ഉഷ സ്കൂള്‍ ട്രാക്കിന് മികച്ച സ്റ്റാര്‍ട്ട്; ഓടിത്തുടങ്ങിയത് കേന്ദ്രമന്ത്രി
text_fieldsകിനാലൂര്‍ (കോഴിക്കോട്): ഖോ ഖോയില്‍ ദേശീയ താരമായിരുന്ന കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ കായികക്ഷമത തെളിയിച്ച് ഒറ്റലാപ്പ് ദൂരം കുതിച്ചപ്പോള്‍ ഉഷ സ്കൂള്‍ സ്റ്റേഡിയം ഉദ്ഘാടനം വേറിട്ട അനുഭവമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ സ്റ്റേഡിയവും സിന്തറ്റിക് ട്രാക്കും രാജ്യത്തിന് സമര്‍പ്പിച്ചശേഷമാണ് മന്ത്രി ട്രാക്കിലിറങ്ങിയത്. ആദ്യം നടന്നുകണ്ട ഗോയല്‍ പിന്നീട് ഓട്ടം തുടങ്ങി. ഒപ്പം പി.ടി. ഉഷയും സായ് റീജനല്‍ ഡയറക്ടര്‍ ഡോ. ജി. കിഷോറും ഉഷയുടെ ശിഷ്യകളായ ടിൻറു ലൂക്കയും ജിസ്ന മാത്യുവുമടക്കമുള്ളവർ. സംസ്ഥാന കായികമന്ത്രി എ.സി. മൊയ്തീൻ, എം.കെ. രാഘവന് എം.പി, എം.എൽ.എമാരായ ഒ. രാജഗോപാൽ, പുരുഷന് കടലുണ്ടി തുടങ്ങിയ ജനപ്രതിനിധികള്‍ പിന്നാലെ വേഗത്തില്‍ നടന്നു. ഓട്ടം പകര്‍ത്താന്‍ മാധ്യമ ഫോട്ടോഗ്രാഫര്‍മാരും നിറഞ്ഞതോടെ അതൊരു കൂട്ടയോട്ടമായി. 400 മീറ്റര്‍ ട്രാക്കില്‍ ഫിനിഷിങ് ലൈന്‍ വരെ മന്ത്രി കിതക്കാതെ കുതിച്ചു.
ഉദ്ഘാടനച്ചടങ്ങിനെത്തിയത് കേന്ദ്ര കായികമന്ത്രി എന്നതിനപ്പുറം ഖോ ഖോ മുന്‍ ദേശീയതാരമെന്ന നിലയിലാണെന്ന് അധ്യക്ഷപ്രസംഗത്തില്‍ ഗോയല്‍ പറഞ്ഞു. കേരളത്തെ ഇഷ്ടപ്പെടുന്ന താന്‍ ഇവിടത്തെ ഫുട്ബാളിനെ അതിലേറെ നെഞ്ചിലേറ്റുന്നു. പി.ടി. ഉഷയുടെ നേട്ടങ്ങളില്‍ രാജ്യം അഭിമാനിക്കുന്നതായി മന്ത്രി പറഞ്ഞു. ഉഷ സ്കൂളിലെയും കോഴിക്കോട് ജില്ലയിലെയും കുട്ടികള്‍ക്ക് ഈ സിന്തറ്റിക് ട്രാക് ഉപകാരപ്രദമാവും. മിടുക്കരായ താരങ്ങളെ കെണ്ടത്തുന്നതിെൻറ ഭാഗമായി കായിക മന്ത്രാലയം ടാലൻറ് സെർച് വെബ് പോര്‍ട്ടല്‍ തുടങ്ങുമെന്ന് ഗോയല്‍ വെളിപ്പെടുത്തി. എട്ടു വയസ്സിന് മുകളിലുള്ള താരങ്ങള്‍ക്ക് അവരുടെ കഴിവുകളടങ്ങിയ ബയോഡാറ്റ വിഡിയോ രൂപത്തില്‍ ഈ പോര്‍ട്ടലില്‍ സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കും. 1000 താരങ്ങള്‍ക്ക് അഞ്ചു ലക്ഷം വീതം സ്കോളര്‍ഷിപ് നല്‍കും. കഴിഞ്ഞ ഒളിമ്പിക്സില്‍ 119 താരങ്ങളെ പങ്കെടുപ്പിക്കാനായത് മന്ത്രി ഓര്‍മിപ്പിച്ചു. പാരാ ഒളിമ്പിക്സില്‍ 20 പേരെയും എത്തിച്ചു. ഗ്രാമീണ മേഖലകളില്‍നിന്നുള്ള പ്രതിഭകളെ കെണ്ടത്താനുള്ള പദ്ധതി ഉടന്‍ തുടങ്ങും. മണിപ്പൂരില്‍ കായിക സര്‍വകലാശാലക്ക് പ്രധാനമന്ത്രി ഉടന്‍ തറക്കല്ലിടും. കേരളത്തില്‍ 120നും 200നും ഇടയില്‍ ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചാല്‍ കായിക സര്‍വകലാശാല യാഥാര്‍ഥ്യമാക്കുമെന്നും വിജയ് ഗോയല്‍ പറഞ്ഞു. ഗോയലിന് ഉഷ ഉപഹാരം നല്കി. കായിക സർവകലാശാല കിനാലൂരിലെ കെ.എസ്.െഎ.ഡി.സി ഭൂമിയിൽ സ്ഥാപിക്കണമെന്ന് എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു.
ഉഷ സ്കൂളിെൻറ വികസനത്തിന് എന്നും ഒപ്പമുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന കായികമന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. അണ്ടര്‍ 17 ലോകകപ്പിനൊരുങ്ങുന്ന എറണാകുളത്തിെൻറ സൗന്ദര്യവത്കരണത്തിനായി 20 കോടി രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. എം.എല്‍.എമാരായ പുരുഷന് കടലുണ്ടി, ഒ. രാജഗോപാൽ, സായ് റീജനല്‍ ഡയറക്ടര്‍ ഡോ. ജി. കിഷോര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ്് ടി.പി. ദാസന്, കെ.എസ്.ഐ.ഡി.സി എം.ഡി എം. ബീന, സെക്രട്ടറി സഞ്ജയ് കുമാർ, ഉഷ സ്കൂള്‍ സെക്രട്ടറി അജനചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.ടി. ഉഷ സ്വാഗതവും ഇസ്മായില്‍ കുറുമ്പൊയില്‍ നന്ദിയും പറഞ്ഞു. ഉഷയുടെ പരിശീലകനായ ഒ.എം. നമ്പ്യാര്‍ വാര്‍ധക്യത്തിെൻറ അവശതകളെ മറികടന്ന് ചടങ്ങിനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.