നാല് റെക്കോഡുമായി സ്കൂള്‍ കായികോത്സവത്തിന് തുടക്കം
text_fieldsപാലാ: നാല് മീറ്റ് റെക്കോഡ് പിറന്ന സംസ്ഥാന സ്കൂള്‍ കായികോത്സവത്തിെൻറ ആദ്യ ദിനം എറണാകുളം മുന്നിൽ. 18 ഫൈനൽ പൂര്‍ത്തിയായപ്പോള്‍ ഏഴു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവുമടക്കം 50 പോയൻറ് സ്വന്തമാക്കിയാണ് എറണാകുളത്തിെൻറ മുന്നേറ്റം. നിലവിലെ ജേതാക്കളായ പാലക്കാട് നാലു സ്വര്‍ണവും മൂന്നു വീതം വെള്ളിയും വെങ്കലവുമടക്കം 32 പോയൻറുമായി രണ്ടാം സ്ഥാനത്താണ്. മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും ആറു വെങ്കലവും നേടിയ തിരുവനന്തപുരം 27 പോയൻറുമായി മൂന്നാം സ്ഥാനത്തുണ്ട്. സ്കൂളുകളില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസാണ് മുന്നിൽ. നാലു സ്വര്‍ണവും ഒരു വെള്ളിയും നേടിയ മാര്‍ബേസിലിന് 23 പോയൻറുണ്ട്. 17 പോയൻറുള്ള പാലക്കാട് പറളി എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും 11 പോയൻറുള്ള കോഴിക്കോട് പുല്ലൂരാംപാറ എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമാണ്.
സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി സ്കൂളിലെ പി.എൻ. അജിത്, ജൂനിയര്‍ 400 മീറ്ററില്‍ മാര്ബേസിലിെൻറ അഭിഷേക് മാത്യു, ലോങ്ജമ്പില്‍ കെ.എം. ശ്രീകാന്ത്, ജാവലിന്‍ത്രോയില്‍ മാര്ബേസിലിെൻറ യാദവ് നരേഷ് കൃപാല്‍ എന്നീ മിടുക്കർക്കാണ് പുതിയ മീറ്റ് റെക്കോഡ്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മാര്ബേസിലിെൻറ അനുമോള്‍ തമ്പി ദേശീയ റെക്കോഡ് സമയം മറികടന്നു. കായികോത്സവത്തിെൻറയും പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിെൻറയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
പോയൻറ് നില
എറണാകുളം 50
പാലക്കാട് 32
തിരുവനന്തപുരം 27
കോഴിക്കോട് 24
പത്തനംതിട്ട 11
തൃശൂർ 05
കോട്ടയം 04
വയനാട് 03
കണ്ണൂർ 03
ആലപ്പുഴ 02
കൊല്ലം 01
സ്കൂൾ
മാർബേസിൽ 23
പറളി എച്ച്.എസ് 17
മാതിരിപ്പിള്ളി 11
പുല്ലൂരാംപാറ സെ.ജോ11
സെ.ജോർജ് കോതമംഗലം 06
Pala Golden Stars
സബ് ജൂനിയർ
കണ്ണൻ കെ.വി (400മീ-55.39)
ഭരത് രാജ് (ഹൈജംപ്-1.79മീ)
അഭിഷ. പി (400മീ-1:00.49)
ജൂനിയർ ബോയ്സ്
അഭിഷേക് മാത്യൂ
(400മീ-0:48.88)
സൽമാൻ ഫാറൂഖ്
(3000മീ-9:08.20)
ശ്രീകാന്ത് കെ.എം
(ലോങ്ജംപ്-7.05മീ)
യാദവ് നരേഷ് കൃപാൽ
(ജാവലിൻ ത്രോ-61.66മീ)
ഗേൾസ്
പ്രിസില്ല ഡാനിയേൽ
(400മീ -0:56.84)
ചാന്ദിനി. സി (3000മീ -10:27.83)
കെസിയ മറിയം ബെന്നി
(ഷോട്ട്പുട്ട്-10.81മീ)
സീനിയർ ബോയ്സ്
അനന്തു വിജയൻ
(400മീ-0:49.12)
അജിത് പി.എൻ
(5000മീ-14:48.40)
അമൽ ടി.പി
(ലോങ്ജംപ്-7.34മീ)
അലക്സ് തങ്കച്ചൻ
(ഡിസ്കസ്-39.74മീ)
സീനിയർ ഗേൾസ്
ജംഷീല.ടി.ജെ (400മീ-0:57.92)
അനുമോൽ തമ്പി
(3000മീ-9:50.89)
ലിസ്ബത് കരോലിൻ
ജോസഫ് (ലോങ്ജംപ്-5.57)
തൗഫീറ. സി.പി
(ഡിസ്കസ്ത്രോ-30.10)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.