ബോൾട്ടിനൊരു മോഹം; ഒരുവട്ടംകൂടി ഒാടിയാലോ...
text_fieldsഅറ്റ്ലാൻറ: വിജയക്കൊടി പാറിച്ച നല്ലകാലം കഴിഞ്ഞ് വിരമിച്ച് മാറിനിൽക്കുേമ്പാൾ തിരികെയെത്താനുള്ള മോഹം കായികതാരങ്ങളിൽ സ്വാഭാവികമാണ്. ടെന്നിസിലും ഫുട്ബാളിലും ക്രിക്കറ്റിലുമെല്ലാം കാണുന്ന ‘തിരിച്ചുവരവ്’
പോലൊരു മോഹം വേഗരാജൻ ഉസൈൻ ബോൾട ്ടിനുമുണ്ട്. എട്ട് ഒളിമ്പിക്സ് സ്വർണവും അനവധി ലോകചാമ്പ്യൻഷിപ് മെഡലുകളും സ്പ്രിൻറ് ട്രാക്കിലെ റെക്കോഡ് സമയവുമെല്ലാം തെൻറ പേരിലാക്കിയാണ് 2017ൽ ഉസൈൻ ബോൾട്ട് ട്രാക്കിനോട് വിടപറഞ്ഞത്. എന്നാൽ, ഇതിഹാസ ഓട്ടക്കാരെൻറ വിടവാങ്ങൽ കണ്ണീരിേൻറതായിരുന്നു. ലണ്ടനിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ മൂന്നാമതായി. 4x100 മീറ്റർ റിലേയിൽ ഫൈനൽ മത്സരത്തിനിടെ പേശിവേദനയെ തുടർന്ന് വീണുപോയ ബോൾട്ട് മെഡലില്ലാതെ ട്രാക്കിനോട് വിടപറഞ്ഞു.
വിരമിക്കൽ കഴിഞ്ഞ മൂന്നാം വർഷമാണ് 33കാരനായ ബോൾട്ടിന് തിരിച്ചുവരവ് ചിന്തയുണ്ടാവുന്നത്. എന്നാൽ, തെൻറ പരിശീലകൻ പിന്തുണക്കുന്നില്ലെന്ന് താരം വെളിപ്പെടുത്തുന്നു. ‘വീണ്ടും ട്രാക്കിലിറങ്ങുേമ്പാൾ കോച്ചുമായി സംസാരിച്ചു. തിരിച്ചുവരരുതെന്നാണ് അദ്ദേഹം പറയുന്നത്. ചിലർ വിരമിക്കുകയും പിന്നീട് തിരിച്ചുവരുകയും ചെയ്യാറുണ്ട്. പക്ഷേ, എപ്പോഴും അത് ശരിയാവണമെന്നില്ല’ -ബോൾട്ട് പറയുന്നു.
‘ശരിയായ സമയത്താണ് എെൻറ പടിയിറക്കം. പക്ഷേ, ട്രാക്ക് കാണുേമ്പാൾ ഇപ്പോഴും നഷ്ടബോധം. കോച്ചിനരികിലെത്തി പരിശീലനം കാണും. ടീമിനൊപ്പം പരിശീലനത്തിനിറങ്ങും. അപ്പോഴും തോന്നും, തീരുമാനം ശരിയായ സമയത്തുതന്നെയെന്ന്’ -ബോൾട്ട് പറയുന്നു. വിരമിച്ച ശേഷം ആസ്ട്രേലിയൻ ഫുട്ബാൾ ക്ലബ് സെൻട്രൽ കോസ്റ്റ് മറീനേഴ്സിനുവേണ്ടി ബോൾട്ട് കളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.