ശ്രീകാന്തിന് ജയം; ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം പുറത്ത്
text_fieldsറിയോ: എതിരാളി അല്‍പം വിറപ്പിച്ചെങ്കിലും കെ. ശ്രീകാന്ത് കുലുങ്ങിയില്ല. ഒളിമ്പിക്സ് പുരുഷ ബാഡ്മിന്‍റണ്‍ സിംഗ്ള്‍സില്‍ ഇന്ത്യയുടെ കെ. ശ്രീകാന്തിന് വിജയത്തുടക്കം. ലോക റാങ്കിങ്ങില്‍ 11ാമനായ ശ്രീകാന്ത് 85ാം റാങ്കുകാരനായ മെക്സികോയുടെ ലിനോ മുനോസിനെ ഗ്രൂപ് എച്ചിലെ ആദ്യപോരാട്ടത്തില്‍ കീഴടക്കി. സ്കോര്‍: 21-11, 21-17. 41 മിനിറ്റ് നീണ്ട പോരാട്ടത്തിന്‍െറ രണ്ടാം സെറ്റില്‍ മാത്രമാണ് ശ്രീകാന്തിന് അല്‍പം വിയര്‍പ്പൊഴുക്കേണ്ടി വന്നത്. ആദ്യ സെറ്റില്‍ 16-9ന് ഏറെ മുന്നിലത്തെിയ ശ്രീകാന്ത് 11 പോയന്‍റ് മാത്രം എതിരാളിക്ക് വിട്ടുകൊടുത്തു.
എന്നാല്‍, കാണികളുടെ പിന്തുണയില്‍ ലിനോ മുനോസ് രണ്ടാം സെറ്റില്‍ ഗംഭീരമായി പൊരുതി. 6-2ന് മുന്നിലായിരുന്ന ഇന്ത്യന്‍ താരത്തിനെതിരെ മെക്സിക്കന്‍ താരം പതിയെ മുന്നേറി ലീഡ് 8-6 ആയി കുറച്ചു. ഇടവേളയില്‍ 11-9ന് ശ്രീകാന്ത് മുന്നിലായിരുന്നു. പിന്നീട് 12-11ന് മുനോസ് ലീഡ് നേടി. പിന്നീട് 16-13നായി മുനോസിന്‍െറ ലീഡ്. 17-16ലത്തെിയശേഷം തകര്‍പ്പന്‍ സ്മാഷിലൂടെ ശ്രീകാന്ത് കുതിച്ചു. തുടര്‍ന്ന് ഒറ്റപോയന്‍റും വിട്ടുകൊടുക്കാതെ ശ്രീകാന്ത് ജയം സ്വന്തമാക്കി. ഞായറാഴ്ച സ്വീഡന്‍െറ ഹെന്‍റി ഹസ്കെയ്നനനെ തോല്‍പ്പിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
അതേസമയം, തുടര്‍ച്ചയായ രണ്ടാം പരാജയത്തോടെ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം ഡബ്ള്‍സ് ബാഡ്മിന്‍റണില്‍നിന്ന് പുറത്തായി. നെതര്‍ലന്‍ഡ്സിന്‍െറ മസ്കെന്‍സ്-സെലീന പീക് ജോടികളോട് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം തോല്‍വിയറിഞ്ഞത്. സ്കോര്‍: 16-21, 21-16, 17-21.
മുക്കാല്‍ മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ തുടക്കം ഇന്ത്യക്കൊപ്പമായിരുന്നു. ആദ്യ സെറ്റില്‍ 7-4ന്‍െറ ലീഡിലത്തെിയെങ്കിലും അവസാന നിമിഷങ്ങളില്‍ തുടര്‍ച്ചയായി വരുത്തിയ പിഴ ഇന്ത്യക്ക് വിനയായി. 15 പോയന്‍റ് വരെ ഒപ്പത്തിനൊപ്പം പിടിച്ച രണ്ടാം സെറ്റില്‍ അവസാന മിനിറ്റ് പോരാട്ടത്തിലൂടെ ഇന്ത്യ സെറ്റ് കൈക്കലാക്കി. എന്നാല്‍, നിര്‍ണായകമായ മൂന്നാം സെറ്റ് 17-21ന് കീഴടങ്ങിയ ഇന്ത്യന്‍ ജോടി സെറ്റും മത്സരവും അടിയറവെച്ചു. ആദ്യ മത്സരത്തില്‍ ജപ്പാന്‍െറ മാറ്റ്സുടോമേ-തകാഷാഷി സഖ്യത്തോട് ഇന്ത്യ തോറ്റിരുന്നു. തായ്ലന്‍ഡിനെതിരായ അടുത്ത മത്സരം ജയിച്ചാലും ഇന്ത്യക്ക് രണ്ടാം റൗണ്ടിലത്തൊന്‍ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.