പൊന്നാവാൻ നാല് പെണ്ണുങ്ങൾ
text_fieldsന്യൂഡൽഹി: റിങ്ങിൽ നാലു മെഡലുറപ്പിച്ച ഇന്ത്യൻ വനിതകൾ തിളക്കം കൂട്ടാൻ ഇന്നിറങ്ങും. ല ോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിെൻറ സെമിയിൽ മേരികോം ഉൾപ്പെടെ നാല് താരങ്ങൾക്ക് സെമിഫൈനൽ പോരാട്ടം. കരിയറിലെ ആറാം ലോക ചാമ്പ്യൻഷിപ് സ്വർണം ലക്ഷ്യമിടുന്ന മേരികോമിന് 48 കിലോ ൈഫ്ലവെയ്റ്റ് വിഭാഗത്തിൽ കൊറിയയുടെ കിം യാങ് മിയാണ് എതിരാളി.
മറ്റു വിഭാഗങ്ങളിൽ ലോവ്ലിന ബൊർഗൊഹെയ്ൻ (69) തായ്പെയിയുടെ ചെൻ നീൻ ചിന്നിനെയും, സിമ്രാൻജിത് കൗർ (64) ചൈനയുടെ ഡൗ ഡാനെയും നേരിടും. സോണിയ ചഹലിന് (57) നാളെയാണ് മത്സരം. വടക്കൻ കൊറിയയുടെ ജോ സൺ ഹയാണ് എതിരാളി. അടുത്ത റൗണ്ടിലേക്ക് മുേന്നറിയാൽ വെള്ളിയുറപ്പിച്ച് സ്വർണത്തിനായി പോരാടാം.
കഴിഞ്ഞ നാലു ചാമ്പ്യൻഷിപ്പിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ന്യൂഡൽഹിയിൽ. 2016ൽ ഒരു വെള്ളി, 2014ൽ രണ്ട് വെള്ളി, 2012ൽ ഒരു വെള്ളി, 2010ൽ ഒരു സ്വർണം, വെങ്കലം എന്നിങ്ങനെയായിരുന്നു പ്രകടനം. 2006ൽ നാല് സ്വർണം ഉൾപ്പെടെ എട്ട് മെഡൽ േനടിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.