ഗെറ്റ്... സെറ്റ്... ദോഹ
text_fieldsദോഹ: പുതിയ ദൂരവും ഉയരവും വേഗവും ലോകത്തിനു സമ്മാനിക്കാൻ ദോഹ ഒരുങ്ങിനിൽക്കുന്നു. ട്രാക്കും ഫീൽഡും നിറയുന്ന ആവേശേപ്പാരാട്ടങ്ങളെ നെഞ്ചോടുചേർക്കുേമ്പാൾ ദോഹക്കിെ താരു മുന്നൊരുക്കംകൂടിയാണ്. മൂന്നുവർഷം കഴിഞ്ഞ് വിരുന്നെത്തുന്ന വിശ്വ ഫുട്ബാൾ മാ മാങ്കത്തിന് നിലമൊരുക്കുന്ന അതേ മണ്ണിൽ ഇനി പത്തുനാൾ അത്ലറ്റിക്സിെൻറ ലോകപോര ാട്ടങ്ങൾ. ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകീട്ട് 4.30ന് (ഇന്ത്യൻ സമയ ം രാത്രി ഏഴ്) ലോങ്ജമ്പ് മത്സരത്തിെൻറ പിറ്റിലേക്ക് ലോകത്തുടനീളമുള്ള കായികതാരങ്ങൾ സർവ ഊർജവും ആവാഹിച്ച് കുതിച്ചുചാടുന്നതോടെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വെടിയൊച്ച മുഴങ്ങും.
2022 ലോകകപ്പ് ഫുട്ബാൾ വേദികൂടിയായ ഖലീഫ സ്റ്റേഡിയത്തിൽ 17ാമത് ലോക അത്ലറ്റിക്സിന് വെള്ളിയാഴ്ച മുതൽ ഒക്ടോബർ ആറുവരെ അരങ്ങൊരുക്കാൻ ഖത്തർ എല്ലാമൊരുക്കിക്കഴിഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഒരു ഗൾഫ് രാജ്യം ലോക മീറ്റിന് വേദിയാകുന്നത്. ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലായി 49 ഫൈനലുകൾ നടക്കും. ആകെ 192 മെഡലുകൾക്കായി 213 രാജ്യങ്ങളിലെ 2000ത്തിലധികം അത്ലറ്റുകൾ മാറ്റുരക്കും. ചാമ്പ്യൻഷിപ്പിൽ പോരിനിറങ്ങുന്നത് 25 അംഗ ഇന്ത്യൻ സംഘമാണ്. ഇതിൽ 12 പേർ മലയാളികളാണ്.
ഒമ്പത് പുരുഷ താരങ്ങളും മൂന്നു വനിതകളുമാണ് മലയാള സാന്നിധ്യം. എം.പി. ജാബിർ (400മീ ഹർഡ്ൽസ്), ജിൻസൺ ജോൺസൺ (1500മീ), കെ.ടി. ഇർഫാൻ (20.കി.മീ നടത്തം), ടി. ഗോപി (മാരത്തൺ), എം. ശ്രീശങ്കർ (ലോങ്ജംപ്), പി.യു. ചിത്ര (1500മീ), മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അലക്സ് ആൻറണി, അമോജ് ജേക്കബ് (4x400മീറ്റർ റിലേ, മിക്സഡ് റിലേ), വി.കെ. വിസ്മയ, ജിസ്ന മാത്യു (4x400മീറ്റർ റിലേ, മിക്സഡ് റിലേ) എന്നിവരാണ് ദോഹയിൽ മത്സരത്തിനിറങ്ങുന്ന മലയാളികൾ.
ചാമ്പ്യൻഷിപ്പിെൻറ ഭാഗമായുള്ള മാരത്തണും ചരിത്രമാവുകയാണ്. ചരിത്രത്തിലാദ്യമായാണ് ഖത്തറിൽ അർധരാത്രി മാരത്തൺ, നടത്ത മത്സരം നടക്കുന്നത്. ‘ഫലാഹ്’ എന്ന ഫാൽക്കൺ പക്ഷിയാണ് മീറ്റിെൻറ ഭാഗ്യചിഹ്നം.
100 രാജ്യങ്ങളിൽനിന്നായി 3000ലധികം വളണ്ടിയർമാരെ സജ്ജമാക്കിയിട്ടുണ്ട്. വളൻറിയർ സംഘത്തിലും നിരവധി മലയാളികളുണ്ട്. താരങ്ങളിലെ മലയാളി സാന്നിധ്യംപോലെതന്നെ കാണികളിലും വലിയൊരു പങ്ക് മലയാളികളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.