ഓർമകൾ സ്മാഷടിച്ച ലോക്ഡൗൺകാലം
text_fieldsകോഴിക്കോട്: തുടർച്ചയായ മത്സരങ്ങളുടെയും പരിശീലനങ്ങളുടെയും തിരക്കിലമർന്ന താര ങ്ങൾ, ഏറെ ദൂരം താണ്ടിയും വീറുറ്റ പോരാട്ടങ്ങൾ കാണാനെത്തുന്ന കളി പ്രേമികൾ, മത്സര നടത്ത ിപ്പ് തലയിലേറ്റി നടന്ന സംഘാടകരും അസോസിയേഷൻ ഭാരവാഹികളും. വിവിധ ടൂർണമെൻറുകൾ അര ങ്ങേറുന്ന നിർണായക മുഹൂർത്തത്തിലെ ലോക്ഡൗണിെൻറ ‘സ്മാഷ്’ തടുക്കാനാകുന്നില്ല വോളിബാ ൾ എന്ന ജനകീയ വിനോദത്തിനും. നാട്ടിൻ പുറങ്ങളിൽ വൈകുന്നേരങ്ങളിൽ നേരം പോക്കിന് പന്ത് തട്ടുന്നവർ മുതൽ അന്താരാഷ്ട്ര താരങ്ങൾ വരെ ‘ലോക്കി’ലാണ്. എന്നാൽ ഈ തിരിച്ചടികളെയെല്ലാം സർഗാത്മകമാക്കുകയാണ് താരങ്ങളും സംഘാടകരും വോളിബാൾ പ്രേമികളുമുൾപ്പെടുന്ന വാട്സ് ആപ് ഗ്രൂപ്പുകൾ.
ഫേസ്ബുക്കിൽ അനുഭവങ്ങൾ കുറിച്ച് പ്രമുഖ സീനിയർ താരങ്ങളും സജീവമായതോടെ അവസാന സെറ്റ് മത്സരം പോലെ സാമൂഹിക മാധ്യമങ്ങളിൽ ആവേശം അലയടിക്കുകയാണ്. മുൻ ദേശീയ താരവും അന്തരിച്ച ഇതിഹാസ താരം ജിമ്മി ജോർജിെൻറ സഹോദരനുമായ സെബാസ്റ്റ്യൻ ജോർജ് ഇന്ത്യൻ വോളിയിലെ സുപ്രധാന നിമിഷങ്ങളെല്ലാം ഈ ലോക്ഡൗൺ കാലത്ത് ഫേസ് ബുക്കിൽ കുറിക്കുകയാണ്. ഇന്ത്യൻ വോളിയുടെ തുടക്കകാലം മുതലുള്ള സൂപ്പർ താരങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം അപൂർവ ഫോട്ടോകളും സെബാസ്റ്റ്യൻ ജോർജ് വോളി പ്രേമികൾക്കായി പോസ്റ്റ് ചെയ്യുന്നുണ്ട്. 1958 മുതൽ 2018 വരെ ഏഷ്യൻ ഗെയിംസിൽ കളിച്ച മലയാളി താരങ്ങളുൾപ്പെടെയുള്ളവരെ അദ്ദേഹം പരിചയപ്പെടുത്തുന്നു. ടി. ഡി. ജോസഫ്, ബൽവന്ദ് സിങ് തുടങ്ങിയ ആദ്യകാല പ്രതിഭകളുടെ ആക്ഷനടക്കമുള്ള പടങ്ങൾ പോലും സെബാസ്റ്റ്യൻ ജോർജ് സംഘടിപ്പിച്ചിരുന്നു. സഹോദരൻ ജിമ്മി ജോർജിെൻറ ജീവിതമുഹൂർത്തങ്ങളും അദ്ദേഹം അപൂർവ ചിത്രങ്ങളിലൂടെ പുതു തലമുറക്ക് വിശദീകരിച്ച് കൊടുക്കുന്നു.
കണ്ണൂരിലെ വെള്ളച്ചാൽ എന്ന സ്ഥലത്ത് പുലർച്ചെ അവസാനിച്ച മത്സരത്തിൽ അന്നത്തെ ഇന്ത്യൻ താരങ്ങളടങ്ങിയ ടീമിനെ കീഴടക്കിയ കൗമാരകാല ഓർമകൾ പങ്കുവെച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ടോം ജോസഫാണ് ഫേസ്ബുക്കിൽ ആരാധകരെ സന്തോഷിപ്പിച്ചത്. പിന്നീടും ടോമിെൻറ ഓർമകളുടെ സ്മാഷ് വൈറലായി. കർണാടകയിൽ കത്തിമുനയിൽ കളിക്കേണ്ടി വന്നതടക്കം ആകാംക്ഷഭരിതമായ വിശേഷങ്ങളാണ് മുൻ ഇൻറർനാഷനലായ ഇ.കെ കിഷോർ കുമാറിന് പങ്കുവെക്കാനുണ്ടായിരുന്നത്. വിവിധ വ്യായാമമുറകളുടെ വീഡിയോയും ഈ താരം ഫേസ്ബുക്കിലിട്ടിരുന്നു. കളിക്കാൻ കൈ തരിക്കുന്നുണ്ടെങ്കിലും തൽക്കാലം ചെറിയ വർക്കൗട്ടുമായി കഴിഞ്ഞു പോകുകയാണ് കേരളത്തിലെ മിക്ക താരങ്ങളും. ഡിപ്പാർട്മെൻറ് താരങ്ങൾക്ക് ജോലിക്ക് പോകേണ്ടതുണ്ട്. ശമ്പളവും ലഭിക്കും. എന്നാൽ ലോക്കൽ ടൂർണമെൻറുകൾ കളിച്ച് ഉപജീവനം കണ്ടെത്തുന്നവരുടെ ജീവിതം ദുരിതത്തിലാണെന്ന് ടോംജോസഫും കിഷോറും പറയുന്നു. സർക്കാർ ഇടപെടണമെന്നും ആവശ്യമുണ്ട്.
വാട്സ് ആപ്പിൽ ‘മീറ്റ് ദ സ്റ്റാർ’
നാട്ടിലെ ശ്രദ്ധേയ കളിക്കാർ മുതൽ ഇൻറർനാഷനൽ താരങ്ങൾ വരെയുള്ളവരുടെ വാട്സ്ആപ്പ് അഭിമുഖമാണ് ലോക്ഡൗണിലെ മറ്റൊരു ഓൺലൈൻ വിശേഷം. വിവിധ വോളി ഗ്രൂപ്പുകളിൽ ഇത്തരം ഇൻറർവ്യൂ തകർക്കുകയാണ്. ‘വോളി ലൈവ്’ ഗ്രൂപ് തുടക്കമിട്ട താരങ്ങളെ പരിചയപ്പെടലും അനുഭവം പങ്കുവെക്കലും മറ്റ് ഗ്രൂപ്പുകളും ഏറ്റെടുത്തു. കെ.എൽ 14, കടത്തനാട്, വയനാടൻ വോളി ഫ്രൻറ്സ് തുടങ്ങിയ വാട്സ് ആപ് കൂട്ടായ്മകളിലും ‘മീറ്റ് ദ സ്റ്റാർ’ അരങ്ങേറുന്നു. കടത്തനാട് ഗ്രൂപ്പിൽ ലൈവായാണ് ചോദ്യോത്തരം. നിരവധി താരങ്ങളെ വളർത്തിയെടുത്ത ഇ.അച്യുതൻ മാഷായിരുന്നു കടത്തനാടിൽ ശനിയാഴ്ച്ചത്തെ ‘താരം’. വോളിബാളിെൻറ ആദ്യകാല ചരിത്രം വിവരിക്കുന്ന ഇദ്ദേഹത്തിെൻറ ശബ്ദസന്ദേശവും വാട്സ്ആപ്പിൽ ഹിറ്റാണ്. ചില ഗ്രൂപ്പുകളിലെ ചോദ്യങ്ങളും ഉത്തരങ്ങളും വിവാദത്തിനും കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.