അച്ഛൻ ഹാമർ നൽകി; മകൻ തിരിച്ചു നൽകിയത് സ്വർണം
text_fieldsകണ്ണൂർ: ജൂനിയർ ബോയ്സ് ഹാമർ ത്രോയിൽ കണ്ണൂർ കൂത്തുപറമ്പ് റാണിെജയ് എച്ച്.എസ്.എ സിെല അലക്സ് രാജേഷ് 48.14 മീറ്റർ ദൂരമെറിഞ്ഞ് ഒന്നാമതെത്തിയപ്പോൾ ഗാലറിയിൽ മാതാപിതാക്കൾ തുള്ളിച്ചാടുന്നുണ്ടായിരുന്നു. സ്കൂളിലെ തന്നെ കായികാധ്യാപകനായ അച്ഛൻ രാജേഷ് പരിശീലിപ്പിച്ചാണ് അലക്്സ് സ്വർണമണിഞ്ഞത്.
പ്ലസ് വൺ വിദ്യാർഥിയായ അലക്സ് കഴിഞ്ഞ വർഷം ജൂനിയർ അമച്വർ മീറ്റിൽ ഒന്നാമതെത്തിയിരുന്നു. വട്ടിയാംതോട് മുളങ്ങോത്ര വീട്ടിൽ ഫിലോമിനയാണ് അമ്മ. മണിക്കടവ് സ്കൂളിൽ മലയാളം അധ്യാപികയാണ്. വൈദിക വിദ്യാർഥിയായ സഹോദരൻ ആൽബർട്ട് നേരത്തെ സൗത്ത് സോൺ ജാവലിൻ ത്രോയിൽ മത്സരിച്ചിട്ടുണ്ട്. എയ്ഞ്ചൽ രാജേഷാണ് സഹോദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.