ടിൻറു ഓടുന്നു; അമ്മയുടെ സ്വപ്നങ്ങളിലെ ട്രാക്കിലൂടെ
text_fieldsമട്ടന്നൂർ: നഷ്ടമായ തെൻറ സ്വപ്നങ്ങളുടെ ട്രാക്കിൽ മകൾ ഓടുമെന്ന് ഒരിക്കൽ ലിസി ലൂക്ക സ്വപ്നംകണ്ടിരുന്നു. കഷ്ടപ്പാടിെൻറയും സഹനത്തിെൻറയും വലിയ പാതകൾ കടന്നിട്ടാണെങ്കിലും മകൾ നേട്ടങ്ങളുടെ വെള്ളിവെളിച്ചത്തിലൂടെ നീങ്ങുമ്പോൾ സ്വപ്നം യാഥാർഥ്യമായതിെൻറ സന്തോഷത്തിലാണ് ഈ അമ്മ.
ഒളിമ്പ്യൻ ടിൻറു ലൂക്കയുടെ അമ്മയാണ് ലിസി ലൂക്ക കളത്തിങ്കൽ. ടിൻറു താരമായി മാറുന്നതിന് വർഷങ്ങൾക്കു മുമ്പ് തെൻറ സ്കൂൾകാലങ്ങളിൽ ലോങ്ജംപിലും ഹൈജംപിലും കണ്ണൂരിെൻറ മലയോരഗ്രാമങ്ങളിൽ നിന്നിറങ്ങിവന്ന ലിസി ലൂക്ക മത്സരിച്ചിരുന്നു. സംസ്ഥാന സ്കൂൾ മേള വരെ എത്തിയിരുെന്നങ്കിലും മികച്ച പരിശീലനമോ അവസരങ്ങളോ ഇല്ലാതെ ഇവരുടെ കായികജീവിതം അവസാനിക്കുകയായിരുന്നു
കണ്ണൂർ സ്പോർട്സ് സ്കൂളിലും പിന്നീട് ഉഷ സ്കൂളിലുമാണ് ടിൻറു പരിശീലനത്തിനായി ചേർന്നത്. മകൾ ഇടക്ക് വീട്ടിലേക്ക് വരണമെന്ന് നിർബന്ധം പിടിക്കുമ്പോൾ പരിശീലനം മുടങ്ങുന്നതിനാൽ സമ്മതിക്കാറില്ലെന്ന് ഈ അമ്മ പറയുന്നു. തെൻറ കടുംപിടിത്തങ്ങൾ പ്രയാസമുണ്ടാക്കിയിട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.