ഇടി പൊന്നായി; മേരി കോമിന് ആറാം ലോക ചാംപ്യൻഷിപ്പ് സ്വർണം
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ സ്വപ്നവും പ്രാർഥനയും കൈകളിലേക്കാവാഹിച്ച് മേരി കോം ഇടിച്ചുകയറിയത് ചരിത്രത്തിലേക്ക്. ന്യൂഡൽഹിയിൽ നടക്കുന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ മണിപ്പൂരുകാരി ആറാമത് ലോക ചാമ്പ്യൻഷിപ് സ്വർണം മാറിലണിഞ്ഞപ്പോൾ എഴുതിച്ചേർത്തത് സമാനതകളില്ലാത്ത ചരിത്രം. വനിതകളിൽ ഏറ്റവും കൂടുതൽ സ്വർണം നേടുന്ന താരമായ 35കാരി പുരുഷ വിഭാഗത്തിലെ ഇതിഹാസതാരം ക്യൂബയുടെ ഫെലിക്സ് സാവോണിെൻറ നേട്ടത്തിനൊപ്പമെത്തുകയും ചെയ്തു.
ഏകപക്ഷീയമായ ഫൈനലിൽ യുക്രെയ്നിെൻറ ഹന്ന ഒകോടെയ 5-0ത്തിന് നിലംപരിശാക്കിയായിരുന്നു ‘മഗ്നിഫിഷ്യൻറ് മേരി’യുടെ വിജയം. മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യം പുലർത്തിയാണ് മേരി സ്വർണത്തിലേക്ക് ഇടികളുതിർത്തത്. ജർമനിയുടെ ഗബ്രിയേല വാഹ്നറിനോട് 4-1ന് തോറ്റ സോണിയ ചഹൽ വെള്ളി സ്വന്തമാക്കി.
ലോക ചാമ്പ്യൻഷിപ്പിൽ ആറു സ്വർണവും ഒരു വെള്ളിയുമുള്ള മേരി അയർലൻഡിെൻറ കാത്തി ടെയ്ലറിെൻറ (അഞ്ചു സ്വർണം, ഒരു വെങ്കലം) നേട്ടമാണ് മറികടന്നത്. മൂന്നു തവണ ഒളിമ്പിക് ചാമ്പ്യനുമായിട്ടുള്ള ഫെലിക്സ് സാവോണിന് ആറു സ്വർണവും ഒരു വെള്ളിയുമാണുള്ളത്.
2001ൽ വെള്ളിയോടെ ലോക ചാമ്പ്യൻഷിപ്പ് മെഡൽവേട്ടക്ക് തുടക്കമിട്ട മേരി കോം 2002, 2005, 2006, 2008, 2010 വർഷങ്ങളിലാണ് സ്വർണം നേടിയത്. എട്ടു വർഷത്തെ ഇടവേളക്കുശേഷം, മൂന്നു കുട്ടികളുടെ അമ്മയായതിനുശേഷവുമാണ് വീണ്ടും സ്വർണം നേടാനായത് എന്നത് മേരിയുടെ നേട്ടത്തിെൻറ തിളക്കം കൂട്ടുന്നു.
സോണിയക്ക് വെള്ളി; ഇന്ത്യക്ക് നാല് മെഡൽ
ന്യൂഡൽഹി: 57 കി. വിഭാഗത്തിൽ സോണിയ ചഹൽ വെള്ളി കൊണ്ട് തൃപ്തിപ്പെട്ടതോടെ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ നേട്ടം നാല്. മേരി കോമിെൻറ സ്വർണത്തിനും സോണിയയുടെ വെള്ളിക്കുമൊപ്പം സെമിയിൽ തോറ്റ െലാവ്ലിന ബോർഗോഹെയ്നിെൻറയും സിമ്രാൻജിത് കൗറിെൻറയും വെങ്കലങ്ങളുമാണ് ഇന്ത്യയുടെ അക്കൗണ്ടിലെത്തിയത്. കഴിഞ്ഞതവണ ഒരു വെള്ളി മാത്രമായിരുന്നു ഇന്ത്യക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.