ബജ്റങ്ങിനും ഹീനക്കും ഖേൽരത്ന ശിപാർശ
text_fieldsന്യൂഡൽഹി: ഗുസ്തി താരങ്ങളായ ബജ്റങ് പൂനിയ, വിനേഷ് ഫോഗട്ട്, ഷൂട്ടിങ് താരങ്ങളായ ഹീന സിദ്ധു, അങ്കൂർ മിത്തൽ എന്നിവർക്ക് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് ശി പാർശ. ലോക ഒന്നാം നമ്പർ താരമായ ബജ്റങ് നേരേത്ത അർജുന പുരസ്കാരത്തിന് അർഹനായിരുന്നു.
2018 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ വിനേഷ് ഫോഗട്ട് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. രാഹുൽ അവാരെ, ഹർപ്രീത് സിങ്, ദിവ്യ കാക്രൻ, പൂജ ദണ്ഡ എന്നിവരെ അർജുന അവാർഡിനും ഗുസ്തി ഫെഡറേഷൻ നിർദേശിച്ചിട്ടുണ്ട്.
10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ലോക റെക്കോഡ് ഉടമയും അന്താരാഷ്ട്ര ഷൂട്ടിങ് സ്പോർട് ഫെഡറേഷൻ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരിയാവുന്ന ആദ്യത്തെ ഇന്ത്യക്കാരിയുമാണ് ഹീന സിദ്ധു. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ചാമ്പ്യൻഷിപ് എന്നിവയിലെ മിന്നുംപ്രകടനമാണ് അങ്കൂർ മിത്തലിനെ പരിഗണിക്കാൻ കാരണം.
അൻജൂം മുദ്ഗിൽ (റൈഫിൾ), ശഹ്സാർ റിസ്വി (പിസ്റ്റൾ), ഒാം പ്രകാശ് മിതർവാൽ (പിസ്റ്റൾ) എന്നിവരെ അർജുന അവാർഡിനും ഷൂട്ടിങ് ഫെഡറേഷൻ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.