സിന്ധുവിന് ഇനി ഐസ്ക്രീം കഴിക്കാം; ഫോണും ഉപയോഗിക്കാം
text_fieldsറിയോ ഡെ ജനീറോ: വാട്ട്സ് ആപില്‍ കൂട്ടുകാരോടൊത്ത് വിശേഷങ്ങള്‍ പങ്കുവക്കുന്നതില്‍ ഏറെ സന്തോഷം കണ്ടത്തെുന്നയാളാണ് സിന്ധു. അത് പോലെ തന്നെ കളിയുടെ പരിശീലന കാര്യത്തില്‍ യാതൊരുവിധ ഇളവുകളും അനുവദിക്കാത്ത പരിശീലകനാണ് പുല്ലലേ ഗോപിചന്ദ്. പരിശീലനവുമായി ബന്ധപ്പെട്ട് സിന്ധു കഴിഞ്ഞ മൂന്നു മാസങ്ങളായി ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. കളിയോടുള്ള പൂര്‍ണ അര്‍പ്പണമാണ് തന്‍റെ കുട്ടികളിലേക്ക് ഗോപി കടത്തിവിടുന്ന ജീവവായു.
സിന്ധു കഴിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് കട്ടിയുള്ള തൈര്. റിയോയിലത്തെി കഴിഞ്ഞ 12-13 ദിവസങ്ങളിലായി മധുരമുള്ള തൈര് ഉപയോഗിക്കുന്നതില്‍ നിന്നും സിന്ധുവിനെ ഗോപിചന്ദ് വിലക്കിയിരുന്നു. ഐസ്ക്രീം കഴിക്കാനും അനുവദിച്ചിരുന്നില്ല. ഇനി സിന്ധുവിന് ഇഷ്ടമുള്ളത് കഴിക്കുകയും ഫോണുപയോഗിക്കുകയും ചെയ്യാം- സിന്ധുവിന്‍റെ സ്വപ്ന നേട്ടത്തിന്‍െറ ആഹ്ലാദം മറച്ചുവക്കാതെ ഗോപിചന്ദ് പറഞ്ഞു.
ഉന്നതങ്ങളിലേക്കുള്ള യാത്രക്കിടയിലെ ഒരു ത്യാഗവും ചെറുതല്ളെന്ന ഗോപിചന്ദിന്‍റെ ആപ്തവാക്യം അണുകിട തെറ്റാതെ പിന്തുടരുന്ന താരങ്ങളിലൊരാളാണ് സിന്ധു. ഒളിംപിക്സില്‍ ചരിത്ര ജയം സ്വന്തമാക്കിയ ശേഷം ഗോപിചന്ദ് തന്നെയാണ് പ്രിയ ശിഷ്യയുടെ ചില ത്യാഗങ്ങളെക്കുറിച്ച് സൂചിപ്പിച്ചത്.
നഷ്ടമായ സ്വര്‍ണത്തെക്കുറിച്ച് ഓര്‍ക്കാതെ വെള്ളി നേട്ടത്തില്‍ ആഹ്ളാദിക്കാനാണ് ഗോപി സിന്ധുവിന് നല്‍കിയ ഉപദേശം. അവളെ സംബന്ധിച്ചിടത്തോളം വളരെ നല്ല ഒരാഴ്ചയാണ് കടന്നു പോയത്. ഇതിനായി കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടെ സിന്ധു നടത്തിയ പ്രയത്നം ചെറുതല്ല. ചെറിയ പരാതി പോലും പറയാതെയാണ് പലതും ത്യജിക്കാന്‍ തയാറായതെന്നത് വലിയൊരു കാര്യമാണ്. ഈ നിമിഷം ആസ്വദിക്കാന്‍ എന്തുകൊണ്ടും അവള്‍ക്ക് അര്‍ഹതയുണ്ട്. സിന്ധു ആസ്വദിക്കണമെന്നാണ് എന്‍െറ ആഗ്രഹമെന്നും ഗോപിചന്ദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.