Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2017 4:37 PM IST Updated On
date_range 26 Sept 2017 4:37 PM ISTസംസ്ഥാന സ്കൂൾ കായികമേള ഒരുക്കം അന്തിമഘട്ടത്തിലേക്ക്
text_fieldsbookmark_border
കോട്ടയം: പാലാ ആതിഥേയരാകുന്ന 61ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ഒരുക്കം അന്തിമഘട്ടത്തിെലന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അന്തരാഷ്ട്ര നിലവാരത്തിൽ നിർമിച്ച നഗരസഭ ഗ്രീൻഫീൽഡ് സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തിൽ ഒക്ടോബർ 20മുതൽ 23വരെയാണ് കായികമേള. സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി 2800ൽ പരം കായികതാരങ്ങൾ പുതിയ ദൂരവും വേഗവും കണ്ടെത്താൻ ട്രാക്കിലിറങ്ങും. 350 ഒഫീഷ്യൽസ്, 250 ടെക്നിക്കൽ ഒഫീഷ്യൽസ് എന്നിവരും പെങ്കടുക്കും. നാല് ദിവസങ്ങളായി 95 ഇനങ്ങളിലാണ് മത്സരം. 20ന് മേളയുടെ ഉദ്ഘാടനത്തിനൊപ്പം സിന്തറ്റിക് സ്റ്റേഡിയത്തിെൻറ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ചൊവ്വാഴ്ച ഉച്ചക്ക് 2.45ന് പാലാ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ കായികമേള ലോഗോ ഒളിമ്പ്യൻ കെ.ജെ. മനോജ് ലാലിന് നല്കി ജോസ് കെ. മാണി എം.പി പ്രകാശനം ചെയ്യും. കായികാധ്യാപകരുടെ സമരവും പരിഷ്കരിച്ച മാന്വലും നിമിത്തം ഉപജില്ല, ജില്ല കായികമേളകൾ യഥാസമയം പൂർത്തീകരിക്കാൻ കഴിയാതെവന്നതാണ് മേള നീട്ടിവെക്കാൻ കാരണം. ഒക്ടോബർ 17നുമുമ്പ് ജില്ല കായികമേളകൾ പൂർത്തീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് ഫിസിക്കൽ എജുേക്കഷൻ ആൻഡ് സ്പോർട്സ് ജോയൻറ് ഡയറക്ടർ ഡോ. ചാക്കോ ജോസഫ് പറഞ്ഞു.
അവസാനവട്ട മിനുക്കുപണി പൂർത്തിയാക്കി ഒരാഴ്ചക്കുള്ളിൽ സ്റ്റേഡിയം സജ്ജമാകും. 3.5 ലക്ഷം ചെലവിൽ 3,000 കാണികൾക്ക് ഇരിക്കാൻ താൽക്കാലിക ഗാലറി നിർമിക്കും. സ്കൂള്‍ കായികമേളയില്‍ മികവുതെളിയിക്കുന്നവരെ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പെങ്കടുപ്പിക്കുന്നതിന് മുന്നോടിയായി മത്സരാര്‍ഥികളുടെ ഓണ്‍ലൈന്‍ എന്‍ട്രിയും കോച്ചിങ്ങും പൂർത്തിയാക്കും. മത്സരാര്‍ഥികളുടെ രജിസ്ട്രേഷന് 19ന് ആരംഭിക്കും. വാർത്തസേമ്മളനത്തിൽ പബ്ലിസിറ്റി കമ്മിറ്റി അധ്യക്ഷയും പാലാ നഗരസഭ ചെയർപേഴ്സണുമായ ലീന സണ്ണി, പബ്ലിസിറ്റി കൺവീനർ എസ്. സന്തോഷ്, ജനറൽ കൺവീനർ കെ.വി. ഫ്രാൻസിസ്, ജയ്സൺ മാന്തോട്ടം, ബൈജു കൊല്ലാംപറമ്പിൽ എന്നിവരും പെങ്കടുത്തു.
സമ്മാനത്തുക ഇരട്ടിയാക്കി
കോട്ടയം: പാലായിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സമ്മാനത്തുക ഇരട്ടിയാക്കി. സംസ്ഥാനലത്തിൽ ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന ആദ്യത്തെ മൂന്ന് വിദ്യാലയങ്ങൾക്ക് 2,20,000, 1,65,000, 1,10,000 എന്നീ നിരക്കിൽ കാഷ് അവാർഡ് നൽകും. ദേശീയ റെക്കോഡ് ഭേദിക്കുന്നവർക്ക് 10,000 രൂപയും സംസ്ഥാന റെക്കോഡ് ഭേദിക്കുന്നവർക്ക് 4,000 രൂപയും നൽകും. വ്യക്തിഗത ചാമ്പ്യന്മാർക്ക് നാലുഗ്രാം സ്വർണമെഡൽ നൽകും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 1500, 1250, 1000 രൂപ ക്രമത്തിൽ സമ്മാനമുണ്ടാകും. വിജയികൾക്ക് തുക വർധിപ്പിക്കണമെന്ന വിദ്യാർഥി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
കായികഭൂപടത്തിൽ ഇടം നേടാൻ പാലാ ഗ്രീൻഫീൽഡ് സ്റ്റേഡിയം
കോട്ടയം: കായികഭൂപടത്തിൽ ഇടം നേടാൻ പാലാ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം. കാൽ നൂറ്റാണ്ടിനുശേഷം പാലായിൽ വീണ്ടും സംസ്ഥാന കായികമേള എത്തുേമ്പാൾ മധ്യതിരുവിതാംകൂറിലെ ഏക സിന്തറ്റിക് സ്റ്റേഡിയമെന്ന സവിശേഷതയുണ്ട്. 19.5 കോടി ചെലവഴിച്ച് ലോകനിലവാരത്തിലാണ് നിർമാണം പൂർത്തിയാക്കിയത്. എട്ടുവരി സിന്തറ്റിക് ട്രാക്കിൽ അത്ലറ്റിക്സ്, ജമ്പ്സ്, ത്രോ, വോളിബാൾ, ബാസ്കറ്റ് ബാൾ, ഫുട്ബാൾ, നീന്തൽ സൗകര്യങ്ങൾ ഒരേസമയത്ത് ലഭ്യമാകും. സിന്തറ്റിക് വാം അപ് ഏരിയ, മേൽക്കൂരയോടുകൂടിയ സ്വിമ്മിങ് പൂൾ, സ്പോർട്സ് ക്ലോംപക്സ്, വി.െഎ.പി മുറികൾ, നിലവാരമുള്ള ശുചിമുറികൾ, ഡ്രസിങ് റൂമുകൾ, സ്റ്റേഡിയത്തിന് ചുറ്റും ഹെൽത്ത് വാക്വേ, അഗ്നി സുരക്ഷ സംവിധാനം, മഴയത്തും പരിശീലനവും മത്സരവും നടത്താൻ സൗകര്യം, സ്റ്റെയിൻലെസ് സ്റ്റീൽ സുരക്ഷവേലി, വിദേശ കായിക എൻജിനീയർമാരുടെ മേൽനോട്ടത്തിൽ രൂപകൽപന എന്നിവയാണ് പ്രത്യേകതകൾ.
ലോഗോ തയാറാക്കിയത് പ്ലസ് ടു വിദ്യാർഥിനി ദിൽന ഷെറിൻ
കോട്ടയം: സംസ്ഥാന കായികമേളയുടെ ലോഗോ തയാറാക്കിയത് പ്ലസ് ടു വിദ്യാർഥിനി. മലപ്പുറം മേഞ്ചരി പൂക്കളത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു േകാമേഴ്സ് വിദ്യാർഥിനി ദിൽന ഷെറിനാണ് ലോഗോ രൂപകൽപന ചെയ്തത്. 24 എൻട്രികളിൽനിന്നാണ് ദിൽനയെ തെരഞ്ഞെടുത്തത്. കായികമേളയുടെ ചടങ്ങിൽ പ്രത്യേകസമ്മാനം നൽകി ആദരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story