മെഡൽ രണ്ടു രാജ്യത്തിന് പക്ഷേ ഒരു വീട്ടിലേക്ക്
text_fieldsദോഹ: വ്യാഴാഴ്ച രാത്രിയിൽ ദോഹയിലെ ലോകചാമ്പ്യൻഷിപ് ട്രാക്ക് ഇബോ ദമ്പതികൾക്ക് േഫ്ലാറിഡയിലെ വീടുപോലെ സുപരിചിത ഇടമായിരുന്നു. ഗാലറി നിറച്ച കാണികളെല്ലാം അവരുടെ ബന്ധുകളെപ്പോലെയായി. മിനിറ്റുകളുടെ ഇടവേളയിൽ ഭാര്യയും ഭർത്താവും രണ്ടു രാജ്യങ്ങളുടെ ജഴ്സിയിൽ വെള്ളിമെഡൽ നേടിയപ്പോൾ ആരാധകരെല്ലാം കൈയടിച്ചും ആർപ്പുവിളിച്ചും അവരെ വരവേറ്റു.
ദോഹയിലെ കഴിഞ്ഞ രാത്രിയിലായിരുന്നു ഏവരെയും ആവേശംകൊളിച്ച മുഹൂർത്തങ്ങൾ. ആദ്യം വനിതകളുടെ 400 മീറ്ററിൽ ബഹാമസിെൻറ ഷോണെ മില്ലർ ഇബോ വെള്ളിനേടി.
ആഘോഷമടങ്ങും മുമ്പായിരുന്നു അതേ ട്രാക്കിൽ ഭർത്താവ് മൈസൽ ഇബോയുടെ ഡെക്കാത്ലണിലെ അവസാന ഇനത്തിെൻറ ഫിനിഷിങ്. ഇസ്തോണിയക്കാരനായ മൈസൽ 1500 മീറ്ററിൽ മൂന്നാമതെത്തി പോയൻറ് പട്ടികയിൽ രണ്ടാമനായി വെള്ളി നേടിയപ്പോൾ ആദ്യം ഓടിയെത്തിയത് ഭാര്യ ഷോണെ. പിന്നെ, ഭർത്താവിെൻറ കൈയിൽ എസ്തോണിയൻ പതാകയും ഭാര്യയുടെ കൈയിൽ ബഹാമസിെൻറ പതാകയും. പരപസ്പരം ആേശ്ലഷിച്ചും ചുംബിച്ചും ആഹ്ലാദം പങ്കുവെച്ചപ്പോൾ ഗാലറിയിലെ ബിഗ്സ്ക്രീനിൽ ദമ്പതികൾ നിറഞ്ഞുനിന്നു. കാണികളൊന്നടങ്കം ആഹ്ലാദത്തിൽ പങ്കുചേർന്നതോടെ രാജ്യാതിർത്തികൾ മാറിമറിഞ്ഞ വിജയം എല്ലാവരുടേതുമായി.
ഷോണെയുടെ 400 മീറ്റർ ഓട്ടം ആദ്യം നടന്നതിനാൽ മൈസലിന് പ്രിയതമയുടെ മത്സരം കാണാനായില്ല. ‘‘എെൻറ മത്സരത്തിെൻറ ഒരുക്കത്തിലായിരുന്നു ഞാൻ. അതിനാൽ അവൾ ഓടുന്നത് കാണാനായില്ല. എങ്കിലും മത്സരഫലം തെളിയുന്ന സ്ക്രീനിൽ ഒരു കണ്ണുണ്ടായിരുന്നു. മെഡൽപ്പട്ടികയിൽ അവളെത്തിയത് അറിഞ്ഞതോടെ പകുതി സമ്മർദം കുറഞ്ഞു’’ -മൈസൽ ഇബോ പറഞ്ഞു. മത്സരം കഴിഞ്ഞതോടെ ഇരുവരും ഒന്നിച്ചാണ് ഗാലറി ചുറ്റി കാണികളെ അഭിവാദ്യം ചെയ്തത്.
2016 റിയോ ഒളിമ്പിക്സിലെ 400 മീറ്റർ ജേതാവായ ഷോണെ മില്ലറിനെ അട്ടിമറിച്ച് ബഹ്റൈെൻറ സൽവ ഈദാണ് ദോഹയിൽ സ്വർണം നേടിയത്. മൈസലിെൻറ ആദ്യ ലോകചാമ്പ്യൻഷിപ് മെഡലാണിത്.
എസ്തോണിയക്കാരൻ മൈസലും ബഹാമസിെൻറ ഷോണെയും അമേരിക്കയിലെ ജോർജിയ സർവകലാശാലയിൽവെച്ചാണ് കാണുന്നതും പരിചയപ്പെടുന്നതും. അത്ലറ്റുകളായി പേരെടുത്ത് ഉന്നത പരിശീലനത്തിനായി അമേരിക്കയിലെത്തിയതായിരുന്നു ഇരുവരും. പിന്നെ, 2017 ഫെബ്രുവരിൽ ഇരുവരും ഒന്നായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.