Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅവസാന മത്സരം ശനിയാഴ്ച:...

അവസാന മത്സരം ശനിയാഴ്ച: വികാരഭരിതനാവില്ലെന്ന് ബോൾട്ട്​

text_fields
bookmark_border
അവസാന മത്സരം ശനിയാഴ്ച: വികാരഭരിതനാവില്ലെന്ന് ബോൾട്ട്​
cancel
ലണ്ടൻ: 11 അന്താരാഷ്​ട്ര പട്ടങ്ങൾ, എട്ട്​ ഒളിമ്പിക്​ മെഡലുകൾ, 100 മീറ്ററിലും 200 മീറ്ററിലും ലോകറെക്കോഡുകൾ... നിസ്​തുലമായ 13 വർഷത്തെ കരിയറിൽനിന്ന്​ ട്രാക്കിലെ അത്ഭുതവിളക്ക്​ ശനിയാഴ്​ച വിടപറയു​േ​മ്പാൾ ലോകം പ്രാർഥനയിലാണ്​. അവസാന പോരാട്ടത്തിലും ഉസൈൻ ബോൾട്ട്​ എന്ന ജമൈക്കൻ താരം അജയ്യനായിരിക്കണമേ എന്ന ഉൽക്ക​ടമായ പ്രാർഥന. എന്നാൽ, ആരാധകർക്കുള്ള ആശങ്കപോലുമില്ല ബോൾട്ടിന്​. അവസാന പോരാട്ടത്തിന്​ മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽ പതിവ്​ കൂസലില്ലായ്​മയോടെയായിരുന്നു ​േബാൾട്ട്​. ഫൈനൽ ലാപ്പിൽ വികാരഭരിതനാവില്ലെന്ന്​ ആവർത്തിച്ച ബോൾട്ട്​, അവസാനമത്സരം ഗംഭീരമാക്കി കരിയറിനോട്​ വിടപറയാനാണ്​ ആഗ്രഹിക്കുന്നതെന്ന്​ ​വ്യക്​തമാക്കി. 

‘‘അവസാന മത്സരത്തിന്​ പ്രത്യേകതകളൊന്നും കാണുന്നില്ല. ഇതൊരു ചാമ്പ്യൻഷിപ്​​ മാത്രമാണ്​. ഞാൻ ഇവിടെ വന്നു, കണ്ടു.  ഏതൊരു ചാമ്പ്യൻഷിപ്പിനെയുംപോലെ ശ്രദ്ധകേന്ദ്രീകരിച്ച്​, കഠിനമായ പരിശീലനത്തിലാണ്​. ജയിക്കാനാണ്​ ഞാൻ ശനിയാഴ്​ച ട്രാക്കിലിറങ്ങുന്നത്​’’ -റോയി​േട്ടഴ്​സ്​ ടി.വിയോട്​ അദ്ദേഹം പറഞ്ഞു.
ലോകത്തിലെ വേഗരാജാവ്​ താൻതന്നെയാണെന്നും ബോൾട്ട്​ ആവർത്തിച്ചു. ത​​െൻറ റെക്കോഡുകൾ തകരാൻ സാധ്യതയില്ലാത്തതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘‘ആ റെക്കോഡുകൾ തകരില്ലെന്നാണ്​ പ്രതീക്ഷ. ഒരു അത്​ലറ്റും അത്​ ആഗ്രഹിക്കില്ല. എ​​െൻറ കുട്ടികൾ 20 വയസ്സ്​​ കടന്നാലും അവരോടായി എനിക്ക്​ പറയണം: ‘നോക്കൂ, ഞാൻതന്നെയാണ്​ ഇപ്പോഴും ജേതാവ്​.’ ഇക്കാലത്ത്​ അത്​ ആർക്കെങ്കിലും ചെയ്യാൻ കഴിയുമെന്ന്​ തോന്നുന്നില്ല. രണ്ടു​ വർഷത്തിനപ്പുറം, പത്തു വർഷത്തിനപ്പുറം അതുണ്ടായേക്കാം. പക്ഷേ, ഇപ്പോഴതിനൊരു​ വെല്ലുവിളിയില്ല’’ -എതിരാളികളുടെ ആത്​മവിശ്വാസം തകർക്കുന്ന വാക്​​ശരങ്ങളായിരുന്നു അത്​. ഉരുക്കുശരീരത്തിലെ ആത്​മവിശ്വാസത്തി​ന്​ തിളക്കം ഒരുകാലത്തും കുറയില്ലെന്ന്​ വ്യക്​തം.

തനിക്ക്​ അത്​ലറ്റിക്​സിൽ ഒരു പിൻഗാമിയുണ്ടാവുമോ എന്ന ചോദ്യത്തിന്​ ദക്ഷിണാഫ്രിക്കയുടെ വായിദ്​ വാൻ നീകെർക്കായിരിക്കും അത്​ എന്ന്​ പ്രതികരിച്ചു. 400 മീറ്ററിലും 300 മീറ്ററിലും ലോക റെക്കോഡുകൾ വായിദി​​െൻറ പേരിലാണെന്നും ത​​െൻറ സ്​ഥാനത്തേക്ക്​ ഉയരാൻ അദ്ദേഹത്തിനാവും കഴിയുക എന്നും ബോൾട്ട്​ വിശ്വസിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsusain boltmalayalam newssports newslast race
News Summary - 'Unbeatable' Usain Bolt confident of legacy before last race-Sports news
Next Story