ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം; ചരിത്രമെഴുതാൻ ഇന്ത്യ
text_fieldsദോഹ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച ഖത്തറിെൻറ തലസ്ഥാനമാ യ ദോഹയിൽ ട്രാക്ക് ഉണരും. ഉസൈൻ ബോൾട്ട് എന്ന സൂപ്പർതാരം ട്രാക്കിനോട് വിടചൊല്ലിയ ശേഷം വെടിമുഴങ്ങുന്ന ആദ്യ ലോകമേളയെന്ന വിശേഷണത്തോടെയാണ് ദോഹയിലെ ഖലീഫ ഇൻറർന ാഷനൽ സ്റ്റേഡിയം 209 രാജ്യങ്ങളിൽനിന്നുള്ള രണ്ടായിരത്തോളം അത്ലറ്റുകളെ വരവേൽക് കുന്നത്.
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ ആറു വരെ 10 ദിനം ദോഹയാവും ലോക അത്ലറ്റിക് സിെൻറ ആസ്ഥാനം. 2022 ലോകകപ്പിെൻറ വേദിയെന്നനിലയിൽ കായിക ലോകം ഉറ്റുനോക്കുന്ന അറേബ്യ ൻ മണ്ണ്, പെരുമക്കൊത്ത പകിട്ടുമായാണ് ലോകചാമ്പ്യൻഷിപ്പിന് ഒരുങ്ങുന്നത്. സംഘാടനത്തിൽ ഇത്, ലോകകപ്പിെൻറ ഡ്രസ് റിഹേഴ്സൽ കൂടിയാക്കാനുള്ള ഒരുക്കത്തിലാണ് ഖത്തർ. 2006 ഏഷ്യൻ ഗെയിംസിെൻറയും, 2011ഏഷ്യാകപ്പ് ഫുട്ബാളിെൻറയും മുഖ്യവേദിയായിരുന്നു ഖലീഫ സ്റ്റേഡിയം.
159 അംഗ സംഘത്തെ അയക്കുന്ന അമേരിക്കയാണ് ലോകമീറ്റിലെ ജംബോ ടീം. കഴിഞ്ഞ 16ൽ 12 തവണവും ചാമ്പ്യൻമാരായ അമേരിക്കതന്നെയാവും ദോഹയിലെയും സൂപ്പർ പവർ. തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ 20ന് മുകളിൽ അത്ലറ്റുകളെ അയക്കുന്നത്. 2017ൽ 25 അംഗ ടീമായിരുന്നു ട്രാക്കിലിറങ്ങിയത്. ഇക്കുറി അത് 26 ആയി. 10 വർഷം മുമ്പ് ആറുപേരെ മാത്രം അയച്ച സ്ഥാനത്തുനിന്നാണ് ഈ വളർച്ച. അതേസമയം, ആകെ സ്വന്തമായുള്ളത് അഞ്ജു ബോബി ജോർജ് 2003ൽ ഹെൽസിങ്കിയിൽ ലോങ്ജംപിലൂടെ നേടിയ വെങ്കല മെഡൽ മാത്രം.
ഇന്ത്യയെന്നാൽ മലയാളം
ദോഹയിലെ തെരുവുകൾക്ക് ഏറെ പരിചിതമാണ് മലയാളം. വിദേശികളിൽ അംഗബലംകൊണ്ട് നിർണായകമായ മലയാളികൾ നിറഞ്ഞ നാട്. അവിടെ, ലോകചാമ്പ്യൻഷിപ്പിലെത്തുേമ്പാൾ ഇന്ത്യൻ ടീമിലും മലയാളമയം. 26 അംഗ സംഘത്തിൽ 12 പേർ മലയാളികൾ. ഒമ്പത് പുരുഷ താരങ്ങളും മൂന്നു വനിതകളുമാണ് മലയാള സാന്നിധ്യം. ലോകമീറ്റിന് വെള്ളിയാഴ്ച തിരിതെളിയുന്നതുതന്നെ കേരളത്തിെൻറ ലോങ് ജംപ് ദേശീയ റെക്കോഡുകാരൻ എം. ശ്രീശങ്കറിെൻറ ചാട്ടത്തോടെയാവും.8.20 മീറ്റർ ചാടിയാണ് ശ്രീശങ്കർ ലോകമീറ്റിന് യോഗ്യത നേടിയത്.
യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കാണ് വെള്ളിയാഴ്ച തുടക്കം കുറിക്കുന്നത്. റിേലയിലാണ് കൂടുതൽ മലയാള സാന്നിധ്യം. പുരുഷ, വനിതാ വിഭാഗങ്ങളിലായി ആറു പേർ ടീമിലുണ്ട്. മുഹമ്മദ് അനസ് 400 മീറ്റർ വ്യക്തിഗത ഇനത്തിൽ യോഗ്യത നേടിയെങ്കിലും റിലേയിൽ മാത്രമാണ് മത്സരിക്കുന്ന്. വ്യക്തിഗത വിഭാഗങ്ങളിൽ ജിൻസൺ ജോൺസൺ, കെ.ടി. ഇർഫാൻ, ടി. ഗോപി, ശ്രീശങ്കർ, എം.പി ജാബിർ, പി.യു. ചിത്ര എന്നിവർ നിർണായക സാന്നിധ്യമാണ്.
കേരളത്തിെൻറ 12 പേർ
എം.പി. ജാബിർ (400മീ ഹർഡ്ൽസ്)
ജിൻസൺ ജോൺസൺ (1500മീ)
കെ.ടി. ഇർഫാൻ (20.കി.മീ നടത്തം)
ടി. ഗോപി (മാരത്തൺ)
എം. ശ്രീശങ്കർ (ലോങ്ജംപ്)
പി.യു. ചിത്ര (1500മീ)
മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അലക്സ് ആൻറണി, അമോജ് ജേക്കബ് (4x400മീറ്റർ റിലേ, മിക്സഡ് റിലേ)
വി.കെ. വിസ്മയ, ജിസ്ന മാത്യു (4x400മീറ്റർ റിലേ, മിക്സഡ് റിലേ)
എതിരില്ലാതെ സെബാസ്റ്റ്യൻ കോ
ദോഹ: രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷൻ (ഐ.എ.എ.എഫ്) അധ്യക്ഷനായി സെബാസ്റ്റ്യൻ കോ തുടരും. ദോഹയിൽ ചേർന്ന ഫെഡറേഷൻ കോൺഗ്രസിൽ എതിരില്ലാതെയാണ് മുൻ ബ്രിട്ടീഷ് ഒളിമ്പിക്സ്-ലോക ചാമ്പ്യൻ ഓട്ടക്കാരനായ കോയെ തെരഞ്ഞെടുത്തത്. 2015ലാണ് സെബാസ്റ്റ്യൻ കോ അധ്യക്ഷനായി ആദ്യമായി സ്ഥാനമേറ്റത്. ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷൻ പ്രസിഡൻറ് അദിലെ സുമരിവാലയെ രാജ്യാന്തര ഫെഡറേഷൻ കൗൺസിൽ അംഗമായും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.