ഒളിമ്പിയ ലൈറ്റ്നിങ്, ഇതാണ് ഉസൈൻ ബോൾട്ടിെൻറ കുഞ്ഞുമോൾ
text_fieldsഒടുവിൽ വേഗരാജാവ് മകളുടെ പേരും ചിത്രങ്ങളും പുറത്തുവിട്ടു. ഒളിമ്പിയ ലൈറ്റ്നിങ് ബോൾട്ട്, ഇതാണ് അത്ലറ്റിക് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന പേര്. പങ്കാളി കാസി ബെന്നറ്റിെൻറയും മകളുടെയും ചിത്രങ്ങളും ഉസൈൻ ബോൾട്ട് ട്വീറ്റ് ചെയ്തു.
വാർത്തകളിൽ നിന്നും പൊതുശ്രദ്ധയിൽ നിന്നും സ്വകാര്യ ജീവിതം മാറ്റി നിർത്താൻ പരമാവധി ശ്രമിക്കുന്ന താരമാണ് ഉസൈൻ ബോൾട്ട്. വേഗരാജാവിെൻറ താരപ്രഭ കുടുംബത്തിന് ബാധ്യതയാകരുതെന്ന് അദ്ദേഹം പറയാറുണ്ട്. പങ്കാളി കാസി ബെന്നറ്റുമായി 2014 മുതൽ പ്രണയത്തിലായിരുന്നെങ്കിലും ഇത് സംബന്ധിച്ച് പുറം ലോകമറിയുന്നത് 2016 ൽ മാത്രമാണ്. കാസി ബെന്നറ്റ് ഗർഭിണിയാണെന്ന വിവരം ഉസൈൻ ബോൾട്ട് പുറത്തറിയിക്കുന്നത് കഴിഞ്ഞ ജനുവരിയിലാണ്.
![](https://www.madhyamam.com/sites/default/files/bolt-and-bennet.jpg)
കഴിഞ്ഞ മാർച്ചിൽ അത്യാഡംബര പൂർവം വിരുന്ന് നടത്തിയാണ് പെൺ കുഞ്ഞാണ് പിറന്നതെന്ന വിവരം ബോൾട്ടും ബെന്നറ്റും പുറത്തറിയിച്ചത്. കുഞ്ഞിെൻറ പേരോ ചിത്രങ്ങളോ ഇതുവരെയും പുറത്ത് വിട്ടിരുന്നില്ല.
![](https://www.madhyamam.com/sites/default/files/bennet-bolt.jpg)
100, 200 മീറ്ററുകളിലെ ലോക റെക്കോഡിെൻറ ഉടമയാണ് ഉസൈൻ ബോൾട്ട്. 2008,2012,2016 ഒളിമ്പിക്സുകളിൽ സ്വർണം നേടിയ ഈ ജമൈക്കൻ താരം രേഖപ്പെടുത്തിയ ലോക ചരിത്രത്തിലെ ഏറ്റവും വേഗം കൂടിയ താരമാണ്.
Olympia Lightning Bolt ⚡️ pic.twitter.com/Ovo5PzVQAt
— Usain St. Leo Bolt (@usainbolt) July 7, 2020
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.