ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് വിനേഷിന് സ്വർണം
text_fieldsജകാർത്ത: ഏഷ്യൻ ഗെയിംസ് ഗോദയിൽനിന്ന് ഇന്ത്യക്ക് വീണ്ടും സുവർണവാർത്ത. കഴിഞ്ഞദിവസം സ്വർണം നേടിയ ബജ്റങ് പൂനിയക്ക് പിന്നാലെ വനിത വിഭാഗം 50 കിലോയിൽ ഗുസ്തിപിടിച്ച് സ്വർണം നേടിയ വിനേഷ് ഫോഗട്ടാണ് തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യക്ക് സുവർണശോഭ സമ്മാനിച്ചത്. ഇന്ത്യയുടെ ‘ദംഗൽ’ കുടുംബത്തിൽനിന്നുള്ള വിനേഷ് ഫൈനലിൽ ജപ്പാെൻറ യുകി ഇറിയെയെ 6-2ന് തകർത്താണ് പൊന്നിൽ മുത്തമിട്ടത്. ഷൂട്ടിങ്ങിൽ ദീപക് കുമാറും (10 മീ. എയർ റൈഫ്ൾ) ലക്ഷയ് െഷറോണും (ട്രാപ്) വെള്ളി നേടി.
സഹോദരിമാരായ ഗീത ഫോഗട്ടിെൻറയും ബബിത കുമാരിയുടെയും പിതാവും കോച്ചുമായ മഹാവീർ സിങ് ഫോഗട്ട് തന്നെയാണ് 23കാരിയുടെ പരിശീലകനും. ഇതോടെ ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി ഹരിയാനയിൽനിന്നുള്ള ഇൗ താരം. കഴിഞ്ഞ തവണ ഇഞ്ചിയോണിൽ വെങ്കലം നേടിയിരുന്ന വിനേഷ് 2014, 2018 കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേത്രിയുമാണ്.
റിയോ ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷയോടെയെത്തി പരിക്കുമായി മടങ്ങേണ്ടിവന്ന വിനേഷ് അന്നത്തെ എതിരാളിക്കെതിരായ ജയവുമായാണ് സ്വർണത്തിലേക്കുള്ള കുതിപ്പ് തുടങ്ങിയത്. ചൈനയുടെ യാനൻ സുന്നിനെ 8-2ന് തോൽപിച്ച് തുടങ്ങിയ വിനേഷ് ക്വാർട്ടറിൽ ദക്ഷിണ കൊറിയയുടെ ഹ്യൂങ് ജൂ കിമ്മിനെ സാേങ്കതിക ആധിപത്യത്തിലൂടെ നാലു പോയൻറ് ത്രോയുമായി നിഷ്പ്രഭയാക്കി. സെമിയിൽ ഉസ്ബകിസ്താെൻറ ദൗലത് ബികെയെയും 75 സെക്കൻഡ് മാത്രം നീണ്ട മത്സരത്തിൽ 4-0ത്തിന് മുന്നിൽനിൽക്കെ ലെഗ്ലോക്കിലൂടെ മൂന്നുവട്ടം മറിച്ചിട്ട് ‘ഫിറ്റ്ലെ’ ആനുകൂല്യവുമായാണ് ഫൈനലിലേക്ക് കുതിച്ചത്. വനിതകളിൽ ഒളിമ്പിക് മെഡൽ ജേത്രി സാക്ഷി മാലികും (62 കി.) പൂജ ദൻഡയും (57 കി.), പുരുഷന്മാരിൽ സുമിത് മാലികും (125 കി.) എന്നിവർ വെങ്കല മെഡൽ മത്സരത്തിൽ തോറ്റു.
വെള്ളി വെടിവെച്ചിട്ട് ഷൂട്ടർമാർ
ആദ്യ ദിനം ഒരു വെങ്കലം എത്തിയ ഷൂട്ടിങ് േറഞ്ചിൽനിന്ന് തിങ്കളാഴ്ച ഇന്ത്യൻ ഷോകേസിലെത്തിയത് രണ്ടു വെള്ളിമെഡലുകൾ. രണ്ടും പുരുഷ വിഭാഗത്തിലായിരുന്നു. വനിത വിഭാഗത്തിൽ ഇന്ത്യൻ ഷൂട്ടർമാർക്ക് നിരാശയുടെ ദിനമായിരുന്നു. ഇരുവിഭാഗങ്ങളിലും 10 മീറ്റർ എയർ റൈഫ്ൾ, ട്രാപ് ഇനങ്ങളിലായിരുന്നു ഇന്നലെ മത്സരങ്ങൾ. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ ദീപക് കുമാറും ട്രാപിൽ ലക്ഷയ് ഷിയോറാനും വെള്ളി വെടിവെച്ചിട്ടപ്പോൾ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ അപൂർവി ചന്ദേലയും കൗമാരക്കാരി ഇളവേനിൽ വാളറിവാനും ട്രാപിൽ ശ്രേയസി സിങ്ങും സീമ തോമാറും മെഡൽ തൊട്ടില്ല.
അപൂർവിക്കും സീമക്കും ഫൈനൽ റൗണ്ടിൽ കാലിടറിയപ്പോൾ വാളറിവാനും ശ്രേയസിക്കും യോഗ്യത റൗണ്ട് കടക്കാനായില്ല. പുരുഷ വിഭാഗത്തിൽ ട്രാപിൽ 2006 ദോഹ ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ ജേതാവ് മാനവ്ജീത് സിങ് സന്ധു ഫൈനലിലെത്തിയെങ്കിലും മെഡൽനേട്ടം ആവർത്തിക്കാനായില്ല. കഴിഞ്ഞദിവസം മിക്സഡ് വിഭാഗത്തിൽ അപൂർവി ചന്ദേലക്കൊപ്പം വെങ്കലം നേടിയിരുന്ന രവികുമാർ വ്യക്തിഗത ഇനത്തിൽ മെഡലിനടുത്തെത്തിയെങ്കിലും നാലാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ.
ബാഡ്മിൻറൺ: പ്രണോയ് ജയിച്ചു; ഇന്ത്യ തോറ്റു
ബാഡ്മിൻറൺ ടീം വിഭാഗത്തിൽ ഇന്ത്യൻ പുരുഷന്മാരും വനിതകളും മെഡലില്ലാെത പുറത്തായി. ആതിഥേയരായ ഇന്തോനേഷ്യയോട് 3-1നാണ് ഇന്ത്യൻ പുരുഷ ടീം പത്തിമടക്കിയത്. മലയാളി താരം എച്ച്.എസ്. പ്രണോയ് മാത്രമാണ് ജയം നേടിയത്. കിഡംബി ശ്രീകാന്തും ഡബ്ൾസിൽ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി, മനു അത്രി-സുമീത് റെഡ്ഡി സഖ്യങ്ങളും തോറ്റു. ലോക 11ാം നമ്പർ താരമായ പ്രണോയ് 21-15, 19-21, 21-19ന് ജൊനാഥൻ ക്രിസ്റ്റിയെയാണ് തോൽപിച്ചത്.
എട്ടാം നമ്പർ താരമായ ശ്രീകാന്ത് 21-23, 22-20, 10-21ന് 12ാം റാങ്കുകാരനായ ആൻറണി സിനിസുക ഗിൻറിങ്ങിനോട് തോറ്റു. ലോക ഒന്നാം നമ്പർ താരങ്ങളായ കെവിൻ സഞ്ജയ സുകമോലിയോ-മാർകസ് ഫെർണാൾഡി ഗിഡിയോൺ ജോടിയെ ആദ്യ സെറ്റ് നേടി വിറപ്പിച്ച ശേഷമാണ് സാത്വിക് സായ്രാജും ചിരാഗ് ഷെട്ടിയും കീഴടങ്ങിയത്. സ്കോർ: 21-19, 19-21, 16-21. മനു അത്രി-സുമീത് റെഡ്ഡി ടീം 14-21, 18-21ന് ലോക ഒമ്പതാം നമ്പർ ജോടിയായ ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർദിയാന്തോ ടീമിനോട് അനായാസം പരാജയം ഏറ്റുവാങ്ങി.
സൈന തോറ്റു; ഇന്ത്യയും
കഴിഞ്ഞ തവണ വെങ്കലം നേടിയ വനിതകൾ ഇത്തവണയും മെഡൽപ്രതീക്ഷയിലായിരുെന്നങ്കിലും ഗെയിംസിലെ കരുത്തുറ്റ ടീമായ ജപ്പാനോട് 3-1ന് കീഴടങ്ങാനായിരുന്നു വിധി. ലോകത്തെ മികച്ച താരങ്ങൾ ഉൾപ്പെടുന്ന ജപ്പാനെതിരെ സൈന നെഹ്വാളിെൻറ തോൽവിയാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ലോക മൂന്നാം നമ്പർ താരം പി.വി. സിന്ധു ഒന്നാം നമ്പർ അകാനെ യമാഗൂചിയെ കീഴടക്കിയെങ്കിലും (21-18, 21-19) സൈന നൊസോമി ഒകുഹാരയോട് തോറ്റു (11-21, 25-23, 16-21). ഡബ്ൾസിൽ എൻ. സിക്കി റെഡ്ഡി-ആരതി സുനിൽ ജോടി 15-21, 6-21ന് യുകി ഫുകുഷിമ-സയാക ഹിറോറ്റ സഖ്യത്തോടും സിന്ധു-അശ്വിനി പൊന്നപ്പ ടീം 13-21, 12-21ന് നിലവിലെ ഒളിമ്പിക് ജേതാക്കളായ മിസാകി മത്സുടോമോ-അയാക തകഹാഷി ജോടിയോടും തോറ്റതോടെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു.
കബഡിയിൽ
ചരിത്ര തോൽവി
തങ്ങളുടെ സ്വന്തം ഇനമായ കബഡിയിൽ ഏഷ്യൻ ഗെയിംസിെൻറ ചരിത്രത്തിലാദ്യമായി ഇന്ത്യ തോറ്റു. ഗ്രൂപ് ‘എ’യിലെ രണ്ടാം മത്സരത്തിൽ ദക്ഷിണ കൊറിയയോടാണ് 23-24ന് ഇന്ത്യ തോൽവി രുചിച്ചത്. കഴിഞ്ഞദിവസം ബംഗ്ലാദേശിനെ 50-21നും ശ്രീലങ്കയെ 44-28നും തകർത്തിരുന്ന ഇന്ത്യക്ക് ഇനി ഇന്തോനേഷ്യയെയാണ് നേരിടാനുള്ളത്.
28 വർഷം മുമ്പ് ഏഷ്യൻ ഗെയിംസിൽ കബഡി ഇനമാക്കിയതിനുശേഷം ഇതുവരെ ഒരു മത്സരംപോലും തോറ്റിട്ടില്ലാതിരുന്ന ഇന്ത്യയാണ് കഴിഞ്ഞ ഏഴു തവണയും ചാമ്പ്യന്മാരായത്.
ഹോക്കിയിൽ വമ്പൻ ജയം
ഹോക്കിയിൽ ആദ്യ കളിക്കിറങ്ങിയ പുരുഷ ടീം ഇേന്താനേഷ്യയെ 17-0ത്തിന് തകർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.