കണ്ണൂർ ഒരുങ്ങി; സ്കൂൾ കായികോത്സവത്തിന് ഇനി രണ്ടുനാൾ
text_fieldsകണ്ണൂർ: 16 വർഷങ്ങൾക്കുശേഷം കൗമാരക്കുതിപ്പിന് വേദിയാകാൻ കണ്ണൂരിൽ ഒരുക്കങ്ങൾ ത കൃതി. നവംബർ 16 മുതൽ 19 വരെ 63ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് കണ്ണൂർ സർവകലാശ ാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ സിന്തറ്റിക് സ്റ്റേഡിയത്തിൽ വെടിയൊച്ചയുയരും. അത ്ലറ്റിക് ഫെഡറേഷെൻറ മാർഗ നിർദേശമനുസരിച്ചൊരുക്കിയ ബി ലെവൽ സർട്ടിഫിക്കറ്റു ള്ള സ്റ്റേഡിയത്തിലെ ട്രാക്കിലും ഫീൽഡിലും പുതിയ ദൂരവും വേഗവും കുറിക്കാൻ 2000 കൗമാരങ് ങൾ മാറ്റുരക്കും.
മത്സരം കാണാനെത്തുന്നവർക്കും കൂട്ടിരിപ്പുകാർക്കുമായി താൽക്കാലിക ഗാലറി തയാറായിവരുന്നു. സ്റ്റേഡിയത്തിലെ ഗാലറിക്കു പുറമെയാണിത്. കായിക താരങ്ങൾക്കായുള്ള വാം അപ്പിനായി ഒരേക്കർ സ്ഥലമാണ് നീക്കിവെച്ചത്. മഴയുണ്ടായാൽ വെള്ളം ഒഴുകിപ്പോകാനുള്ള സജ്ജീകരണത്തോെടയാണ് ഇത് തയാറാക്കുന്നത്. ഫോട്ടോ ഫിനിഷിങ് കാമറകളും അനുബന്ധ സാമഗ്രികളും വെള്ളിയാഴ്ചയെത്തും.
കായികാധ്യാപകർ സംസ്ഥാനവ്യാപകമായി തുടർന്നുവരുന്ന ചട്ടപ്പടി സമരം മേളയെ ബാധിക്കാനിടയുണ്ട്. ഇതേ വേദിയിൽ കഴിഞ്ഞ എട്ട്, ഒമ്പത് തീയതികളിൽ നടന്ന ജില്ല കായികമേള ഉദ്ഘാടന ചടങ്ങിനിടെ കായികാധ്യാപകർ പ്രതിഷേധിക്കുകയും ചടങ്ങ് അലങ്കോലപ്പെടുകയും ചെയ്തിരുന്നു.
പിന്നീട് അധ്യാപകർ മേളയുമായി സഹകരിച്ചെങ്കിലും മെല്ലെപ്പോക്ക് കാരണം, പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞിട്ടും മൂന്നു മത്സരങ്ങൾ അടുത്ത ദിവസത്തേക്ക് നീട്ടുകയാണുണ്ടായത്. തിരുവനന്തപുരമുൾപ്പെടെ ജില്ലകളിൽ ഇതു തന്നെയായിരുന്നു സ്ഥിതി.
16ന് രാവിലെ ഏഴിന് സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തോടെയാണ് കായിക മാമാങ്കത്തിന് തുടക്കംകുറിക്കുന്നത്. രാവിലെ ഒമ്പതിന് പതാകയുയർത്തും. ആകെ 98 ഫൈനൽ. 18 ഫൈനലുകളാണ് ആദ്യദിനം നടക്കുക. വൈകീട്ട് 3.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഒളിമ്പ്യൻ ടിൻറു ലൂക്ക ദീപശിഖ തെളിക്കും. രാവിലെ 6.30 മുതൽ വൈകീട്ട് 5.30 വരെയാണ് മത്സരങ്ങൾ. കായികോത്സവത്തിെൻറ രജിസ്ട്രേഷൻ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും. രാത്രി 12 വരെ രജിസ്ട്രേഷൻ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.