ഇന്ന് പ്രാര്‍ഥനാ സന്ധ്യ
text_fieldsറിയോ ഡെ ജനീറോ: എതിരാളിയുടെ ദൗര്‍ബല്യം മനസ്സിലാക്കി കളിച്ചാല്‍ ജയിക്കാമെന്നതിന്‍െറ തെളിവാണ് ബുധനാഴ്ച പുലര്‍ച്ചെ ഒളിമ്പിക് ബാഡ്മിന്‍റണ്‍ കോര്‍ട്ടില്‍ പി.വി. സിന്ധു കാണിച്ചുതന്നത്. ചൈനയുടെ ലോക രണ്ടാം നമ്പര്‍ താരമായ വാങ് യിഹാനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തിലെ നീണ്ട റാലികള്‍ക്ക് പിന്നിലൊരു അജണ്ടയുണ്ടായിരുന്നെന്ന് മത്സരശേഷം സിന്ധു തന്നെയാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. വാങ് യിഹാന്‍ ഈയിടെയായി പുറം വേദനയുടെ പിടിയിലാണ്. അപ്പോള്‍ റാലികള്‍ അവര്‍ക്ക് അധികം തുടരാനാവില്ല. അതു മനസ്സിലാക്കി കളിച്ചു. വാശിയേറിയ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു (22-20, 21-19) സിന്ധുവിന്‍െറ വിജയം. വ്യാഴാഴ്ച വൈകുന്നേരം 5.50ന് നടക്കുന്ന സെമിയില്‍ സിന്ധു ലോക മൂന്നം നമ്പറായ ജപ്പാന്‍െറ നൊസോമി ഒകുഹാരയെ നേരിടും. ഇതു ജയിച്ചാല്‍ ഇന്ത്യക്ക് സ്വര്‍ണമോ വെള്ളിയോ ഉറപ്പിക്കാം.
സൈന നെഹ്വാളിനു ശേഷം ഒളിമ്പിക് സെമിയില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയാവാന്‍ ഒരുങ്ങുകയാണ് ഈ ഹൈദരാബാദുകാരി. ലോക പത്താം നമ്പറായ സിന്ധു ചൈനക്കാരിക്കെതിരെ നന്നായി പൊരുതി. രണ്ടാം ഗെയിമില്‍ വരുത്തിയ തുടര്‍ച്ചയായ പ്ളേസിങ് പിഴവുകള്‍ മത്സരം കൈവിടുമെന്ന് തോന്നിച്ചെങ്കിലും പെട്ടെന്ന് തന്നെ തിരുത്തി 55ാം മിനിറ്റില്‍ കരക്കടുപ്പിച്ചു. തുടക്കം മുതല്‍ ആക്രമണശൈലിയാണ് സിന്ധു പുറത്തെടുത്തത്. പക്ഷേ, മത്സരാരംഭത്തില്‍ വാങ് യിഹാനായിരുന്നു മേല്‍ക്കൈ. 11-8 വരെ അവര്‍ മുന്നേറി. പിന്നീട് നീണ്ട റാലികള്‍ക്കൊടുവിലെ മിന്നുന്ന സ്മാഷുകളിലൂടെ 14-14ല്‍ എത്തിച്ചു. അധികം വൈകാതെ 20-17 ആക്കി ലീഡ്. പിന്നീടായിരുന്നു ചൈനക്കാരിയുടെ 20-20ലേക്കുള്ള തിരിച്ചുവരവ്. മത്സരം കടുത്തെങ്കിലും ആത്മവിശ്വാസം വിടാതെ ബാറ്റുവീശി രണ്ടു പോയന്‍റ് കൂടി നേടി ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ആറു പോയന്‍റുകള്‍ എളുപ്പം എതിരാളിക്ക് വിട്ടുകൊടുത്ത് 18-19ന് പിറകിലായ സിന്ധു മത്സരം മൂന്നാം ഗെയിമിലേക്ക് നീളുമെന്ന് തോന്നിച്ച ഘട്ടത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ തിരിച്ചടിക്കുകയായിരുന്നു.
തുടക്കത്തില്‍ മികച്ച പ്രകടനത്തിലൂടെ 8-3ന്‍െറ മുന്‍തൂക്കം നേടിയ 21കാരിയായ സിന്ധു, എതിരാളി പ്രതിരോധം കടുപ്പിച്ചപ്പോള്‍ ഒന്നു പതറി. 13-13ലത്തെിയ ഗെയിമില്‍ സിന്ധു പിഴവ് കൂടി വരുത്തിയതോടെ ചൈനക്കാരി മുന്നില്‍ കയറുകയും ചെയ്തു. തുടര്‍ച്ചയായ ആറു പോയന്‍റുകള്‍ നേടി വാങ് 19-18ലത്തെി. പക്ഷേ, അവിടെനിന്നു ചൈനയുടെ സ്കോറിങ്. പിന്നെ മൂന്നു പോയന്‍റ് നേടിയത് സിന്ധുവായിരുന്നു.
ഏറെ സംതൃപ്തി തന്ന മത്സരമാണിതെന്നും സെമിയിലും ഇതാവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും സിന്ധു മത്സരശേഷം പറഞ്ഞു. 2013ലും 14ലും ലോക ചാമ്പ്യന്‍ഷിപ്പില്‍ സിംഗ്ള്‍സ് വെങ്കലം നേടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.