അമേരിക്കൻ റിങ്ങ് പിടിക്കാൻ വിജേന്ദർ; അരങ്ങേറ്റം ഏപ്രിൽ 12ന്
text_fieldsന്യൂഡൽഹി: മുഹമ്മദലിയും മൈക്ക് ടൈസണും പ്രകമ്പനംകൊള്ളിച്ച യു.എസിലെ ഇടിക്കൂടുകളി ൽ ഏപ്രിൽ 12ന് ഇന്ത്യൻ ഗർജനം മുഴങ്ങും. ഇന്ത്യൻ ബോക്സിങ് താരം വിജേന്ദർ സിങ്ങാണ് ത െൻറ കരിയറിലെ മറ്റൊരു ചരിത്രം കുറിക്കാനൊരുങ്ങുന്നത്. യു.എസ് അരങ്ങേറ്റം ഗംഭീരമാക ്കുന്നതിന് ലോസ് ആഞ്ജലസിൽ വിഖ്യാത പരിശീലകൻ ഫ്രഡ്ഡീ റോഷെക്കു കീഴിലാണ് ഇന്ത്യൻ താരത്തിെൻറ പരിശീലനം.
മാനി പക്വിയാവോ, മൈക്ക് ടൈസൺ തുടങ്ങിയ ഇതിഹാസങ്ങളെ വാർത്തെടുത്ത ‘സിദ്ധ’നാണ് ഫ്രഡ്ഡീ. ലോസ് ആഞ്ജലസിലെ വൈൽഡ് കാർഡ് ബോക്സിങ് ക്ലബിലാണ് പരിശീലനം പുരോഗമിക്കുന്നത്. 32 വർഷത്തെ പരിശീലന കരിയറിൽ 36 ലോക ചാമ്പ്യന്മാരെ വാർത്തെടുത്ത ഫ്രഡ്ഡീ റോഷെ 2012 ഇൻറർനാഷനൽ ഹാൾ ഒാഫ് ഫെയിമിെൻറ ഭാഗമായി.
യു.എസിലെ അരങ്ങേറ്റമത്സരത്തിൽ വിജേന്ദറിെൻറ എതിരാളിയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഇതിഹാസതുല്യനായ ഒരാൾക്കു കീഴിൽ പരിശീലനം ചെയ്യാനായതിൽ സന്തോഷമുണ്ടെന്ന് വിജേന്ദർ പറഞ്ഞു.
‘‘യു.എസിലെ പ്രഫഷനൽ ബോക്സിങ് ഉന്നത നിലവാരം പുലർത്തുന്നതാണ്. തന്നിൽനിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാൻ ഫ്രഡ്ഡി അനുേയാജ്യനാണ്. ആരാധകർക്ക് ഒേട്ടറെ പുതുമകളുള്ള വിജേന്ദറിെന സമർപ്പിക്കണമെന്നാണ് ആഗ്രഹം,’’ വിജേന്ദർ പറഞ്ഞു. ഒരു ലോകചാമ്പ്യനുചേർന്ന കഴിവും സമർപ്പണവും വിജേന്ദറിനുണ്ടെന്ന് കോച്ച് ഫ്രഡ്ഡിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.