ബോൾട്ടിന് ഇന്ന് ജീവിതത്തിലെ അവസാന 100 മീറ്റർ ഫൈനൽ
text_fieldsലണ്ടൻ: സ്വപ്നസമാനമായ കരിയറിനോട് യാത്രപറയുന്ന ഉസൈൻ ബോൾട്ടിന് ഇന്ന് ജീവിതത്തിലെ അവസാന 100 മീറ്റർ ഫൈനൽ. ലോകത്തെ ഏറ്റവും വേഗതയേറിയ ഒാട്ടക്കാരനായി ട്രാക്ക് വിടുന്ന ബോൾട്ടിന് ഒരു മോഹം കൂടിയുണ്ട്. ലോകചാമ്പ്യൻഷിപ്പിൽ നാലാം 100 മീറ്റർ സ്വർണം. 2009 ബർലിനിൽ 9.58 സെക്കൻഡിൽ ഒാടിയെത്തി ലോകറെക്കോഡ് കുറിച്ച ബോൾട്ടിന് 2013 മോസ്കോ, 2015 ബെയ്ജിങ് ലോകചാമ്പ്യൻഷിപ്പുകളിലും വേഗരാജനായിരുന്നു.
എന്നാൽ, ഇതിനിടയിലും നടുക്കുന്ന ഒാർമയായി 2011ദെയ്ഗു ചാമ്പ്യൻഷിപ്പിലെ ഫൗൾ സ്റ്റാർട്ട്. അതിന് ശേഷം ഒരിക്കലും നിർണായക പോരാട്ടങ്ങളിൽ ബോൾട്ടിന് പിഴച്ചിട്ടില്ല. ഒളിമ്പിക്സ്-ലോകചാമ്പ്യനായ ബോൾട്ട് ഇന്നുകൂടി ആ സ്ഥാനം നിലനിർത്തിയാൽ അജയ്യനായി പടിയിറങ്ങും. വെള്ളിയാഴ്ച രാത്രിയിൽ ഹീറ്റ്സിൽ മത്സരിച്ച ഉസൈൻ ബോൾട്ടിന് ഇന്ന് രാത്രി 11.30നാണ് സെമി ഫൈനൽ പോരാട്ടം. അട്ടിമറികളുണ്ടായില്ലെങ്കിൽ പുലർച്ചെ 2.15ന് ഫൈനലിലും ജമൈക്കയുടെ ഇതിഹാസതാരം ട്രാക്കിലിറങ്ങും. കണ്ണിമ ചിമ്മാതെ ലോകവും ഒപ്പമുണ്ടാവും.
സീസണിൽ ഏറ്റവും മികച്ച സമയമുള്ള അമേരിക്കയുടെ ക്രിസ്റ്റ്യൻ കോൾമാൻ (9.82 െസ), ജമൈക്കയുടെ തന്നെ യൊഹാൻ ബ്ലെയ്ക് (9.90) എന്നിവരാണ് ബോൾട്ടിന് പ്രധാന വെല്ലുവിളി. 9.95സെക്കൻഡാണ് ബോൾട്ടിെൻറ മികച്ച സമയം.
അനസ് ഇന്നിറങ്ങും
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഇന്ന് ട്രാക്കിലാവും. മീറ്റിെൻറ രണ്ടാം ദിനത്തിൽ മലയാളി താരം മുഹമ്മദ് അനസ് ഉൾപ്പെടെ മൂന്ന് പേരാണ് വിവിധ വ്യക്തിഗത ഇനങ്ങളിൽ മത്സരിക്കുന്നത്.
400 മീറ്റർ ഹീറ്റ്സിൽ ഇന്ത്യൻ സമയം 3.15നാണ് അനസിെൻറ മത്സരം. വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ ദ്യുതി ചന്ദും ഇന്നിറങ്ങും. 4.15നാണ് മത്സരം. സ്വപ്ന ബർമൻ ഹെപ്റ്റാത്ലൺ നാല് ഇനങ്ങളിൽ മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.