സസ്പെൻഡ് ചെയ്യും, ട്രോഫിയും കൊടുക്കും
text_fieldsകോഴിക്കോട്: സ്പോർട്സ് കൗൺസിൽ സസ്പെൻഡ് ചെയ്ത കബഡി അസോസിയേഷെൻറ ടൂർണമെൻറിൽ മുഖ്യാതിഥിയായി പ്രസിഡൻറിെൻറ സാന്നിധ്യം. കോഴിക്കോട് പേരാമ്പ്രയിൽ നടന്ന സംസ്ഥാന പുരുഷ, വനിത കബഡി ചാമ്പ്യൻഷിപ്പിെൻറ ഫൈനലിലാണ് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ പെങ്കടുത്തത്. ഞായറാഴ്ച നടന്ന ഫൈനലിനുശേഷം ജേതാക്കളായ കോഴിക്കോട്, കൊല്ലം ടീമുകൾക്ക് ട്രോഫി വിതരണം ചെയ്തതും സ്പോർട്സ് കൗൺസിൽ പ്രസിഡൻറായിരുന്നു. അസോസിയേഷൻ പ്രസിഡൻറ് എം. സുധീർ കുമാറായിരുന്നു അധ്യക്ഷൻ.സാമ്പത്തിക ആരോപണമടക്കമുന്നയിച്ചാണ് കബഡി അസോസിയേഷനെ ഇൗ മാസം ഒന്നിന് സ്പോർട്സ് കൗൺസിലിെൻറ അഡ്മിനിസ്ട്രേറ്റിവ് ബോർഡ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
കബഡി അസോസിേയഷെൻറ ജനറൽബോഡി യോഗം വിളിച്ചുചേർക്കാനും തീരുമാനിച്ചിരുന്നു. കൗൺസിൽ അഫിലിയേഷനിൽനിന്ന് വോളിബാൾ അസോസിയേഷനെയും പുറത്താക്കിയിരുന്നു. ഇൗ നടപടിക്ക് മുമ്പ്, വോളിബാൾ അസോസിയേഷൻ സസ്പെൻഷനിലായിരുന്ന സമയത്ത് കൗൺസിൽ പ്രസിഡൻറ് അസോസിയേഷെൻറ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടും പെങ്കടുത്തിരുന്നില്ല. സസ്പെൻഷനിലുള്ള സംഘടനയുടെ ചടങ്ങിനില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ വിശദീകരണം. കോഴിക്കോട്ട് നടന്ന വോളിബാൾ വികസന സെമിനാറിലും കോച്ചസ് ക്ലിനിക്കിലും സ്പോർട്സ് കൗൺസിൽ പ്രസിഡൻറിനെ ക്ഷണിച്ചെങ്കിലും പെങ്കടുത്തിരുന്നിെല്ലന്ന് ഭാരവാഹികൾ പറഞ്ഞു. വോളിബാൾ വികസന സെമിനാറിെൻറ ക്ഷണക്കത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായിയുടെ പേരുണ്ടായിരുന്നെങ്കിലും അദ്ദേഹവും വിട്ടുനിൽക്കുകയായിരുന്നു.
ജില്ല തലത്തിൽപോലും കളിക്കാത്ത അസോസിയേഷൻ ഭാരവാഹിയുടെ മകനെ ജൂനിയർ ഇന്ത്യൻ താരമാക്കിയ ‘വിദഗ്ധരാ’ണ് സംസ്ഥാന കബഡി അസോസിയേഷൻ. ഇന്ത്യൻ ടീമിലെത്തിയ വകയിൽ 65,000 രൂപ ഇൗ താരത്തിന് സർക്കാർ പാരിതോഷികവും നൽകിയിരുന്നു. ട്രെയിനിൽ വെച്ച് പരിശീലകൻ പരിചയപ്പെട്ട പെൺകുട്ടിക്ക് സംസ്ഥാന ടീമിൽ സ്ഥാനം നൽകിയെന്ന തട്ടിപ്പും നടത്തിയതായി ആരോപണമുയർന്നതും ഇതേ അസോസിയേഷനെതിരെയായിരുന്നു. പട്ടികയിലുണ്ടായിരുന്ന ദേശീയ താരങ്ങളടക്കമുള്ള നാലുപേരെ ഒഴിവാക്കിയായിരുന്നു സ്വന്തക്കാരെ തിരുകിക്കയറ്റിയത്. അസോസിയേഷനെതിരെ വാർത്ത നൽകിെയന്നാരോപിച്ച് തിരുവനന്തപുരം എൽ.എൻ.സി.പി.ഇയുടെ വനിത ടീമിനെ വിലക്കിയതും വിവാദമായിരുന്നു. മുൻ ബോക്സിങ് താരമായ സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗം കെ.സി. ലേഖയുടെ അന്വേഷണത്തിലാണ് ക്രമക്കേട് തെളിഞ്ഞത്.
തട്ടിപ്പ് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് അന്ന് വ്യക്തമാക്കിയ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് തന്നെയാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മുഖ്യാതിഥിയായി ട്രോഫികൾ വിതരണം ചെയ്തതെന്നതും വിചിത്രമാണ്. സംഭവത്തെക്കുറിച്ച് പ്രതികരണം തേടാൻ പ്രസിഡൻറിെൻറ പ്രതികരണം തേടി ഫോണിൽ ബന്ധപ്പെെട്ടങ്കിലും ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.