Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightദൃശ്യ മാധ്യമങ്ങളോട്...

ദൃശ്യ മാധ്യമങ്ങളോട് സഹകരിക്കില്ലെന്ന് പി.ടി. ഉഷ

text_fields
bookmark_border
ദൃശ്യ മാധ്യമങ്ങളോട് സഹകരിക്കില്ലെന്ന് പി.ടി. ഉഷ
cancel

കോഴിക്കോട്​: കേരളത്തിലെ ദ്യശ്യ മാധ്യമങ്ങളോട്​ സഹകരിക്കില്ലെന്ന്​ പി.ടി ഉഷ.മാധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചർച്ചകളും റിപ്പോർട്ടുകളും തന്നെ പോലുള്ള സാധാരണ സ്​ത്രീകൾക്ക്​​ പീഡനമായിട്ടാണ് അനുഭവവേദ്യമാകൂന്നത്. ഇത്തരത്തിൽ അസഹ്യമായ ദൃശ്യമാധ്യമ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്നും പി.ടി ഉഷ വ്യക്തമാക്കി.

ചെറിയ കാര്യങ്ങളിൽ ദു:ഖിക്കുകയും അതുപ്പോലേ സന്തോഷിക്കുകയും ചെയ്യുന്ന സ്ത്രീയ്ക്ക് സഹിക്കാവുന്നതിൽ അപ്പുറത്താണ് ദൃശ്യമാധ്യമങ്ങളിൽ നിന്നും പീഡനം. വൃദ്ധയായ മാതാവിനോപ്പം ഭർത്താവിനോപ്പം സഹോദരി സഹോദരന്മാർക്കും ഏകമകനോടപ്പം മനസമാധാനത്തോടും സന്തോഷത്തോടും കൂടി ഇനിയുള്ള കാലം ജീവിക്കണമെന്നുണ്ട്​. അതിനാൽ അസഹ്യമായ ദൃശ്യ മാധ്യമ പീഡനത്തിൽ പ്രതിഷേധിച്ച്‌  ഇന്ന് മുതൽ സ്വയം അവരുമായി സഹകരിക്കുന്നതല്ല. ഇക്കാര്യത്തിൽ താൻ നിസ്സഹായയാണെന്നും മാധ്യമ സുഹൃത്തുക്കൾ സദയം ക്ഷമിക്കണമെന്നും പി.ടി ഉഷ വാട്ട്​സ്​ ആപ്പ്​ സന്ദേശത്തിലൂടെ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PT ushakerala newsmalayalam newssports newsAthlete
News Summary - Wont cooperate with Visual medias in Kerala- PT Usha
Next Story