കൗമാര കായിക കിരീടം തിരിച്ചുപിടിച്ചത് വ്യക്തമായ മേധാവിത്വത്തോടെ
text_fieldsപാലാ: മീനച്ചിലാറിെൻറ തീരത്ത് എറണാകുളത്തിെൻറ വമ്പൻ തിരിച്ചുവരവ്. കോഴിക്കോടിെൻറ തട്ടകത്തിൽ ഇേഞ്ചാടിഞ്ച് പോരിനൊടുവിൽ കൈവിട്ട കൗമാര കായിക കിരീടം വ്യക്തമായ മേധാവിത്വത്തോടെ എറണാകുളം തിരിച്ചുപിടിച്ചു. രൗദ്രഭാവം വീണ്ടെടുക്കാനാവാതെ പാലക്കാടൻ കാറ്റ് നിരാശപ്പെടുത്തിയപ്പോൾ പാലായിലെ പുതുപുത്തൻ സിന്തറ്റിക് ട്രാക്കിൽ ആദ്യദിനം മുതൽ തുടർന്ന ആധിപത്യം ഫിനിഷിങ് ലൈനോളം എറണാകുളം നിലനിർത്തി.തുടര്‍ച്ചയായ നാലാം തവണയും സ്കൂൾ വിഭാഗത്തിൽ ഒന്നാമതെത്തിയ കോതമംഗലം മാര്ബേസിലിെൻറ കൈപിടിച്ചായിരുന്നു എറണാകുളത്തിെൻറ കുട്ടിപ്പട ഒരുവർഷത്തെ ഇടവേളക്കുശേഷം വീണ്ടും കിരീടം ഉയർത്തിയത്. മാതിരപ്പിള്ളി ഗവ.വി.എച്ച്.എസ്.എസും കോതമംഗലം സെൻറ് േജാർജും ഇവർക്ക് കൂട്ടായി നിലയുറപ്പിച്ചു. എറണാകുളത്തിനായി ആൺകുട്ടികളാണ് കരുത്തുകാട്ടിയത് (144 പോയൻറ്). 114 പോയൻറാണ് പെൺപടയുടെ സംഭാവന.
കഴിഞ്ഞവർഷത്തെ പോയൻറ് (247) എറണാകുളം മറികടന്നപ്പോൾ (258) പാലക്കാട് ഏറെ പിന്തള്ളപ്പെട്ടു. കഴിഞ്ഞവർഷം 255 പോയൻറ് നേടിയ അവർക്ക് ഇത്തവണ 185ൽ ഒതുങ്ങേണ്ടി വന്നു. കഴിഞ്ഞ മീറ്റിൽ കിരിടത്തിലേക്ക് നയിച്ച കല്ലടി കുമരംപുത്തൂർ നിറംമങ്ങിയതാണ് പാലക്കാടിനു തിരിച്ചടിയായത്. കഴിഞ്ഞതവണ 15 സ്വർണവുമായി ചരിത്രനേട്ടത്തോെട 102 പോയൻറ് നേടിയ കല്ലടി സ്കൂൾ ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.അതേസമയം, എറണാകുളത്തുനിന്നുള്ള മാതിരപ്പിള്ളി ഗവ.വി.എച്ച്.എസ്.എസ് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തി. കഴിഞ്ഞതവണ എട്ടാം സ്ഥാനത്തായിരുന്നു ഇവർ. മുൻവർഷങ്ങളിൽ ത്രോ ഇനങ്ങളിലായിരുന്നു ഇവരുടെ മികവെങ്കിൽ ഇക്കുറി നടത്തത്തിലും ജമ്പിലുമെല്ലാം ഇവർ സ്വർണം സ്വന്തമാക്കി.
31 പോയൻറുമായി പുതുമുഖങ്ങളായ ഗവ.വി.എച്ച്.എസ്.എസും കരുത്തായി എറണാകുളത്തിനൊപ്പം നിന്നു. ആദ്യമായി സ്കൂൾ മീറ്റിൽ സ്വർണം നേടിയ ഇൗ സ്കൂളിെൻറ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്. മാർ ബേസിലിലെ ഒരുകൂട്ടം കുട്ടികളാണ് മണീടിലേക്ക് എത്തിയത്. എന്നാൽ, കഴിഞ്ഞ വര്‍ഷം നാലാമതായിരുന്ന കോതമംഗലം സെൻറ് േജാർജ് എച്ച്.എസ്.എസ് 42 പോയൻറുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്കൂൾ വിഭാഗത്തിൽ ഒന്നാമതെത്തിയ മാർ ബേസിൽ പതിവുപോലെ ആദ്യദിനം മുതല്‍ മെഡല്‍പട്ടികയിൽ മുന്നിലായിരുന്നു. അവസാനംവരെ മികവ് ആവര്‍ത്തിച്ചു. ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന പത്തോളം താരങ്ങൾ മണീട് സ്കൂളിലേക്ക് കൂടുമാറിയിട്ടും കുതിപ്പ് നിലനിർത്താനായത് ഇവർക്ക് അഭിമാനനിമിഷം സമ്മാനിച്ചു.
43 അംഗസംഘവുമായി പാലായിലേക്ക് വണ്ടികയറിയ സ്കൂളിനായി അഭിമാനതാരം അനുമോള്തമ്പി മൂന്ന് സ്വര്‍ണം കൈവരിച്ച് സീനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍പട്ടം പങ്കിട്ടു. 13 സ്വര്‍ണവും ഒരു വെള്ളിയും ഏഴ് വെങ്കലവുമടക്കം 75 പോയൻറാണ് അവര്‍ വാരിക്കൂട്ടിയത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം നേടിയ മെഡലുകളില്‍ നേരിയ തിരിച്ചടി നേരിട്ടു. കഴിഞ്ഞ വര്‍ഷം 14 സ്വര്‍ണം നേടിയപ്പോള്‍ ഇത്തവണ ഒരെണ്ണം കുറവ്. അതിലുമേറെ വെള്ളിയിലും വെങ്കലത്തിലുമാണ് ഇടിവുവന്നത്. കഴിഞ്ഞ വര്‍ഷം 13 വെള്ളി നേടിയപ്പോള്‍ ഇത്തവണ സ്വന്തമായത് ഒന്നുമാത്രം. ഷിബി മാത്യുവിെൻറ കീഴിലാണ് ടീം പരിശീലിക്കുന്നത്. ഏഴ് വ്യക്തിഗത ചാമ്പ്യൻമാരിൽ അഞ്ചും എറണാകുളത്തുനിന്നാണ്. നാലുപേര്‍ മാര്‍ ബേസിലെ താരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.