Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസൈനക്കും സിന്ധുവിനും...

സൈനക്കും സിന്ധുവിനും വിജയത്തുടക്കം

text_fields
bookmark_border
സൈനക്കും സിന്ധുവിനും വിജയത്തുടക്കം
cancel

റിയോ: മെഡല്‍പ്രതീക്ഷയോടെ ബാഡ്മിന്‍റണ്‍ കോര്‍ട്ടിലിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. വനിതാ സിംഗ്ള്‍സില്‍ ടോപ് സീഡുകളായ സൈന നെഹ്വാളിനും പി.വി. സിന്ധുവിനും അനായാസ ജയം. അതേസമയം, വനിതാ ഡബ്ള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും പുരുഷ ഡബ്ള്‍സില്‍ മനു അത്രി-സുമീത് റെഡ്ഡി സഖ്യവും ആദ്യ അങ്കത്തില്‍ തോറ്റു. ഒമ്പതാം സീഡായ സിന്ധു, ഗ്രൂപ് ‘എമ്മിലെ’ മത്സരത്തില്‍ ഹംഗേറിയന്‍ എതിരാളി ലൗറ സറോസിയെ നേരിട്ടുള്ള സെറ്റിനാണ് കീഴടക്കിയത്. സ്കോര്‍ 21-8, 21-9. തൊട്ടുപിന്നാലെ കോര്‍ട്ടിലിറങ്ങിയ അഞ്ചാം സീഡ് സൈന നെഹ്വാള്‍ ആതിഥേയ താരമായ ലൊഹെയ്നി വിസെന്‍െറക്കെതിരെ തകര്‍പ്പന്‍ ജയത്തോടെയാണ് തുടങ്ങിയത്. സ്കോര്‍ 21-17, 21-17.

ആദ്യമിറങ്ങിയ വനിതാ ഡബ്ള്‍സില്‍ ജ്വാല-അശ്വിനി സഖ്യത്തെ ജപ്പാന്‍െറ മിസാകി മറ്റ്സുടോമോ-അയാക തകഹാഷി സഖ്യം കീഴടക്കി. സ്കോര്‍ 21-5, 21-10. പുരുഷ ഡബ്ള്‍സ് ഗ്രൂപ് ‘ഡി’യില്‍ മനു അത്രി-സുമീത് കൂട്ടിനെ ഇന്തോനേഷ്യയുശട മുഹമ്മദ് അഹ്സാന്‍-ഹെന്ദ്ര സെതിവാന്‍ സഖ്യം 21-18, 21-13 സ്കോറിന് വീഴ്ത്തി. നാലു ടീമുകളുള്ള ഗ്രൂപ് റൗണ്ടില്‍ ഡബ്ള്‍സ് സഖ്യങ്ങള്‍ക്ക് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇനിയും അവസരമുണ്ട്. ഞായറാഴ്ചയാണ് സൈനയുടെയും സിന്ധുവിന്‍െറയും അടുത്ത മത്സരങ്ങള്‍. ആദ്യ ജയം നേടിയതോടെ ഇവരുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv sindhurio 2016
Next Story