ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്: ഇന്ത്യന്‍ പുരുഷ ടീമിന് ജയം
text_fieldsഹൈദരാബാദ്: ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പില്‍ ചൈനക്കെതിരെ ഇന്ത്യന്‍ പുരുഷ ടീമിന് 3-2ന്‍െറ ജയം. സിംഗ്ള്പോരാട്ടങ്ങളില് കെ. ശ്രീകാന്ത്, അജയ് ജയറാം, എച്ച്.എസ്. പ്രണോയ് എന്നിവര്‍ ജയം സ്വന്തമാക്കിയപ്പോള്‍ ഡബ്ള്‍സ് രണ്ടും ആതിഥേയര്‍ക്ക് പിഴച്ചു. പുരുഷ, വനിതാ ടീമുകള്‍ നേരത്തേ ടൂര്‍ണമെന്റിന്‍െറ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചിരുന്നു.
ആദ്യ സിംഗ്ള്‍സ് മത്സരത്തില്‍ ചൈനയുടെ ഹൗവെയ് ടിയാനെ 21-11, 21-117നാണ് ശ്രീകാന്ത് തോല്പിച്ചത്.
തുടര്‍ന്ന് അജയ് ജയറാം, റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള സെങ്മിങ് വാങ്ങിനെ 22-20, 15-21, 21-18ന് അട്ടിമറിച്ചു. യുഖി ഷിക്കെതിരെ 21-14, 21-10 എന്ന സ്കോറിന് അനായാസ ജയം എച്ച്.എസ്. പ്രണോയ് സ്വന്തമാക്കി. ഇന്ത്യയുടെ മനു അത്രി-സുമീത് റെഡ്ഡി സഖ്യവും പ്രണവ് ജെറി ചോപ്ര-അക്ഷയ് ദെവാല്കര് സഖ്യവുമാണ് ഡബ്ള്‍സില്‍ പരാജയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.