ചൈനീസ് ഗ്രാന്‍ഡ് പ്രീ; സിന്ധു, പ്രണോയ് മുന്നോട്ട്
text_fieldsചാങ്സു: ചൈനീസ് മാസ്റ്റേഴ്സ് ഗ്രാന്‍ഡ് പ്രീ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയക്കുതിപ്പ്. വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു രണ്ടാം റൗണ്ടിലേക്കും പുരുഷ സിംഗിള്‍സില്‍ മലയാളിതാരം എച്ച്.എസ്. പ്രണോയ് മൂന്നാം റൗണ്ടിലും ഇടംനേടി. നാലാം സീഡ് താരമായ സിന്ധു 34 മിനിറ്റ് പോരാട്ടത്തില്‍ ജപ്പാന്‍െറ നത്സുകി നിദയ്റയെ തോല്പിച്ചാണ് മുന്നേറിയത്. സ്കോര്‍ 21-16, 21-12. സ്വിസ് ഓപണ്‍ ചാമ്പ്യനായ പ്രണോയ് ചൈയുടെ ഹുവാങ് യുസിയാങ്ങിനെ 21-13, 21-11 സ്കോറിനാണ് തോല്പിച്ചത്. മൂന്നാം റൗണ്ടില്‍ മലേഷ്യയുടെ ഡാരന്‍ ല്യൂവാണ് മലയാളിതാരത്തിന്െറ എതിരാളി. വനിതാ ഡബ്ള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും പുരുഷന്മാരായി പ്രണവ് ജെറി ചോപ്ര-അക്ഷയ് ധവാല്കര് സഖ്യവും രണ്ടാം റൗണ്ടില്‍ കടന്നു. അതേസമയം, മനു അത്രി-സുമീത് റെഡ്ഡി സഖ്യം ആദ്യ റൗണ്ടില്‍ മടങ്ങി. സിംഗ്ള്‍സില്‍ കെ. ശ്രീകാന്തും ഒന്നാം റൗണ്ടില്‍ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.