ബോൾട്ട് ഓടി; ഒളിമ്പിക്സ് വേദി തുറന്നു
text_fieldsടോക്യോ: ഒളിമ്പിക്സ് ട്രാക്കിൽ ഇനി ഉസൈൻ ബോൾട്ടിനെ കാണില്ലെന്നായിരുന്നു 2016 റിയോ ഡെ ജനീറോക്കു പിന്നാലെ കേട്ട പ്രധാന വാർത്ത. എന്നാൽ, 2020 ഒളിമ്പിക്സിലേക്ക് ലോകം നാളുകൾ എണ്ണിക്കൂട്ടുേമ്പാൾ അവർക്കും മുേമ്പ ടോക്യോയിലെ ഒളിമ്പിക്സ് ട്രാക്കിലിറങ്ങിക്കഴിഞ്ഞു ഉസൈൻ ബോൾട്ട്. അടുത്തവർഷത്തെ ഒളിമ്പിക്സിെൻറ പ്രധാന വേദിയായ ടോക്യോ നാഷനൽ സ്റ്റേഡിയത്തിെൻറ ഉദ്ഘാടനച്ചടങ്ങിലായിരുന്നു ബോൾട്ടിെൻറ പ്രദർശന ഓട്ടം. 60,000ത്തോളം കാണികൾ നിറഞ്ഞ സ്റ്റേഡിയത്തിൽ റിലേയിൽ പങ്കെടുത്താണ് ബോൾട്ട് പുതുട്രാക്കിൽ സ്റ്റേഡിയം വലംവെച്ചത്.
ഒളിമ്പിക്സിെൻറ പ്രധാന വേദിയാണ് നാഷനൽ സ്റ്റേഡിയം. 194 കോടി അമേരിക്കൻ ഡോളർ ചെലവഴിച്ചാണ് ലോകോത്തര വേദി നിർമിച്ചത്. ജൂൈല 24ന് കൊടി ഉയരുന്ന ഒളിമ്പിക്സിന് എട്ടു മാസം മുമ്പ് നവംബറിൽതന്നെ സ്റ്റേഡിയം നിർമാണം പൂർത്തിയാക്കിയാണ് സംഘാടകർ ലോകത്തെ ഞെട്ടിച്ചത്. ‘‘നല്ലൊരു അനുഭവമായിരുന്നു. ഞാൻ പങ്കെടുക്കാത്ത ഒളിമ്പിക്സിൽ, എല്ലാവർക്കുംമുേമ്പ അതേ ട്രാക്കിൽ ഇറങ്ങാനായത് സന്തോഷം’’ -ബോൾട്ട് പറയുന്നു. ജപ്പാെൻറ പരമ്പരാഗത കലാവിരുന്നുകൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു പ്രധാനവേദിയുടെ ഉദ്ഘാടനം. 52ാം വയസ്സിലും ക്ലബ് ഫുട്ബാളിൽ സജീവമായുള്ള കസുയോഷി മിയുറ, റഗ്ബി ടീം ഉൾപ്പെടെയുള്ളവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.