കണ്ണീരോടെ ഉസൈൻ ബോൾട്ട് ട്രാക്കിനോട് വിടപറഞ്ഞു
text_fieldsലണ്ടൻ: അവസാന മൽസരത്തിൽ സ്വർണവുമായി വിട വാങ്ങാമെന്ന ഉസൈൻ ബോൾട്ടിെൻറ സ്വപ്നങ്ങൾ പൊലിഞ്ഞു. ലോക അത്ലറ്റിക്ക് മീറ്റിൽ 4X100 മീറ്റർ റിലേയിൽ അവസാന ലാപ്പിലോടിയ ബോൾട്ടിന് പേശിവലിവിനെ തുടർന്ന് മൽസരം പൂർത്തിയാക്കാനായില്ല. 37.47 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ ബ്രിട്ടനാണ് സ്വർണം നേടിയത്. അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങൾ യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കി.
Usain Bolt pulls up with pulled hamstring in final World Championship. Still classy as he applauds the crowd in London, even in pain. pic.twitter.com/DuD5Lm6WJd
— Troy Hirsch (@troyhirschfox5) August 12, 2017
വേഗത കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ബോൾട്ടിനെ തൻെറ കരിയറിലെ അവസാന മത്സരത്തിൽ കാത്ത് വെച്ചത് അപ്രതീക്ഷിതമായ വിടവാങ്ങലായിരുന്നു. അവസാന ലാപ്പിൽ ബോൾട്ടിന് ബാറ്റൺ ലഭിക്കുേമ്പാൾ മൂന്നാം സ്ഥാനത്തായിരുന്നു ജമൈക്ക. ബോൾട്ടിന്റെ ഇടതു ഭാഗത്ത് ബ്രിട്ടനും വലത് അമേരിക്കയും കുതിക്കുകയായിരുന്നു. ബോൾട്ടിെൻറ ഒറ്റക്കുതിപ്പിലൂടെ സ്വർണ്ണത്തിലേക്ക് ജമൈക്ക ഒാടി കയറുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.എന്നാൽ പിന്നീട് നടന്നത് കായിക പ്രേമികൾ മറക്കാനാഗ്രഹിക്കുന്ന സംഭവങ്ങളായിരുന്നു.
50 മീറ്റർ ഒാട്ടം പൂർത്തിയാക്കിയുടൻ ബോൾട്ട് പേശിവലിവിനെ തുടർന്ന് വേഗം കുറച്ച ബോൾട്ട് വേദനകൊണ്ട് പുളഞ്ഞ് ഞൊണ്ടിച്ചാടി ട്രാക്കിലേക്കു വീണത് നൊമ്പരത്തോടെയാണ് കായികലോകം കണ്ടത്. പിന്നീട് മൽസരത്തിെൻറ ജയപരാജയങ്ങൾക്കുമപ്പുറം സ്റ്റേഡിയത്തിലെ മുഴുവൻ കണ്ണുകളും ഉസൈൻ ബോൾട്ട് എന്ന വേഗരാജാവിലായിരുന്നു. വനിതാ വിഭാഗം 4-100 മീറ്റർ റിലേയിൽ 41.82 സെക്കൻഡിൽ ഓടിയെത്തി അമേരിക്കയാണ് സ്വർണം നേടിയത്. ആതിഥേയരായ ബ്രിട്ടൻ വെള്ളിയും (42.12), ജമൈക്ക വെങ്കലവും നേടി.
Usain Bolt se desgarra en su última carrera. Se retiró a pocos metros del final. Un triste adiós a la leyenda jamaicana :( @usainbolt pic.twitter.com/3OUaLPgr7r
— Expresion En Red (@expresionenred) August 12, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.