വികാസ് ഗൗഡ വിരമിച്ചു
text_fieldsന്യൂഡൽഹി: ഒളിമ്പ്യനും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഡിസ്കസ് ത്രോ താരവുമായ വികാസ് ഗൗഡ വിരമിച്ചു. അത്ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം. ഡിസ്കസ് ത്രോയിൽ കോമൺവെൽത്ത് മെഡൽ ജേതാവായ ഏക പുരുഷ താരമാണ് വികാസ്. ആഗസ്റ്റിൽ നടക്കുന്ന ജകാർത്ത ഏഷ്യൻ ഗെയിംസിനായി ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത വിരമിക്കൽ. 15 വർഷമായി കായിക രംഗത്തുള്ള വികാസ് 66.28 മീറ്റർ ദൂരം ഡിസ്കസ് പായിച്ച് സ്വന്തമാക്കിയ ദേശീയ റെക്കോഡ് ഇനിയും തകർക്കപ്പെട്ടിട്ടില്ല.
2012ലായിരുന്നു ഇൗ പ്രകടനം. 2017ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയതിന് ശേഷം പ്രധാന ടൂർണമെൻറുകളിലൊന്നും പെങ്കടുത്തിട്ടില്ല. ഇൗ വർഷം ഗോൾഡ്കോസ്റ്റിൽ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിൽനിന്നും വിട്ടുനില്‍ക്കാനുള്ള താരത്തിെൻറ തീരുമാനം ഫെഡറേഷൻ അംഗീകരിച്ചിരുന്നില്ല. കൂടാതെ, ഏഷ്യന്‍ ഗെയിംസിനായുള്ള സെലക്ഷൻ ട്രയലെന്ന രീതിയിൽ അടുത്തമാസം ഗുവാഹതിയില്‍ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നിർദേശം നൽകിയതിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. 2010 ഗ്വാങ്േചാ ഏഷ്യൻ ഗെയിംസിൽ വെങ്കലവും, 2014 ഇഞ്ചിയോണിൽ വെള്ളിയും നേടിയിരുന്നു.
2013, 2015 ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസിൽ വെള്ളിയും 2014 ഗ്ലാസ്കോ ഗെയിംസിൽ സ്വർണവുമണിഞ്ഞു. 2004 മുതൽ നടന്ന നാല് ഒളിമ്പിക്സുകളിലും രാജ്യത്തെ പ്രതിനിധാനംചെയ്തിരുന്നു. 2012 ലണ്ടൻ ഒളിമ്പിക്സിൽ ഫൈനലിലും എത്താനായി. മൈസൂരുവിലെ ഗൗഡ കുടുംബത്തിൽ ജനിച്ച വികാസ് കുടുംബ സമേതം യു.എസിലാണ് താമസം. 2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.