്‍ വെള്ളിയും പാലക്കാട് പത്തിരിപ്പാല ഗവ. വി.എച്ച്.എസ്.എസിലെ സ്റ്റെഫി സാറാ കോശി വെങ്കലവും നേടി.
ജൂനിയർ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 4:07.20 മിനിറ്റിൽ ഫിനിഷ് ചെയ്താണ് ജെ. റിജോയ് ജേതാവായത്. ഇരിങ്ങാലക്കുട എസ്.എൻ.എച്ച്.എസ്.എസിലെ മണിപ്പൂരി താരം യുമ്നം അര്‍ജിത് മെയ്തേയി വെള്ളിയും കോഴിക്കോട് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് എച്ച്.എസ്.എസിലെ എന്‍.വി. അരവിന്ദ് വിജയ് വെങ്കലവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.