ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: വിവാദമൊഴിവാക്കാൻ സുധ സിങ്ങിനെ അത്‌ലറ്റിക് ഫെഡറേഷൻ 'വെട്ടി'
text_fieldsന്യൂഡൽഹി: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്റ്റീപ്പിൾ ചേസ് താരം സുധ സിങ്ങിന് മത്സരത്തിൽ പങ്കെടുക്കാൻ അനുമതിയില്ല. ദേശീയ അത്‌ലറ്റിക് ഫെഡറേഷനാണ് അനുമതി നിഷേധിച്ചത്. സുധയെ പങ്കെടുപ്പിക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന. ഇന്ത്യൻ ടീമിൽനിന്നു സെലക്‌ഷന്‍ കമ്മിറ്റി പരിഗണിക്കാതിരുന്ന സുധയെ അത്‍ലറ്റിക് ഫെഡറേഷൻ പ്രത്യേക സമ്മർദം ചെലുത്തി ടീമിലുൾപ്പെടുത്തുകയായിരുന്നു. സംഭവം വിവാദമായതോടെയാണ് പുതിയ നടപടി. സുധ സിങ്ങിനെ അന്തിമ പട്ടികയിൽ തിരുകിക്കയറ്റിയത് എ.എഫ്.െഎയുടെ ഇരട്ടമുഖം വെളിപ്പെടുത്തിയിരുന്നു.
ചിത്രയെ മത്സരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എ.എഫ്.െഎ അയച്ച കത്ത് രാജ്യാന്തര ഫെഡറേഷൻ (െഎ.എ.എ.എഫ്) തള്ളിയ കാര്യം ഞായറാഴ്ചയാണ് എ.എഫ്.എ സ്ഥിരീകരിച്ചത്. തങ്ങൾക്ക് കഴിയാവുന്ന രീതിയിലൊക്കെ ശ്രമിച്ചുവെന്നും എന്നാൽ, രാജ്യാന്തര ഫെഡറേഷൻ അംഗീകരിച്ചില്ലെന്നുമാണ് എ.എഫ്.െഎ പ്രതിനിധി അറിയിച്ചത്. അതേസമയം, ശനിയാഴ്ച അർധരാത്രി രാജ്യാന്തര ഫെഡറേഷൻ പുറത്തുവിട്ട പട്ടികയിലാണ് ഏവരെയും ഞെട്ടിച്ച് സുധ സിങ്ങിെൻറ പേര് പ്രത്യക്ഷപ്പെട്ടത്. നേരത്തെ, ചിത്രയോടൊപ്പം ഒഴിവാക്കപ്പെട്ടവരാണ് സുധ സിങ്ങും അജോയ് കുമാർ സരോജും. രാജ്യാന്തര ഫെഡറേഷന് എൻട്രി ലിസ്റ്റ് സമർപ്പിക്കേണ്ട തീയതി ജൂലൈ 24ന് അവസാനിച്ചതിനാലാണ് ചിത്രക്ക് അവസരം ലഭിക്കാത്തതെന്ന ന്യായംപറഞ്ഞ് എ.എഫ്.െഎ കൈകഴുകുേമ്പാഴാണ് സുധയും ലണ്ടനിലേക്ക് പറക്കാനൊരുങ്ങിയത്. സാേങ്കതികപ്പിഴവ് മൂലമാണ് സുധ സിങ്ങിെൻറ പേരുൾപ്പെട്ടതെന്നാണ് എ.എഫ്.െഎ പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.