Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 1:09 PM GMT Updated On
date_range 14 Aug 2017 11:09 AM GMTബോൾട്ടിനെക്കുറിച്ച് അഞ്ച് കാര്യങ്ങൾ
text_fieldsbookmark_border
ഭക്ഷണം കൊതിപ്പിച്ച ഒാട്ടം
അന്ന് ഉസൈൻ ബോൾട്ടിന് 12 വയസ്സ് മാത്രം. അരപ്പട്ടിണിക്കാരനായ സ്കൂൾ വിദ്യാർഥിയിലെ ഒാട്ടക്കാരനെ അധ്യാപകനായ റവ. നുഗൻറാണ് ആദ്യം കണ്ടെത്തുന്നത്. വേണ്ടതിലേറെ കുസൃതിയുള്ള കൗമാരക്കാരനിൽ ഒാട്ടം ഗൗരവത്തിലെത്തിച്ചത് നുഗൻറ് വാഗ്ദാനം ചെയ്ത ഉച്ചഭക്ഷണമായിരുന്നു.
അങ്ങനെ, ദിവസവും പരിശീലനത്തിനു മുമ്പ് നുഗൻറ് ഭക്ഷണം ഒാഫർചെയ്യും. സ്കൂളിലെ പ്രധാന ഒാട്ടക്കാരനായ റികാർഡോ ജെഡസിനെ തോൽപിച്ച് ബോൾട്ടിലെ താരം അന്ന് പിറവിയെടുത്തു. റിക്കാർഡോയെ തോൽപിച്ചാൽ നിനക്ക് ആരെയും തോൽപിക്കാമെന്ന അധ്യാപകെൻറ വാക്കുകൾ പിന്നെ ഒളിമ്പിക്സ് ട്രാക്ക് കീഴടക്കുേമ്പാഴും ബോൾട്ടിെൻറ കാതുകളിലെത്തും.
അലിവുള്ള ബോൾട്ട്
ട്രാക്കിലെ പോരാളിയായ ബോൾട്ടിനെ മാത്രമേ ലോകമറിയൂ. അതിനപ്പുറം നനവുള്ള ഹൃദയത്തിനുടമയായ ഒരു ബോൾട്ട് കൂടിയുണ്ട്. ലോകത്തിെൻറ വിവിധ കോണുകളിൽ അശരണരായ മനുഷ്യരും മൃഗങ്ങളും ആ തണൽ അനുഭവിക്കുന്നു. 2009ൽ ഇരട്ട ലോകറെക്കോഡ് കുറിച്ചതിനു പിന്നാലെയാണ് ൈനറോബിയിൽ ചീറ്റക്കുഞ്ഞിനെ ദത്തെടുത്ത് ‘ലൈറ്റ്നിങ് ബോൾട്ട്’ എന്ന് പേര് നൽകിയത്. എട്ടു ലക്ഷം രൂപ മുടക്കിയ ഇൗ ദത്തെടുക്കലിനു ശേഷം ൈനറോബിയിലെ മൃഗങ്ങളുടെ അഗതിമന്ദിരത്തിൽ ചീറ്റയുടെ പരിചരണത്തിനായി പ്രതിവർഷം 1.95 ലക്ഷം രൂപയും നൽകുന്നു. ജമൈക്കയിലെ കൗമാര അത്ലറ്റുകളെ കണ്ടെത്താനും വളർത്താനും ലക്ഷ്യമിട്ടുള്ള ഉസൈൻ ബോൾട്ട് ഫൗണ്ടേഷൻ, സ്പോൺസർമാരായ ‘പ്യൂമ’യുമായി ചേർന്നുള്ള ജമൈക്കയിലെ അത്ലറ്റിക് അക്കാദമി തുടങ്ങിയവയുമായി ബോൾട്ട് ട്രാക്കിന് പുറത്തും സജീവമാണ്.
ക്രിക്കറ്റ് ഭ്രാന്ത്
ഒാട്ടക്കാരനായില്ലെങ്കിൽ ഉസൈൻ ബോൾട്ട് ആരാകുമായിരുന്നു. സംശയമില്ല, ക്രിസ്ഗെയ്ലിനെ പോലൊരു വെടിക്കെട്ട് ബാറ്റ്സ്മാനോ കോട്നി വാൽഷിനെ പോലൊരു പേസ് ബൗളറോ. കൗമാര കാലത്ത് ക്രിക്കറ്റിനെ മോഹിച്ച് ഒാടിത്തുടങ്ങിയതാണ് ബോൾട്ട്. ഉയരക്കൂടുതൽ അദ്ദേഹത്തിലെ ക്രിക്കറ്റർക്കും അനുയോജ്യം. ബംഗളൂരുവിൽ പ്രദർശന മത്സരത്തിൽ ആ ക്രിക്കറ്റ് മിടുക്കിനെ ലോകം കാണുകയും ചെയ്തു. ബോൾട്ടിനുണ്ടൊരു ആപ്സ്വന്തം പേരിലൊരു ആപ്. അതാവെട്ട, തന്നെപ്പോലെ ഒന്നാം നമ്പറും. ജമൈക്കയിൽ ഏറെ ജനപ്രീതിയുള്ള ഗെയിമായ ‘ബോൾട്ട്’ 2012ൽ ലണ്ടനിലും ടോപ്പിലെത്തി.
തിന്നാനും ബോൾട്ട്
ഉസൈൻ ബോൾട്ട് ബ്രാൻഡായി ലോകം ഏറ്റെടുത്തപ്പോൾ സ്വന്തം നാട്ടിൽ ‘ബോൾട്ട് ട്രാക്ക് ആൻഡ് റെക്കോഡ്സ്’ എന്ന പേരിൽ റസ്റ്റാറൻറ് സ്ഥാപിച്ചാണ് വ്യത്യസ്തനായത്. കരീബിയൻ സംഗീതവും സ്പോർട്സും ബോൾട്ടിെൻറ ഇഷ്ടവിഭവങ്ങളും മെനുവിൽ തിളങ്ങുന്നു.
ബോൾട്ട് റെക്കോഡ് 8.70 സെക്കൻഡ്
9.57 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കിയ റെക്കോഡ് മാത്രമേ ലോകത്തിനറിയൂ. എന്നാൽ, ഇതേ ദൂരം 8.70 സെക്കൻഡിലും ബോൾട്ട് ഒാടിയിരുന്നു. അത് 2012 ലണ്ടൻ ഒളിമ്പിക്സിൽ 4 x 100 മീറ്റർ റിലേയിലായിരുന്നുവെന്ന് മാത്രം. അതിനാൽ, കണക്കു പുസ്തകത്തിന് പുറത്തായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story