പി.യു. ചിത്രക്കായി ഇടപെടണം: വിജയ് ഗോയലിന് കായികമന്ത്രിയുടെ കത്ത്
text_fieldsതിരുവനന്തപുരം: 1500 മീറ്റർ ഏഷ്യൻ ചാമ്പ്യൻ പി.യു. ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയ അത്ലറ്റിക്സ് ഫെഡറേഷൻ നടപടിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന് സംസ്ഥാന കായികമന്ത്രി എ.സി. മൊയ്തീൻ കത്തയച്ചു. ചിത്രയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താൻ അടിയന്തരമായി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ചിത്രക്കായി അത്ലറ്റിക് അസോ. രംഗത്ത്
കോഴിക്കോട്: പി.യു. ചിത്രയെ ലോകചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള അത്ലറ്റിക്സ് അസോസിയേഷൻ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന് കത്തെഴുതി. ഇന്ത്യൻ ടീമിലെ മൂന്ന് താരങ്ങളുടെ പരിശീലകനായ പി.ബി. ജയകുമാറിനെ കോച്ചിങ് ടീമിൽ ഉൾപ്പെടുത്തണമെന്നും ഫെഡറേഷൻ സെക്രട്ടറി ജനറലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. 400 മീറ്ററിൽ മത്സരിക്കുന്ന മുഹമ്മദ് അനസ്, റിലേ ടീമംഗങ്ങളായ അനിൽഡ തോമസ്, ആർ. അനു എന്നിവരുടെ പരിശീലകനാണ് ജയകുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.