സമാധാന ‘പഞ്ചു’മായി വിജേന്ദർ
text_fieldsന്യൂഡൽഹി: അതിർത്തി തർക്കത്തിൽ ഇന്ത്യ-ചൈന നയതന്ത്രബന്ധം മോശമായിക്കൊണ്ടിരിക്കുന്നതിനിടയിൽ, ചൈനീസ് താരത്തെ തോൽപിച്ച് ഡബ്ല്യൂ.ബി.ഒ ഒാറിയൻറൽ സൂപ്പർ മിഡിൽവെയ്റ്റ് ബെൽറ്റ് നേടിയ വിജേന്ദ്ര സിങ്ങിെൻറ ‘സൗഹാർദ പഞ്ച്’. ഇന്ത്യ-ചൈന സൗഹൃദത്തിനായി ഇൗ ബെൽറ്റ് തിരികെനൽകുമെന്ന് അറിയിച്ചാണ് വിജേന്ദർ ‘ഫ്രണ്ട്ഷിപ്പ് ദിനത്തിൽ’ സ്നേഹ പ്രസ്താവനയുമായി രംഗത്തുവന്നത്.
ഒളിമ്പിക്സ് മെഡലിസ്റ്റായ സുൽപിക്കർ െമയ്െമയ്തിയാലിയെ മുംബൈയിലെ പോരാട്ടത്തിൽ തോൽപിച്ചാണ് ചാമ്പ്യൻപട്ടം വിജേന്ദർ സ്വന്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധമാണ് ഏറ്റവുംവലിയ കാര്യെമന്നും വിജേന്ദർ പറഞ്ഞു. കഴിഞ്ഞ ജനുവരി മുതൽ അതിർത്തിപ്രശ്നത്തിൽ ഇന്ത്യയും ചൈനയും ഉടക്കിയാണ് നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.